Connect with us

ഇപ്പോൾ ഓരോ പടികളായി കേറുമ്പോൾ ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ് ; പുതിയ സന്തോഷവുമായി ആരാധകരുടെ പ്രിയപ്പെട്ട സൂരജ് !

Malayalam

ഇപ്പോൾ ഓരോ പടികളായി കേറുമ്പോൾ ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ് ; പുതിയ സന്തോഷവുമായി ആരാധകരുടെ പ്രിയപ്പെട്ട സൂരജ് !

ഇപ്പോൾ ഓരോ പടികളായി കേറുമ്പോൾ ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ് ; പുതിയ സന്തോഷവുമായി ആരാധകരുടെ പ്രിയപ്പെട്ട സൂരജ് !

പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവച്ചെത്താറുണ്ട്. ആദ്യ പരമ്പരയിലൂടെ തന്നെ മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരമനായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. സൂരജ് എന്ന സ്വന്തം പേരിനെക്കാളും ദേവ എന്നാണ് നടനെ അറിയപ്പെടുന്നത്.

സീരിയലിൽ നിന്ന് മാറിയിട്ടും ദേവ എന്ന പേരിലാണ് ഇപ്പോഴും സൂരജിനെ അറിയപ്പെടുന്നത്. നടന്റെ പിൻമാറ്റം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. പുതുമുഖ താരം ലക്കിയാണ് ഇപ്പോഴത്തെ പുതിയ ദേവ. ഇപ്പോഴിത തന്റെ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് സൂരജ് . തന്റെ ഉയർത്ത് എഴുന്നേൽപ്പിനെ കുറിച്ചാണ് സൂരജ് പറയുന്നത്

“നമ്മളെല്ലാരും ജീവിതത്തിൽ വന്ന വഴിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പലരും ഇപ്പോൾ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യം ഓർമ്മവരും “എന്തായി ഒന്നും നടന്നില്ല അല്ലേ വല്ലതും നടക്കുമോ” അപ്പോ എനിക്ക് ഒക്കെ പറയാൻ പറ്റുന്ന ഒരു ഉത്തരം “ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ എന്നാണ് ” അതെ കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമകളുടെ കൊട്ടാരം എന്ന് വിശേഷിപ്പിക്കുന്ന എറണാകുളത്തേക്ക് ഞാൻ വന്നപ്പോൾ പുറത്ത് പറയാൻ കൂടി യോഗ്യതയില്ലാത്ത അടക്കിപ്പിടിച്ച ഒരുപാട് സ്വപ്നങ്ങൾ മാത്രമായിരുന്നു കൈമുതൽ. ഏതു വഴിയിൽ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല, ചോദിക്കാനോ പറയാനോ നല്ലതും ചീത്തയും ചൂണ്ടിക്കാണിക്കാനോ ആരുമില്ലാതിരുന്ന ഒരു കാലം. അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചു തന്നു ശരിയും തെറ്റും, കഠിനാധ്വാനം സ്വപ്നങ്ങൾ നെയ്യാൻ സഹായിച്ചു. ആത്മവിശ്വാസം വിജയിക്കുമെന്നുള്ള ധൈര്യം തന്നു.

വിലപിടിപ്പുള്ള ക്യാമറകൾ വാങ്ങി കൊച്ചിയിൽ നടക്കുന്ന പലപല ഫോട്ടോഷൂട്ടുകളും ഫാഷൻ ഷോകളും പലരുടെയും മുതലെടുപ്പിന് വേണ്ടി സൗജന്യമായി ചെയ്തു കൊടുത്ത കാലം, പക്ഷേ നാളെ എന്ന പ്രതീക്ഷയും ആ വർക്കുകളിൽ നിന്ന് കിട്ടുന്ന ഒരു നല്ല contact experience അതാണ് നമ്മുടെ സമ്പാദ്യം. നാളെ ഒരു നടൻ ആവണം വെക്കുന്ന ഓരോ ചുവടുകളും ഉറപ്പുള്ളതും ആയിരിക്കണം എന്ന ആത്മവിശ്വാസം എന്നെ കൈവിടാത്തത് കൊണ്ട് ഞാൻ പിടിച്ചു നിന്നു.

ഫാഷൻ ഷോകൾക്ക് ഫോട്ടോ എടുക്കുമ്പോൾ ജഡ്ജ്മെന്റ് പാനലിന്റെ തൊട്ടു പിറകിൽ ആയിരിക്കും ഞാൻ, അന്നും ഒന്ന് എത്തി നോക്കുമായിരുന്നു ആഗ്രഹങ്ങൾ കൊണ്ട് ഓരോ സെലിബ്രിറ്റികളും കയറിവരുമ്പോൾ അവരുടെ മുന്നിലും സൈഡിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ അറിയാതെ എന്നെ തന്നെ ഞാൻ അവരിൽ കാണാറുണ്ടായിരുന്നു. വല്ലാത്ത ഒരു അവസ്ഥയാണ് കേട്ടോ..

ഇന്നു അതെ പോലെ ഉള്ള ജഡ്ജിംഗ് പാനലിൽ ഇരിക്കാൻ സാധിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും അഭിമാനവും സന്തോഷവും ഒക്കെ വളരെ വലുതാണ്. ഇപ്പോൾ ഓരോ പടികളായി കേറുമ്പോൾ ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ് ലക്ഷ്യ വും സത്യസന്ധവും ആത്മാർത്ഥവും പ്രയത്നവും കൂടെ ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന്. നിങ്ങളുടെ സ്വന്തം സൂരജ്… എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു .

താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഠിനപ്രയത്നത്തിന് ഫലം ഉണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. ”പ്രയത്നത്തിന്റെ ഫലം വിജയം അത് ഉറപ്പുനൽകും… ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നതിൽ അല്ല അതെ ആഗ്രഹങ്ങൾക്ക് ഒരുപടി മുന്നേ നടന്നു നേടി എടുക്കുവന്നവരാണ് യഥാർത്ഥ പോരാളി…. അതിൽ സൂരജ് ഏട്ടന് അഭിമാനിക്കാം …

ഓരോ തോൽവികളും ഓരോ വിഷമ ഘട്ടങ്ങളും positive ആയി എടുത്തു വിജയത്തിലേക്കുള്ള ചവിട്ടുപാടികളായി കാണാൻ ഉള്ള ആ മനസ്സ് അത് എല്ലാർക്കും കിട്ടണമെന്നില്ല, എല്ലാം നല്ലതിനാവും എന്ന പോസിറ്റീവ് mind ആ വിശ്വാസം, അതു കൈമുതലായുള്ളടത്തോളം ഒരാൾക്കും തോല്പിക്കാൻ സാധിക്കില്ല…. Be happy be confident… സ്വപ്നങ്ങൾ നെയ്യുന്നതിൽ അല്ല സ്വപ്‌നങ്ങൾ സഫലമാക്കാൻ പൊരുതുന്നതാണ് ഒരാളുടെ വിജയം അത് സൂരജ് ഏട്ടൻ പഠിപ്പിച്ചു തന്നു ഒരാൾ കുറിച്ചു.

about sooraj sun

Continue Reading

More in Malayalam

Trending

Recent

To Top