Malayalam
ഇത്രയും നല്ലൊരു അച്ഛനെ കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം; ചിത്രസേനൻ വന്നതോടെ സീരിയൽ ഉഷാറായി; മൗനരാഗം പരമ്പരയെ കുറിച്ച് ആരാധകർ പറയുന്നു !
ഇത്രയും നല്ലൊരു അച്ഛനെ കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം; ചിത്രസേനൻ വന്നതോടെ സീരിയൽ ഉഷാറായി; മൗനരാഗം പരമ്പരയെ കുറിച്ച് ആരാധകർ പറയുന്നു !
മനസ്സ് നിറയുന്ന കഥ സന്ദർഭങ്ങളുമായാണ് മൗനരാഗം സീരിയൽ മുന്നോട്ട് പോകുന്നത്. സീരിയലിൽ ചിത്ര സേനന്റെ എൻട്രി കൂടി ആയപ്പോൾ,തീർത്തും ഉഷാറായിരിക്കുകയാണ്. അച്ഛന്റെ മറഞ്ഞു നിന്നുള്ള സ്നേഹമൊക്കെ കണ്ട് മതിമറന്നിരിക്കുകയാണ് ഓരോ ആരാധകരും. ഇനി ഈ അച്ഛനും മക്കളും ഒന്നിച്ചാൽ മതിയെന്നാണ് ആരാധകരെല്ലാം പറയുന്നത്.
ഈ ആഴ്ചയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ആ നിമിഷങ്ങൾ എന്തായാലും കാണാൻ കഴിയും. ഉടനെ തന്നെ അച്ഛനും മക്കളും ഒന്നിക്കുന്ന രീതിയിലെ കഥാ സന്ദർഭ നിമിഷങ്ങളാണ് പ്രോമോ വിഡിയോയിലൂടേ പുറത്ത് വന്നിരിക്കുന്നത്.
കല്യാണിയും കിരണും ചിത്രസേനനുമായി കണ്ടു മുട്ടുകയാണ്. അവർ തമ്മിലുള്ള സ്നേഹ സംഭാഷണവും കല്യാണിയുടെ ആ മുഖഭാവവുമൊക്കെ കാണുമ്പോൾ, അച്ഛനെ ഒന്ന് കിരൺ തിരിച്ചറിഞ്ഞാൽ മതി എന്ന രീതിയിലാണ്.
കിരണും ചിത്രസേനനും തമ്മിലുള്ള സംസാരം കാണുമ്പോൾ തന്നെ കിരൺ എത്രയും പെട്ടെന്ന് അച്ഛനെ തിരിച്ചറിഞ്ഞാൽ മതിയെന്നാണ്. അതുകൊണ്ട് തന്നെ, ആരാധകരെല്ലാം ഒറ്റ വക്കിൽ പറയുന്നത് ഈ അച്ഛനും മകനും ഒന്ന് ഒന്നിച്ചാൽ മതിയായിരുന്നു എന്നാണ്.. കിരണിന്റെയും അച്ഛന്റെയും ആ കോമ്പിനേഷൻ ഇപ്പോൾ കാണാൻ തന്നെ വല്ലാത്തൊരു ഇഷ്ട്ടമാണ്. അപ്പോൾ, ആ മകൻ അച്ഛനെ തിരിച്ചറിയുകയും കൂടി ചെയ്താൽ, മൗനരാഗം സീരിയൽ ഇതിലും അടിപൊളി ആയിരിക്കുമെന്ന് ഒരു ആരാധിക പറയുന്നുണ്ട്.
ഉടനെ തന്നെ, ആ അച്ഛൻ മകൻ കോമ്പോ കാണാം അതിനുള്ള ഏറ്റവും നല്ല തെളിവാണ്, കിരണും അച്ഛനും സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്യുന്ന സീനുകൾ… ഇതെല്ലാം കണ്ടുകൊണ്ട് കല്യാണി നിറ കണ്ണുകളുമായി കിരണിന്റെ അടുക്കൽ തന്നെ നിൽക്കുന്നുണ്ട്. അച്ഛനെയും മകനെയും ഒന്നിപ്പിക്കുന്നത് കല്യാണി ആയിരിക്കട്ടെ, എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്…
സ്വന്തം അച്ഛനാണെന് അറിയാഞ്ഞിട്ടുപോലും കിരൺ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടാലോ…… അതുകൊണ്ട് സത്യങ്ങൾ അറിയുമ്പോഴും അച്ഛനെ ഇതുപോലെ ചേർത്തുപിടിക്കുക തന്നെ ചെയ്യും.
മിണ്ടാപ്പെണ്ണിനെ പ്രണയിച്ച നായകൻ, ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ് മൗനരാഗം സീരിയൽ. കല്യാണിയുടെയും കിരണിന്റെയും പ്രണയ നിമിഷങ്ങൾകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ഇപ്പോൾ അച്ഛൻ മകൻ എന്ന ഇമോഷണൽ ട്രാക്കിലാണ് പോകുന്നത്. അതിനുള്ള പ്രധാനകാരണം ഈ അച്ചന്റെ അസാധാരണമായ അഭിനയം തന്നെയാണ്.
അതും കമെന്റുകളിലൂടെ ആരധകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ, മൗനരാഗം സീരിയലിൽ കിരണിനും കല്യാണിക്കുമുള്ളതുപോലെ, ചന്ദ്രസേനനും ഒരുപാട് ആരാധകരുണ്ട്…
ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം ചിത്രസേനൻ ചേട്ടൻ കരഞ്ഞാൽ ഞാനും കരയും സന്തോഷം കണ്ടാൽ ഞാനും ചിരിക്കും വല്ലാത്തൊരു അഭിനയം എന്നാണ് ഒരു ആരാധികയുടെ അഭിപ്രായം . ഇത്രയും നല്ലൊരു അച്ഛനെ കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം… ചിത്രസേനൻ വന്നതോടെ സീരിയൽ ഉഷാറായി തുടങ്ങിയല്ലോ,കിരൺ തന്റെ അച്ഛനെ എത്രയും വേഗം തിരിച്ചറിയട്ടേ എന്നാണ്, മറ്റൊരു ആരാധിക പറഞ്ഞിരിക്കുന്നത്.
about mounaragam
