Malayalam
മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ലക്ഷണക്കണക്കിന് ആളുകൾ… മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഫേസ്ബുക്കിന്റെ കമന്റ് കണ്ടോ? തരംഗമായി മരക്കാര്‍ ടീസര്‍
മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ലക്ഷണക്കണക്കിന് ആളുകൾ… മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഫേസ്ബുക്കിന്റെ കമന്റ് കണ്ടോ? തരംഗമായി മരക്കാര്‍ ടീസര്‍
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. വളരെ ഹ്രസ്വമായ, 20 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.. ലക്ഷണക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെയിലര്‍ കണ്ടത്. നിരവധി പേരാണ് ടീസറിന് ലൈക്കും കമന്റും ഷെയറും ചെയ്തിരിക്കുന്നത്. വന്ന പോലെ ടീസര്‍ പോയെന്നാണ് ആരാധകരുടെ പക്ഷം.
എന്നാല്‍ ഈ കമന്റ് ബഹളത്തിനിടയില്‍ ആരാധകരുടെ കണ്ണുടക്കിയത് ഒരേയൊരു കമന്റിലായിരുന്നു. അത് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ടീസര്‍ പോസ്റ്റിന് ഫേസ്ബുക്ക് തന്നെ നല്കിയ കമന്റ് ആയിരുന്നു. ‘ഈ ടീസര്‍ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാന്‍ കഴിയുന്നില്ല’ – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.
സിനിമ ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ, മൂന്നു ദേശീയ അവാര്‍ഡുകളും മൂന്നു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.
