Connect with us

മാൻവിയുടെ ഇൻസ്റ്റാ സ്റ്റോറിയിൽ എന്താണ് പ്രശ്‌നം; മിത്രയാണ് വില്ലത്തി മാൻവി അല്ല; പക്വതയില്ലാത്ത പ്രേക്ഷകരുടെ പെരുമാറ്റമാണോ ഇത് ?; കൂടെവിടെ സീരിയൽ ചർച്ച സോഷ്യൽ മീഡിയയിൽ!

Malayalam

മാൻവിയുടെ ഇൻസ്റ്റാ സ്റ്റോറിയിൽ എന്താണ് പ്രശ്‌നം; മിത്രയാണ് വില്ലത്തി മാൻവി അല്ല; പക്വതയില്ലാത്ത പ്രേക്ഷകരുടെ പെരുമാറ്റമാണോ ഇത് ?; കൂടെവിടെ സീരിയൽ ചർച്ച സോഷ്യൽ മീഡിയയിൽ!

മാൻവിയുടെ ഇൻസ്റ്റാ സ്റ്റോറിയിൽ എന്താണ് പ്രശ്‌നം; മിത്രയാണ് വില്ലത്തി മാൻവി അല്ല; പക്വതയില്ലാത്ത പ്രേക്ഷകരുടെ പെരുമാറ്റമാണോ ഇത് ?; കൂടെവിടെ സീരിയൽ ചർച്ച സോഷ്യൽ മീഡിയയിൽ!

കൂടെവിടെ എല്ലാവരുടെയും ഇഷ്ട സീരിയലാണ്. ഒരുപക്ഷേ മറ്റ് സീരിയലുകൾ കാണാത്ത യൂത്ത് പ്രേക്ഷകർ പോലും കൂടെവിടെ കാണാറുണ്ട്. ഋഷികേശ് സൂര്യ കൈമൾ മിത്ര റാണിയമ്മ അതിഥി ടീച്ചർ ആദി സാർ കുഞ്ഞി അങ്ങനെ കുറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.

വില്ലന്മാരെയും വില്ലത്തിമാരെയും എല്ലാം നമുക്ക് വെറുപ്പാണ്… അതായത് മിത്രയെയും റാണിയമ്മയെയും എല്ലാം… വെറുത്തോളു അവരെല്ലാവരും അത്രമാത്രം വില്ലത്തികളാണ്. പക്ഷെ ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കുറ്റപ്പെടുത്തലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഥാപാത്രം മോശമാകുമ്പോൾ കുറ്റപ്പെടുത്താം, അഭിനയം മോശമായാൽ വിമർശിക്കാം… വിമർശിക്കുന്നത് ഒന്നും സൈബർ ബുള്ളിയിങ് അല്ല അത്തരത്തിൽ ഒരു തെറ്റുമല്ല .

പക്ഷെ കഴിഞ്ഞ ദിവസം മാൻവിയുടെ ഇന്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ട പരാതി, അതിൽ എന്താണ് ഇത്ര കൂടുതൽ വിമർശിക്കാൻ.

അൻഷിതയും മാൻവിയും നിഷാ മാത്യുവും ഒന്നിച്ചുള്ള ഇൻസ്റ്റാ സ്റ്റോറിയിൽ ആഭരണങ്ങൾ എവിടുന്നു എന്നുള്ള സംസാരം ഉണ്ടായതും ഓരോരുത്തരും അതിനു മറുപടി പറയുന്നതുമാണ് കണ്ടത്. അത് പ്രേക്ഷകരെ ട്രോൾ ചെയ്തു ഇട്ടതാണെന്ന് ഒരു വിഭാഗം പ്രക്ഷകർ വാദിക്കുന്നുണ്ട്.

അവർ ആദ്യമായിട്ടല്ല ഇൻസ്റ്റാ സ്റ്റോറി ഇടുന്നത്. ഇതുപോലെ അവർ മുൻപും ഇട്ടിട്ടുണ്ട്. ഇനി നിങ്ങളുടെ കമന്റ്സിനുള്ള മറുപടിയായിട്ട് തോന്നിയെങ്കിൽ അത് അവരുടെ തെറ്റാണോ എന്നാണ് ചോദിക്കേണ്ടത്. മൂന്നുപേരും ഷൂട്ടിനിടയിൽ ആയിരുന്നു. അവർ അവരുടെ ജോലിയ്ക്കിടയിൽ കിട്ടുന്ന ബ്രെക്കിൽ അവരുടെ ഇൻസ്റ്റാഗ്രാമിൽ എന്തെങ്കിലും ഒക്കെ ഇടട്ടെന്ന്.

ഇനി ഈ കുറ്റം പറഞ്ഞ പ്രേക്ഷകർ മനസിലാക്കേണ്ട കാര്യമുണ്ട്…. സീരിയൽ എന്നത് വിനോദത്തിനു മാത്രമായി ചെയ്യുന്നതല്ല. കൊമേഴ്‌സ്യൽ പർപ്പസ് ആണ്. എന്റർടൈൻമെന്റ് ആൻഡ് കൊമേഴ്‌സ്യൽ രണ്ടും ചേർന്നതുകൊണ്ടാണ് ഇതൊക്കെ നിലനിൽക്കുന്നത്. അവരെല്ലാവരും നമുക്ക് മുന്നിൽ താരങ്ങളാണ്… റാണിയമ്മ, മിത്ര , ഋഷി സാർ… എല്ലാവരും കഥാപാത്രങ്ങളാണ്. അവർ നിങ്ങളെ എന്റർടൈൻ ചെയ്യിക്കുന്നുണ്ട്.

എന്നാൽ വ്യക്തിപരമായി ഇവരൊക്കെ നിങ്ങളെ എന്റർടൈൻ ചെയ്യിക്കണം എന്നത് വാശിപിടിക്കാൻ സാധിക്കുമോ. മാൻവി സുരേന്ദ്രൻ എന്ന നായിക അവരുടെ അകൗണ്ടിൽ നിന്നും എന്തെങ്കിലും പറഞ്ഞാൽ അത് കൂടെവിടെ പ്രേക്ഷകരോട് പറയുന്നതാണ് എന്ന് കരുതിയിരിക്കാനും മാത്രം പക്വതയെ നിങ്ങൾക്കുള്ളൊ . അവരുടെ പേർസണൽ അകൗണ്ട് അല്ലെ അതൊക്കെ. അതായത് അവരൊക്കെ നമ്മളെ പോലെ വ്യക്തികളല്ലേ…

മാൻവി എന്ന താരം കൂടെവിടെയിലെ മിത്ര മാത്രമല്ല, സീ കേരളം ചാനലിലെ മിസ്സിസ് ഹിറ്റ്ലറിലും അഭിനയിക്കുന്നുണ്ട്. മാൻവി സുരേന്ദ്രൻ ഒരു സീനിയർ നായിക കൂടിയാണ്. മിത്ര എന്ന കഥാപാത്രത്തെ വെറുക്കുന്നവർക്ക് വെറുക്കാം… പക്ഷെ അതിലൂടെ മാൻവിയെ എന്തിനാണ് നിങ്ങൾ ഇതിനിടയിൽ വലിച്ചിടുന്നത്. അവർ ട്രോൾ ചെയ്തു എന്ന് തോന്നാനും വിധം അതിൽ ഒന്നുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

ഇനി റാണിയമ്മ അതിൽ പറക്കാട്ട് ജൂവലറി പറയുന്നുണ്ട്. അവർക്കുള്ള ആഭരണങ്ങൾ എല്ലാം സ്പോൺസർ ചെയ്യുന്ന ജൂവലറി ആണ്. കൂടെവിടെ പരമ്പരയിൽ വന്നിട്ടുള്ള റാണിയമ്മ പറക്കാട്ടിന്റെ പരസ്യം പറഞ്ഞത്. അവർ അവരുടെ പേർസണൽ അകൗണ്ടിൽ അതിന്റെ പരസ്യം പറയുന്നുണ്ട്. അത് അവരുടെ ജോലിയുടെ ഭാഗമാണ്. അതുപോലെ അൻഷി ഇൻസ്റ്റയിൽ പ്രോഡക്ടുകൾ ബ്രാൻഡ് ചെയുന്നുണ്ട്. അത് കണ്ടിട്ടും കുറ്റപ്പെത്തുന്നവർ ഉണ്ടെങ്കിൽ അത് ആരുടെ തെറ്റാണ്.

സീരിയൽ ഇൻഡസ്ട്രി എന്നത് ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുന്ന ഇന്ടസ്ട്രിയാണ്. നിങ്ങൾക്ക് കിട്ടുന്ന ഔട് പുട്ട് നല്ല ഒരു കഥയാണ്. നിങ്ങൾ അത് കാണുന്നു ആസ്വദിക്കുന്നു…ഇനി കഥ മോശമായി പോകുന്നുണ്ടെങ്കിൽ അതിനെ കുറ്റപ്പെടുത്താം. കാണാതെ ഇരിക്കാം … പക്ഷെ അതിന്റെ പേരിൽ അതിൽ അഭിനയിക്കുന്ന വ്യക്തികളെ മോശക്കാരിയാക്കുന്നതിൽ എന്ത് ശരിയാണ് കാണുന്നത്. അവർക്കു വേണ്ടി ഞാൻ വധിക്കുകയല്ല.. പക്വതയായിട്ട് സീരിയലിലെ കാണുക . അവരുടെ പേർസണൽ ഇൻസ്റ്റാ ഐ ഡിയിൽ പോയി അവർ പോസ്റ്റ് ചെയ്യുന്നത് നോക്കിയിട്ട് അതിനെ കുറ്റപ്പെടുത്തുന്നത് ഒക്കെഒരു ലോജിക്കില്ലാത്ത കാര്യമാണ്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top