നടി മാത്രമല്ല നര്‍ത്തകി കൂടിയാണ് ഷംന കാസിം. പല സ്റ്റേജ് ഷോകളിലും ക്ലാസിക്, സിനിമാറ്റിക് നൃത്തങ്ങള്‍ അവതരിപ്പിച്ച് താരം കയ്യടി നേടാറുമുണ്ട്. സൈബര്‍ ക്രൈമിന്റെ കഥ പറയുന്ന 100 എന്ന കന്നട ചിത്രത്തിന്റെ ബിഗ് റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോൾ താരം.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന് പരിപാടിയില്‍ വെച്ച് ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൈബര്‍ ക്രൈമിന്റെ തീവ്രത എത്രത്തോളമാണെന്ന് തനിയ്ക്ക് അടുത്തറിയാം എന്നും ഷംന പറയുന്നു.
സൈബര്‍ ക്രൈമിനെ കുറിച്ച് പറയുന്നത് കൊണ്ടാണ് എനിയ്ക്ക് ഈ സിനിമ അല്പം സ്പെഷ്യല്‍ ആയി തോന്നിയത് അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഞാനും ഇരയായിട്ടുണ്ട്. എന്റെ പേഴ്സണല്‍ മൊബൈല്‍ നമ്പര്‍ എവിടെ നിന്നാണ് ചിലര്‍ക്ക് കിട്ടിയത് എന്നറിയില്ല. അവര്‍ എനിക്ക് സന്ദേശങ്ങള്‍ അയക്കും. പലപ്പോഴും സൈബര്‍ ക്രൈമിന് ഇരയാകുന്നത് പെണ്‍കുട്ടികളാണ്- ഷംന പറഞ്ഞു.
ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കന്നട സിനിമ ചെയ്യുന്നത്, അതിന്റെ സന്തോഷവും നടിയ്ക്കുണ്ട്. സംവിധായകനും ചിത്രത്തില്‍ ഷംനയുടെ ജോഡിയുമായ രമേശ് അരവിന്ദ് ഈ കഥ പറയുമ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല എന്ന് നടി പറയുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...