Connect with us

വിശ്വസിക്കാൻ പ്രയാസം തോന്നാം! ആ സത്യം ബാക്കിയാക്കി, അച്ഛന്റെ ബലികുടീരത്തിൽ ചെന്നിരിക്കുമ്പോൾ സംഭവിക്കുന്നത്! മണിയുടെ മകളുടെ വാക്കുകൾ വീണ്ടും വൈറൽ

Malayalam

വിശ്വസിക്കാൻ പ്രയാസം തോന്നാം! ആ സത്യം ബാക്കിയാക്കി, അച്ഛന്റെ ബലികുടീരത്തിൽ ചെന്നിരിക്കുമ്പോൾ സംഭവിക്കുന്നത്! മണിയുടെ മകളുടെ വാക്കുകൾ വീണ്ടും വൈറൽ

വിശ്വസിക്കാൻ പ്രയാസം തോന്നാം! ആ സത്യം ബാക്കിയാക്കി, അച്ഛന്റെ ബലികുടീരത്തിൽ ചെന്നിരിക്കുമ്പോൾ സംഭവിക്കുന്നത്! മണിയുടെ മകളുടെ വാക്കുകൾ വീണ്ടും വൈറൽ

സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു കലാഭവൻ മണി. തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. സ്വന്തം ശൈലിയിലും വേറിട്ട അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായി മാറാന്‍ മണിക്ക് പെട്ടെന്നു കഴിഞ്ഞു. കലാഭവൻ മണിയുടെ ശബ്ദവും ഓര്‍മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്‍ക്ക് വേദന മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്.

മരണം മണിയെ മറച്ചു കളഞ്ഞെങ്കിലും ദുരൂഹതകള്‍ ഇന്നും ബാക്കിയാകുകയാണ്. ഈ ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മരിക്കുന്നില്ല എന്നതാണ് സത്യം. മണിയുടെ പാട്ടുകളും, അഭിമുഖങ്ങളും വേഷങ്ങളുമൊക്കെ കേള്‍ക്കുന്നവരേയും കാണുന്നവരേയും ഇപ്പോഴും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.

ഒന്നാം ചരമ വാര്‍ഷികത്തില്‍ മണിയുടെ മകൾ ശ്രീലക്ഷ്മി ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും ആരാധകരെ നൊമ്പരപ്പെടുത്തുകയാണ്. ഈ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പരീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു. അച്ഛനാെണങ്കിൽ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസിൽ‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോൻ’ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണമെന്ന്..

അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.

വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും. വീട്ടിൽ അ ച്ഛൻ കൂടുതലും കേട്ടിരുന്നത് ഗസലുകളായിരുന്നു. ഉംബായിയുെട ഗസലുകൾ വലിയ ഇഷ്ടമായിരുന്നു. ഹിന്ദി പാട്ടുകളോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു. ഹിന്ദിയോ ടും താൽപര്യമില്ലായിരുന്നു. സ്കൂളിൽ ഹിന്ദിയാണ് പലപ്പോഴും തന്നെ തോൽപ്പിച്ചതെന്നും അച്ഛൻ പറയുമായിരുന്നു.

അച്ഛൻ മരിച്ചതിനുശേഷം അമ്മ വീടിനു പുറത്തിറങ്ങാറില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോടൊപ്പമല്ലാതെ അമ്മ വീടിനു പുറത്ത് പോകാറുണ്ടായിരുന്നില്ല. അമ്മയുെട സപ്പോർട്ടാണ് എന്റെ ബലം. അച്ഛൻ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടിൽ നോ ൺ വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോൺവെജ് കഴിക്കാറുമില്ല. വീടിനോടു ചേർന്ന് ഇപ്പോഴൊരു സർപ്പക്കാവുണ്ട്. പാമ്പുമേക്കാവിലെ തിരുമേനിമാർ വന്നാണ് പൂജ. അതിനടുത്താണ് അച്ഛന്റെ കുടീരം. സർപ്പക്കാവ് നേരത്തെ അവിെട ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാലാകാലങ്ങ ളായി അത് മണ്ണിനടിയിൽ മറഞ്ഞുകിടക്കുകയായിരുന്നു. ഇ പ്പോഴാണ് അത് വെളിച്ചത്തു കൊണ്ടു വന്നത്. അച്ഛൻ നല്ല ദൈവവിശ്വാസിയായിരുന്നു. കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ.

അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വ രും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെ ർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വ രുമ്പോൾ നല്ല മണമായിരിക്കും.

കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എ ങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാ റ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്.

അച്ഛനെ സ്വപ്നം കാണാറുണ്ട് പലപ്പോഴും. ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചുവരുന്നതായാണ് പല സ്വ പ്നങ്ങളും അവസാനിക്കുന്നത്.ഞാൻ കിടക്കുന്ന മുറി നി റയെ അച്ഛന്റെ പടങ്ങളാണ്. അച്ഛന്റെ ചിരി നിറഞ്ഞ മു ഖം കണി കണ്ടാണ് ഞാൻ ഉണരാറുള്ളത്. കുളി കഴിഞ്ഞാ ൽ അച്ഛന്റെ കുടീരത്തിൽ വിളക്കു കത്തിച്ച് തൊഴുതിട്ടേ സ്കൂളിൽ പോകാറുള്ളു. ൈവകുന്നേരം തിരിച്ചുവന്ന് ചന്ദന ത്തിരി കത്തിച്ചിട്ടേ ഞാൻ പഠിക്കാനിരിക്കൂ. അതൊരു നിഷ്ഠ യാണ് കഴിഞ്ഞ ഒരു വർഷമായി. അച്ഛന് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞങ്ങൾക്ക് എങ്ങനെ അച്ഛ നെ നഷ്ടമായി എന്നും അറിഞ്ഞുകൂടാ.

അച്ഛൻ നന്നായി പടം വരയ്ക്കുമായിരുന്നു. അത് അധികമാർക്കും അറിഞ്ഞുകൂടാ ഞങ്ങൾ വീട്ടിലുള്ളവർക്കല്ലാതെ. അച്ഛന്റെ പടത്തിന് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒ രാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ. ഒഴിവുവേളകളിലായിരുന്നു അച്ഛന്റെ ഈ കലാപ്രവർത്തനം. ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്. അച്ഛന്റെ കുടീരം കാണാൻ ദിവസവും ആൾക്കാരു വരുന്നുണ്ട്. മി ക്കപേരും സകുടുംബമാണു വരുന്നത്. വരുന്നവരെയെല്ലാം കാണാനോ സംസാരിക്കാനോ ഞങ്ങൾക്ക് കഴിയാറില്ല.

‘കലാഭവൻ മണിയില്ലാത്ത ചാലക്കുടി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്’എന്നൊരു തമാശ ആരോ പറഞ്ഞു. ആ തമാശ കേട്ടാൽ ഏറ്റവും കൂടുതൽ ചിരിക്കുക അച്ഛനായിരിക്കുമെന്നു ഞങ്ങൾക്കറിയാം. ’ അച്ഛൻ പോയിട്ട് ഒരു വർഷമായി എന്നൊന്നും തോന്നുന്നില്ല. ലൊക്കേഷനിലേക്കു പോയതുപോ ലെയാണ് തോന്നുന്നത്. അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന് കരുതാൻ ഞങ്ങൾക്കാവില്ല. അത്രയ്ക്കും സാധുവായ മനുഷ്യനായിരുന്നു. എന്റെ അച്ഛനെ ന്നാണ് ശ്രീലക്ഷ്മി പറയുന്നു.

സിനിമാലോകത്ത് സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാർച്ച് 6-ന് അപ്രതീക്ഷിതമായി മണിയുടെ മരണം സംഭവിക്കുന്നത്. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി മരണപ്പെടുന്നത്. മരിയ്ക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന്‍റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയർന്നു. സഹോദരൻ ഉൾപ്പടെ കുടുംബാംഗങ്ങൾ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top