ആദ്യം ക്ഷോഭിച്ചു, പിന്നീട് പൊട്ടിക്കരഞ്ഞ് പാപ്പു! മകളുടെ ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്ന് അമൃത ഞങ്ങൾക്കിത് കാണാനാവില്ല… വേദനയോടെ ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ്. അമൃത സുരേഷിന്റെ മകള്‍ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ബാലയുമായി വിവാഹമോചനം നേടിയതോടെ സിംഗിൾ മദർ ആയി കുട്ടിയെ വളർത്തുന്നതിനെ കുറിച്ചും മറ്റുമൊക്കെ അടുത്തിടെ അമൃത മാധ്യങ്ങളിലുടെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ വീട്ടിലെ വിശേഷങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത മകൾക്കൊപ്പമുള്ള നിമിഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ മകളുടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് അമൃത.
വീട്ടിലെ അലമാരയും മേശയും കസേരയുമൊക്കെ ചൂണ്ടി ഇത് എന്തിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാപ്പു ചോദിക്കുകയാണ്. മരത്തിൽ നിന്നാണ് എന്ന് അമൃത മറുപടി നൽകുന്നത്. ഇത് കേട്ട് ഇത് ശരിയാണോയെന്ന് പാപ്പു ചോദിക്കുകയാണ്. അവരാണ് ഈ ലോകം. അവരാണ് ഈ ലോകം ഭരിക്കുന്നത്. അവരില്ലാതെ നമുക്ക് വിദ്യാഭ്യാസം പോലുമില്ല. പെൻസിൽ, പേപ്പര്‍ തുടങ്ങി പലതും മരത്തിൽ നിന്നാണ്, പാപ്പു വീഡിയോയിൽ പറയുകയാണ്.
പ്രകൃതിയില്ലാതെ വിദ്യാഭ്യാസമോ നമ്മുടെ ജീവിതം പോലുമോ ഇല്ല, പ്രകൃതിയെ ദ്രോഹിക്കുന്നതൊന്നും പാപ്പുവിന് വേണ്ട. വനസമ്പത്തിനെ നശിപ്പിച്ച് എന്തിനാണ് മനുഷ്യരൊക്കെ മരംമുറി നടത്തുന്നത്. പ്രധാനമന്ത്രിയോട് ഇത് പറയണം, ഞാനവര്‍ക്കായി കരയും, എന്ന് പറഞ്ഞ് കരയുന്ന പാപ്പുവിനെ വീഡിയോയിൽ കാണാം.
വീടിനുള്ളിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയിൽ പാപ്പു പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് അമൃത ഉത്തരം നൽകുന്നതും കേൾക്കാനാകുന്നുണ്ട്. പാപ്പുവിനെ ആശ്വസിപ്പിക്കാനെത്തുന്ന അമൃതയുടെ കൈകളും വീഡിയോയിലുണ്ട്. ഇതൊക്കെ കേൾക്കുമ്പോള്‍ ഞെട്ടലുണ്ടാകുന്നതാണെങ്കിലും പുതിയ തലമുറ വളർന്നു വരുന്ന ഈ രീതിയിൽ സന്തോഷം തോന്നുന്നുവെന്നും വീഡിയോ പങ്കുവെച്ച് അമൃത കുറിച്ചിട്ടുണ്ട്. മികച്ച പാരന്‍റിംഗ് എന്ന് ചൂണ്ടിക്കാണിച്ച് നിരവധിപേർ കമന്‍റുകളുമായും എത്തിയിട്ടുണ്ട്.
അതേസമയം വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ താനിപ്പോള്‍ സിംഗിള്‍ പാരന്റാണെന്ന് പറഞ്ഞ് അമൃത എത്തിയിരുന്നു. മാതാപിതാക്കള്‍ ഉള്ള മക്കള്‍ക്ക് ലഭിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മകള്‍ പാപ്പുവിനും ലഭിക്കണം. വളരെ ആക്ടീവായ മകള്‍ക്കൊപ്പം അച്ഛന്റെയും അമ്മയുടെയും റോള്‍ ഒരുപോലെ താന്‍ ചെയ്യുകയാണെന്നാണ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞത്.
വിവാഹ ജീവിതത്തില്‍ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കുകയില്ലായിരുന്നു . യാതൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുന്നത്. എന്റെ മകള്‍ പാപ്പുവിന് അച്ഛന്റെ കടമകളും ഞാന്‍ നിര്‍വഹിക്കണം. അച്ഛന്‍ എന്ന് പറയുമ്പോള്‍ മകള്‍ക്ക് ശക്തമായ സംരക്ഷണവും അമ്മ എന്നാല്‍ പരിപൂര്‍ണമായ സ്‌നേഹവുമാണ്. അത് അത്ര എളുപ്പമല്ലെങ്കിലും എനിക്കതേ ചെയ്‌തേ പറ്റൂ. കാരണം ഞാനൊരു അമ്മയാണ്. മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. സിംഗിള്‍ പാരന്റിങ്ങിലാണെങ്കില്‍ കുട്ടികള്‍ക്ക് ഒന്നും നിഷേധിക്കാന്‍ പാടില്ല. മാതാപിതാക്കൡ നിന്നും കുട്ടിയ്ക്ക് കിട്ടേണ്ടത് എന്തൊക്കെയാണോ അതൊക്കെ സിംഗിള്‍ പാരന്റ് വീഴ്ച വരുത്താതെ ചെയ്യണമെന്നാണ് അമൃത പറയുന്നത്.
അമ്മയെപ്പോലെ തന്നെ പാപ്പുവും സോഷ്യൽമീഡിയയിൽ സജീവമാണ്. അമൃതയുടെ അമ്മയായ ലൈലയുമൊത്തുള്ള പാപ്പു ആൻഡ് ഗ്രാൻഡ്മാ വ്ളോഗ് യൂട്യൂബിൽ വൈറലാണ്. ലോക്ഡൗൺ സമയത്തായിരുന്നു ഇവരുടെ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നത്. കൂടാതെ ഗായികമാരായ അമൃതയുടെയും അഭിരാമിയുടെയും പേജുകളിലും പാപ്പുവിന്‍റെ ചിത്രങ്ങളും വീഡിയോകളും വരാറുമുണ്ട്.
