Connect with us

മരക്കാരുടെ മുഖത്ത് ഗണപതിയല്ല, അതുപോലും തിരിച്ചറിയാനുള്ള ചരിത്രബോധം ഇന്ന് പലര്‍ക്കും ഇല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്‍ശന്‍

Malayalam

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഇടയ്ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ദര്‍ശന്‍.

ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ഗണപതിയല്ല, സാമൂതിരിയുടെ കൊടിയടയാളമായ ആനയാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത്. അതുകൊണ്ടാണ് മരക്കാരുടെ മുഖത്ത് ആന വന്നത്. എന്നാല്‍ അതുപോലും തിരിച്ചറിയാനുള്ള ചരിത്രബോധം ഇന്ന് പലര്‍ക്കും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top