ബെംഗളൂരു പശ്ചാത്തലമാക്കി മലയാളത്തിലേക്ക് മറ്റൊരു സിനിമകൂടി എത്തുമ്പോൾ മലയാള സിനിമയ്ക്ക് വസ്ത്രാലങ്കാരത്തിലും അഭിനയത്തിലും കഴിവ് തെളിയിക്കാൻ ഒരു പുതുതാരത്തെ കൂടിയാണ് കിട്ടുന്നത്. ആധുനിക കുടുംബങ്ങളുടെ പശ്ചാത്തലത്തിൽനിന്നു പറയുന്ന പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം നിർവഹിക്കുന്ന സിനിമ ‘ലാൽബാഗ്’ അണിയറയിൽ ഒരുങ്ങുമ്പോൾ ധന്യാ നാഥ് അഭിനയത്തിലേക്കും ഒപ്പം വസ്ത്രാലങ്കാരത്തിലേക്കും ഒരുപോലെ ചുവടുറപ്പിക്കുകയാണ്.
എടപ്പാൾ സുകുമാരനും കുമാർ എടപ്പാളിനും ശേഷം മലയാള സിനിമയിൽ അഭിനയത്തിലും , വസ്ത്രാലങ്കാരത്തിലും തന്റേതായ ഇടം കണ്ടെത്തുകയാണ് എടപ്പാൾകാരി ധന്യ നാഥ്. സിനിമ ധന്യയ്ക്ക് പുതുവേദിയല്ല.
നാടകവേദിയിൽ നിന്നും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ധന്യാ നാഥ് ഒരു പിടി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇന്നും മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ധന്യയുടെ കഥാപാത്രങ്ങളിൽ ഒന്നാണ് തണ്ണീർ മത്തൻ ദിനങ്ങളിലെ പി ടി ടീച്ചർ. കൂടാതെ ടോവിനോ നായകനായ കൽക്കിയിലും ധന്യ സാന്നിധ്യമറിയിച്ചിരുന്നു.
ഇപ്പോൾ ലാൽബാഗിൽ സെൽവി എന്ന കഥാപാത്രത്തിന് രൂപം കൊടുത്തിരിക്കുകയാണ് ധന്യ. ലാൽബാഗിൽ തന്നെ വസ്ത്രാലങ്കാരവും ധന്യ തന്നെയാണ് നിർവഹിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങൾക്ക് ധന്യ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട് . എന്നാൽ, ആദ്യമായിട്ടാണ് സിനിമയ്ക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്യുന്നത്.
4D പ്രൊഡക്ഷൻ എന്ന പേരിൽ ധന്യ നാഥും സഹോദരിയും ചേർന്ന് തുടക്കമിട്ട പ്രൊഡക്ഷൻ കമ്പനിയുടേതായി പുതുമുഖങ്ങൾ അണിനിരക്കുന്ന ആദ്യ സിനിമ ബട്ടർഫ്ളൈ ഗേൾ 85 എറണാകുളത്തും തിരിച്ചുപ്പോരുമായി ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പ്രശാന്ത് മുരളി പത്മാഭനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...