Connect with us

നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കെട്ടിച്ചു വിടേണ്ട പെണ്ണാണ്; മാമ്പഴക്കാലവും വേനലവധിയും ഓർമ്മപ്പെടുത്തുന്ന നോവൽ , പ്രണയം തേടി പതിമൂന്നാം ഭാഗം !

Novel

നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കെട്ടിച്ചു വിടേണ്ട പെണ്ണാണ്; മാമ്പഴക്കാലവും വേനലവധിയും ഓർമ്മപ്പെടുത്തുന്ന നോവൽ , പ്രണയം തേടി പതിമൂന്നാം ഭാഗം !

നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കെട്ടിച്ചു വിടേണ്ട പെണ്ണാണ്; മാമ്പഴക്കാലവും വേനലവധിയും ഓർമ്മപ്പെടുത്തുന്ന നോവൽ , പ്രണയം തേടി പതിമൂന്നാം ഭാഗം !

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിമൂന്നാം ഭാഗമായിരിക്കുകയാണ്. നിങ്ങൾ ഇത് ആദ്യമായിട്ടാണ് ഈ നോവൽ വായിക്കുന്നതെങ്കിൽ യൂട്യൂബ് ചാനൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പ്രണയം തേടി നോവൽ പൂർണമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അതിലൂടെ അറിയിക്കണം.

അപ്പോൾ ഇന്നത്തെ സനയയുടെ യാത്രയിൽ എന്തൊക്കെയുണ്ടെന്ന് വായിക്കാം.

“സന വീടെത്തിയിട്ടും വന്നപാടെ കട്ടിലിനരികിലായി ചടഞ്ഞു കൂടി ഇരിപ്പ് ഉറപ്പിച്ചു. റസിയമ്മ ആടിനും കോഴിയ്ക്കും ഒക്കെ തീറ്റി കൊടുക്കവേ അവരെ വഴക്കുപറയുന്നുണ്ടായിരുന്നു. റസിയമ്മയുടെ വഴക്ക് പറച്ചിൽ കേട്ടിട്ടോ എന്തോ ആടുകളുടെ നിലവിളി ശക്തമായി ആ വീടിന്റെ ഓരോ മൂലയിലും നിറയുന്നുണ്ട്….

സന അത്രയും ബഹളമുള്ള വീട്ടിൽ നിശബ്ദത മാത്രം അറിഞ്ഞിരിക്കുകയാണ്.

” ശരിക്കും വിഷ്ണുവിനെ ഞാൻ വിശ്വസിച്ചു.. ഇഷ്ടപ്പെട്ടു… എനിക്ക് എല്ലാം പറയാൻ എനിക്കൊപ്പം ഇരുന്നു ചിരിക്കാൻ, വേദന തോന്നുമ്പോൾ അവന്റെ കൈ പിടിച്ചു നടക്കാൻ അത്രയും ആഗ്രഹിച്ചു.. പക്ഷെ അവൻ….

അവൻ കൂട്ടുകാരെ കാണിക്കാൻ വേണ്ടിയാണ്.. അതാണ് വർഷയുമായി ഇരുന്ന് അത്രയും ചിരിച്ചത്. അതുകൊണ്ടാകും മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറിയത്… എനിക്ക് ഇപ്പോൾ എല്ലാം മനസിലായി…”

തലയിൽ ചുറ്റിയിരുന്ന തട്ടം അഴിച്ചു മാറ്റിക്കൊണ്ട് അവൾ എഴുന്നേറ്റു. വാഷ് ബൈസനിൽ നിന്നും മുഖം കഴുകുമ്പോൾ അവൾ കണ്ണാടിയിൽ നോക്കി നിന്നു… മുഖം തുടച്ചശേഷം സന ഉറച്ചൊരു ശ്വാസം എടുത്തിട്ട് പുറത്തേക്കിറങ്ങി….

സനയെ കണ്ടപ്പോൾ തന്നെ റസിയമ്മ, ” ആ യൂണിഫോം മാറ്റിയിട്ട് ഇറങ്ങിക്കൂടെ നിനക്ക്…. ആടുകൾക്കടുത്തു പോയാൽ പിന്നെ മുഴുവൻ അതിന്റെ വാസനയാകും… പിന്നെ അവറ്റകളുടെ രോമം ഒന്നും വയറ്റിൽ ചെല്ലാതെ നോക്കണേ… “

സന ആ വാക്കുകൾക്ക് വലിയ ശ്രദ്ധ കൊടുത്തില്ല, സേനയെ കണ്ടപാടെ ഒരു മണികെട്ടിയ ആട്ടിൻകുട്ടി അവൾക്കരികിലേക്ക് ഓടിച്ചെന്നു, അതിനെ കുനിഞ്ഞെടുത്ത് മുത്തം വച്ചുകൊണ്ട് സന,

” പരീക്ഷ ആയിരുന്നടാ… അതാ ഇത്താത്ത വരാഞ്ഞേ… എന്നെ കാണാണ്ട് നിനക്ക് വിഷമമായോ… “

ആട്ടിൻ കുട്ടി ചെവിയാട്ടിക്കൊണ്ട് ഒന്നും മിണ്ടാതെ സനയുടെ കൈയിൽ സുഖിച്ചിരുന്നു….

സന ആ രാത്രി മുഴുവൻ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി…

രാത്രികൾ സനയ്ക്ക് ഏറെ പ്രിയപ്പെയട്ടതാണ്, ഡയറിയും കെട്ടിപ്പിടിച്ചുറങ്ങും വരെ അവളുടെ മനസ് വിഷ്ണുവിൽ തന്നയായിരുന്നു.

അടുത്ത ദിവസം നേരം വെളുത്തതൊന്നും സന അറിഞ്ഞില്ല. ഉച്ചയോടടുത്തപ്പോൾ സന അടുക്കളയിൽ ചെന്നിരുന്നു.

” ഹാ എഴുന്നേറ്റോ..? വേറെ എവിടെയും കാണില്ല ഇതുപോലെ സൗകര്യം… ഉച്ചയ്ക്ക് ഉറക്കം എഴുന്നേറ്റ് വന്നാൽ മതിയല്ലോ… എല്ലാം വച്ചുണ്ടാക്കി വെക്കാൻ ഇവിടെ മെഷീൻ പോലെ ഞാൻ നിൽക്കുകയല്ലേ… നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കേട്ടിവിടേണ്ട പെണ്ണാണ്… എവിടെങ്കിലും ചെന്നുകയറുമ്പോൾ ആൾക്കാർ എന്നെയേ പഴിക്കു… ഇങ്ങനെ വളർത്തി വഷളാക്കി എന്നല്ലേ പറയു… “

റേഡിയോ ഓൺ ചെയ്ത പോലെയുള്ള റസിയമ്മയുടെ സംസാരം ഓഫ് ആകുന്നില്ല എന്ന് കണ്ടപ്പോൾ, സന
അവിടെ നിന്നും എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിലേക്ക് ചെന്ന് നിന്നു. എന്നിട്ടും പിന്നണിയിൽ റസിയമ്മ സമരം വിളിക്കുന്നുണ്ടായിരുന്നു. ഒപ്പം അടുക്കള പത്രങ്ങളുടെ താളങ്ങളും…..

ആരോടും ഒന്നും പറയാതെ സനയുടെ ജീവിതത്തിലെ കുറെ ദിവസങ്ങൾ അങ്ങനെ കടന്നുപോയി.. നഷ്ടബോധമില്ലാതെ ജീവിതം കടന്നുപോകുന്നത് ഒരുപക്ഷെ കുട്ടിക്കാലത്ത് മാത്രമായിരിക്കും. എന്നാൽ, മുതിരുമ്പോൾ വേദനപ്പെടുത്തുന്ന തിരിച്ചറിവും അതുതന്നെയാണ്… ഒന്നും ചെയ്യാതെ ആ ദിവങ്ങൾ നഷ്ട്ടപ്പെട്ടുപോയല്ലോ എന്ന്.

ഷംന തൊട്ടടുത്തുള്ള കാര്യം സന ഓർക്കുന്നുണ്ടനെകിലും അവളെ കാണാനോ മിണ്ടാനോ സന പോയില്ല. ആടും കോഴിയും പിന്നെ വീട്ടിൽ തന്നെ നിറയെ മാവുമുണ്ട്. നല്ല മണമുള്ള നാട്ടുമാങ്ങ അവളുടെ വീട്ട് പറമ്പിൽ ഉള്ളതുകൊണ്ട്, അവൾ കൂടുതലും ആട്ടിൻകുട്ടിയ്‌ക്കൊപ്പം അവിടെയാണ് ഇരിക്കുന്നത്. കാറ്റടിച്ചു വീഴുന്ന ഓരോ മാമ്പഴവും എടുക്കാൻ അവൾ മാത്രമേ ഉള്ളെങ്കിലും അത് എടുക്കാൻ അവൾ അവളോട് തന്നെ മത്സരിക്കാറുണ്ട്.

ആ നാട്ടുമാമ്പഴം എങ്ങനെ കഴിക്കണമെന്ന് സനയായിട്ട് തന്നെ ഒരു തിയറി ആവിഷ്കരിച്ചിട്ടുണ്ട്. മാങ്ങ വീഴുന്ന ഉടനെ തന്നെ , ഒന്ന് കഴുകി പിന്നെ നന്നായി രണ്ടുകൈകൾക്കിടയിൽ വച്ച് ഞെക്കിത്തിരുമ്മി അതിനെ ജ്യൂസ് പോലെ ആക്കും… ഞെട്ട് മരത്തിൽ ഉരച്ച് കറ കളഞ്ഞ് അവിടെ കടിച്ചു കളയുമ്പോൾ തന്നെ തേനൂറുന്ന മാമ്പഴ ചാർ പുറത്തേക്ക് കുതിച്ചുവരും.. പിന്നെ അവൾ മാമ്പഴത്തിന്റെ പൊട്ടിച്ച ഭാഗത്തുനിന്നു ഉറുഞ്ചിക്കുടിക്കും… എത്രകഴിച്ചാലും സനയുടെ നാവിന്റെ കൊതി തീരില്ല..അതിന്റെ മണം സനയ്ക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ്.

പിന്നെയുള്ള കിളിച്ചുണ്ടൻ മാമ്പഴം അധികം സന എടുക്കില്ല. അത് കൊതിയറിഞ്ഞു എണ്ണയും മുളകുപൊളിയും ഉപ്പും ഇട്ട് ഞെവിടിക്കഴിക്കുമ്പോൾ റസിയമ്മയുടെ ശാസനയും ഒപ്പം ഉണ്ടാകും.

എന്നാൽ ഇക്കാക്ക ഇതിലൊന്നും കൂടില്ല. ട്യൂഷനും സ്പെഷ്യൽ ക്ലാസുമായി വലിയ ആളെപ്പോലെയാണ് ഇക്കാക്ക. റസിയമ്മ ശബ്ദമുയർത്തി ഒരിക്കൽ പോലും ഇക്കാക്കയോട് സംസാരിച്ചിട്ടില്ല. കാരണം ഇക്കാക്ക സമൂഹം പഠിപ്പിച്ച ചിട്ടവട്ടങ്ങൾ അതുപോലെ പാലിക്കാറുണ്ട്.

രണ്ട് മാസങ്ങളുടെ വേനൽ അവധി. രണ്ടുവർഷങ്ങൾ പോലെയാണ് സനയ്ക്ക് അനുഭവപ്പെട്ടത്. ഇനി മുന്നിൽ ഒരാഴ്ച കൂടി…

സ്‌കൂൾ തുറന്നാൽ മതിയെന്ന് സനയ്ക്ക് തോന്നിത്തുടങ്ങി. വിഷ്ണു എന്ന മുറിവ് ഉണങ്ങിയിട്ടുണ്ട്. ആ ഓർമ്മകൾ എങ്ങാനും കടന്നുവന്നാൽ …. പുതിയ ബാഗും പുസ്തകങ്ങളും ഡ്രെസും ഒക്കെ സനയുടെ ഓർമ്മകളെ പൊതിയും. അവൾക്ക് ഏറെ ഭ്രമം പുത്തനുടുപ്പുകളോടാണ്. പക്ഷെ റസിയമ്മ തരുന്നതല്ലാതെ ഒരെണ്ണം അവളുടെ ഇഷ്ടത്തിന് അവൾക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല. അത് വലിയ പെണ്ണായാൽ സമ്മതിക്കും എന്ന് റസിയമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വലിയ പെണ്ണാകാൻ വയസ് കണക്ക് കൂട്ടി സന കാത്തിരിക്കാറുണ്ട്..

അങ്ങനെ കാത്തിരുന്ന ദിവസമെത്തി. തലേന്ന് രാത്രി തന്നെ വെള്ളയിൽ പിങ്ക് പുള്ളിയുള്ള ടോപ്പും പിങ്ക് പാന്റും ഷാളും എല്ലാമായി സന സ്‌കൂളിൽ പോകാൻ കാത്തിരിക്കുകയാണ്. ഒൻപതാം ക്‌ളാസ്… ട്യൂഷൻ സാർ പറഞ്ഞപോലെ… ഇതാണ് ജീവിതത്തിലെ വഴിത്തിരിവ്. പത്താം ക്ലാസിനെക്കാൾ പഠിക്കാനുള്ളത് ഒൻപതാം ക്ലാസിലാണ്. അതുകൊണ്ട് നല്ലപോലെ തുടക്കം മുതൽ പഠിക്കണം.

ആണെന്നുള്ളത് അന്നന്ന് പഠിച്ചു പോയാൽ പിന്നെ പാടില്ല എന്നൊക്കെയാണല്ലോ സാർ പറഞ്ഞിട്ടുള്ളത്.

അങ്ങനെ അടുത്ത ദിവസം രാവിലെതന്നെ സന കുളിച്ചൊരുങ്ങി ചുരിദാറിലേക്ക് കയറി. ചുരിദാർ ഇടുന്നത് ഒക്കെ വലിയ പെണ്ണുങ്ങൾ ആണെന്നുള്ള തോന്നൽ എപ്പോഴും അവളിലേക്ക് കടന്നുവരും…

അങ്ങനെ ആദ്യദിവസം ഇക്കാക്കയ്ക്ക് പിന്നാലെ അടക്കിപ്പിടിച്ച സന്തോഷവുമായി സന നടന്നു. സ്‌കൂളിലേക്ക്… ഒൻപതാം ക്ലാസിലേക്ക്….

ഒൻപത് എ ക്ലാസിൽ ഭംഗിയിൽ തന്നെ ഡസ്കും ബെഞ്ചും എല്ലാമുണ്ട്. ആശ മൂന്നാം നിര ബെഞ്ചിൽ സനയ്ക്കായി സീറ്റ് പിടിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം കൂടെയുണ്ടായിരുന്നവർ തന്നെയാണ് എല്ലാം… ആരും തന്നെ ഒട്ടും മാറിയിട്ടില്ല… അതെ ബഹളം, അതെ എട്ടാം ക്ലാസ് തന്നെ… പക്ഷെ ഒരാൾ മാത്രം അവിടെയൊന്നുമില്ല…. അത്രയും സന്തോഷത്തോടെ തിളങ്ങിനിന്ന സനയുടെ മുഖം ആരെയോ തേടാൻ തുടങ്ങി… ആദ്യം കണ്ണുകൾ മാത്രമായിരുന്നു… എന്നാൽ… പതിയെ കാലുകളും തേടിനടന്നു…

“വിഷ്ണു എവിടെ? “

ഇല്ല അവൻ ഇതുവരെ വന്നിട്ടില്ല. വിഷ്ണു സ്ഥിരമായി സൈക്കിൾ വെക്കുന്നിടത്തും പോയി സന നോക്കി.. പിന്നെ സ്വയം ആശ്വസിച്ചിട്ട് ആശയ്ക്ക് അരികിലായി സന ചെന്നിരുന്നു.

“എങ്ങനെ പോയി രണ്ടുമാസം?” ആശാ ആ കൂട്ട്കെട്ട് ഒന്നും കൂടി ഉറപ്പിക്കാൻ എന്നോണം ചോദിച്ചു.

“രണ്ടു മാസമോ ?… ഹാ അതെ അല്ലെ… രണ്ടുമാസമേ ഉണ്ടായിരുന്നുള്ളു …. എന്നാലും ഒരു വർഷം കഴിഞ്ഞ പോലെ തോന്നുന്നു…” സന ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അതിന് ആശ മറുപടി കൊടുത്തു.

” അത് നമ്മൾ എട്ടാം ക്ലാസിൽ നിന്നും ഒൻപത്തിലേക്ക് വന്നതുകൊണ്ടാകും തോന്നുന്നത്…”

സന ആശയെ ഒന്ന് നോക്കി… ഏകാന്തത തോന്നുന്നില്ല… ആശയുടെ സംസാരവും ഇഷ്ടപ്പെട്ടു… എങ്കിലും വിഷ്ണു വന്നിരുന്നെങ്കിൽ.. മിണ്ടാനല്ല.. കണ്ടാൽ മതി …..എന്നും നേരത്തെ എത്തുന്ന വിഷ്ണു ആദ്യ ദിവസമായിട്ട് എന്തെ ഇത്ര വൈകുന്നത്… ഹും വന്നാലും അതെന്താണെന്ന് ചോദിക്കരുത്?” സന മനസ്സിൽ ഓരോ കണക്കുകൂട്ടലുകളുമായി ഇരുന്നു….

അപ്പോൾ ഒരു വേനലവധി നിങ്ങൾക്കും ഇന്ന് കിട്ടിയെന്നു ഞാൻ കരുതിക്കോട്ടെ…. ഇതെഴുതുമ്പോഴും പറയുമ്പോഴും എനിക്കും ഒരുപാട് മിസ് ചെയ്യുന്ന അവധിക്കാലമുണ്ട്. അടുത്തുള്ള വീട്ടിലെ കുട്ടികളുമായി അരിയും കൂട്ടാനും കളിക്കുന്നതും പറമ്പ് മുഴുവൻ ഓടിനടക്കുന്നതുമായ കുറെ ഓർമ്മകൾ… എത്ര പെട്ടന്നാണ് അതെല്ലാം നമ്മുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയത്… എതെയാലും അടുത്ത ദിവസം വിഷ്ണു വരട്ടെ… വരുമായിരിക്കും… സനയുടെ പ്രണയം പൂർണമാകാൻ വന്നല്ലേ പറ്റു …

about pranayam thedi

More in Novel

    Trending

    Recent

    To Top