Connect with us

കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ആ നടനവൈഭവം… അതിരുകടന്ന സാഹസികത ഒടുവിൽ ജീവനെടുത്തു… ജയന്റെ മരണത്തിന് ശേഷം ആ സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി! ആരും അറിയാത്ത ആ സത്യത്തിലേക്ക്…..ജയൻ ഓർമയായിട്ട് 41 വർഷം പൂർത്തിയാകുന്ന വേളയിൽ വീണ്ടും….

Malayalam

കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ആ നടനവൈഭവം… അതിരുകടന്ന സാഹസികത ഒടുവിൽ ജീവനെടുത്തു… ജയന്റെ മരണത്തിന് ശേഷം ആ സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി! ആരും അറിയാത്ത ആ സത്യത്തിലേക്ക്…..ജയൻ ഓർമയായിട്ട് 41 വർഷം പൂർത്തിയാകുന്ന വേളയിൽ വീണ്ടും….

കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ആ നടനവൈഭവം… അതിരുകടന്ന സാഹസികത ഒടുവിൽ ജീവനെടുത്തു… ജയന്റെ മരണത്തിന് ശേഷം ആ സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി! ആരും അറിയാത്ത ആ സത്യത്തിലേക്ക്…..ജയൻ ഓർമയായിട്ട് 41 വർഷം പൂർത്തിയാകുന്ന വേളയിൽ വീണ്ടും….

എത്ര നവംബർ 16 വന്നാലും ഇദ്ദേഹത്തിന് മരണമില്ല. എത്ര തലമുറകൾ കഴിഞ്ഞാലും ഇദ്ദേഹം ആരാധകരിലൂടെ ജീവിക്കും….പ്രിയ നായകൻ ജയൻ മൺമറഞ്ഞിട്ട് ഇന്നേക്ക് 41 വർഷം തികയുന്നു. മലയാള സിനിമയിൽ കേട്ടതിൽവച്ച് ഏറ്റവും ദുഃഖകരമായ വാർത്തയ്ക്കാണ് ഇന്ന് 41 വർഷം പൂർത്തിയാകുന്നത്.

കേവലം എട്ട് വർഷമാത്രം മാത്രമായിരുന്നു മലയാള സിനിമയിൽ ജയൻ നിറഞ്ഞാടിയത്. ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ചു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ആ നടനവൈഭവമായിരുന്നു അദ്ദേഹം. മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന ഒരു പിടി നല്ല സിനിമകളല്ലാതെ ജയനെന്ന അതുല്യ പ്രതിഭയ്ക്ക് മൂല ധനമായി ഒന്നുമുണ്ടായിരുന്നില്ല. ഇന്നും നിറഞ്ഞ വേദിയിൽ ജയന്റെ രൂപവും ഭാവവും കെട്ടിയാടുമ്പോൾ അദ്ദേഹത്തെ ഒരു നൊമ്പരത്തോടെ ഓർക്കുന്നവരാണ് നമ്മളിൽ പലരും. അദ്ദേഹം ഓർമ്മയായിട്ട് 41 വർഷങ്ങൾ തികയുന്ന ദിവസമാണിന്ന്.

ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് യുവാക്കൾക്കിടയിൽ ഹരമായി മാറുകയായിരുന്നു ജയൻ. മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണം ജയൻ കഴിഞ്ഞിട്ടേ മറ്റൊരാൾക്കുള്ളൂ. സിനിമയില്‍ കരുത്തിന്റെയും പൗരുഷത്തിന്റെയും സ്വരൂപമായിരുന്ന ജയനെ സിനിമാ പ്രേമികള്‍ ഇന്നും സൂപ്പര്‍ താരപരിവേഷത്തോടെയാണ് കാണുന്നത്.പതിനഞ്ച് വർഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്. 1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമാവുകയായിരുന്നു.

1970-കളുടെ അവസാനത്തോടെ, അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ സൂപ്പർ സ്റ്റാർ, നായക നടൻ എന്ന നിലയിലെത്തി. കൂടാതെ മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന ബഹുമതിയും നേടി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായാണ് ജയൻ പിന്നീട് അറിയപ്പെട്ടത്.ജീവിച്ചിരുന്നെങ്കില്‍ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ജയന്‍.

സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്. നാല്‍പ്പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന്‍ മരണപ്പെടുന്നത്. 1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ഇന്നും അവശേഷിക്കുകയാണ്.

ജയന്റെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ അറിയുന്നത്. ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന കല്ലിയൂർ ശശി ജയന്റെ മരണത്തിൽ കലാശിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയാത് ഇങ്ങനെയായിരുന്നു….

ഒരു ടേക്ക് കൂടി വേണമെന്ന് ജയൻ നിർബന്ധിച്ചരുന്നത്രെ. ഇത് അദ്ദേഹത്തിന്റെ അവസാനത്തേതായി മാറുകയും ചെയ്തു. ആദ്യത്തെ മൂന്ന് ഷോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ചലിക്കുന്ന മോട്ടോർബൈക്കിൽ നിന്ന് ഹെലികോപ്റ്ററിൽ തന്റെ കാൽ ചുറ്റിക്കയറാൻ ജയൻ ശ്രമിച്ചു. അങ്ങനെ കയറാനും വില്ലനെ പിടിക്കാനും ആ രംഗം തയ്യാറാക്കുകയായിരുന്നു ലക്‌ഷ്യം. അത്തരമൊരു അപകടകരമായ നീക്കത്തിൽ നിന്ന് ജയനെ പിന്തിരിപ്പിക്കാൻ ബാലൻ കെ. നായർ ശ്രമിച്ചെങ്കിലും ജയൻ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല. എന്നിരുന്നാലും, ഇത് എല്ലാ ഭാരവും ഒരു വശത്തേക്ക് ചരിയാൻ കാരണമായി. ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെടുകയും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള ഷോളവാരം എയർസ്ട്രിപ്പിൽ ഇടിക്കുകയും ചെയ്തു. പൈലറ്റും ബാലനും വശങ്ങളിൽ നിന്ന് തെറിച്ചുവീണപ്പോൾ, നിർഭാഗ്യവശാൽ ജയന് അതിനു കഴിഞ്ഞില്ല. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലായിരുന്നു അദ്ദേഹം പറഞ്ഞത്.

ജയന്റെ ഒപ്പം അവസാന രംഗത്ത് ഉണ്ടായിരുന്ന നടൻ മധുവും ആ സംഭവം ഒരിക്കൽ വിവരിച്ചിരുന്നു. ജയന്റെ അവസാന ചിത്രമായ ‘കോളിളക്ക’ത്തില്‍ ജയന്റെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. ഹെലികോപ്റ്ററില്‍വെച്ചുള്ള ഫൈറ്റ് സീനില്‍ ജയന്‍ അഭിനയിക്കുമ്പോള്‍ എയര്‍ സ്ട്രിപ്പിന്റെ ഗ്യാരേജിലിരുന്ന് ഞാനും നമ്പ്യാര്‍സാറും മേക്കപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വലിയ ഒച്ചയും ആളുകളുടെ നിലവിളിയും കേട്ടത്. ഞങ്ങള്‍ ചെന്നു നോക്കുമ്പോഴേക്കും ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓപ്പറേഷന്‍ കഴിഞ്ഞ് കുറച്ചു സമയമേ ജയന്റെ ശരീരത്തില്‍ ജീവന്‍ തുടിച്ചുനിന്നൂള്ളൂ. ആ വേര്‍പാടിന്റെ വേദന ഇന്നും എന്റെ ഉള്ളുലയ്ക്കുന്നുവെന്നായിരുന്നു മധു വേദനയോടെ പറഞ്ഞത്

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തോടുള്ള സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി എന്നതാണ് മറ്റൊരു സത്യവസ്ഥ. ജയൻ്റെ ജന്മനാട്ടിൽ അദ്ദേഹത്തിൻ്റേതായി ഒന്നുമില്ല. വീട്ടുവളപ്പിൽ അച്ഛൻ്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ച സ്ഥാനത്ത് ഒരു കല്ലു പോലും സ്ഥാപിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്തെ ജന്മഗൃഹം പോലും നിങ്ങൾക്ക് കൊല്ലത്തെത്തിയാൽ കാണാൻ കഴിയില്ല. തക‍‍‍ർന്ന വീടും വിറ്റു കഴിഞ്ഞു. കൊല്ലത്തെ ജയൻ പ്രേമികൾ ഒരുക്കിയ മനോഹര പ്രതിമ മാത്രമാണ് നഗരത്തിലുള്ളതെന്നും ഇന്നും നാം വേദനയോടെ ഓർക്കണം.

മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.അദ്ദേഹത്തിന്റെ സൂപ്പർഹീറോ പ്രതിച്ഛായ അദ്ദേഹത്തെ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഒരു ജനപ്രിയ താരമാക്കി. അദ്ദേഹത്തിന്റെ സ്‌ക്രീൻ സ്വഭാവത്തെ അടിസ്ഥാനമാക്കി സ്റ്റേജിലും ടെലിവിഷൻ പ്രോഗ്രാമുകളിലും വ്യാപകമായി പലരും അനുകരിച്ചു പോരുകയും ചെയ്തിട്ടുണ്ട്.

മലയാള ചലച്ചിത്ര ചരിത്രത്തിൽ വീരനായക പരിവേഷത്തിന്റെ പ്രതീകമായ്
ഇന്നും ഒരു മുഖം മാത്രം കണ്ണിൽ… ഒരു സ്വരം മാത്രം.. കാതിൽ മറക്കുവാൻ കഴിയില്ലല്ലോ … മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായ് വിടരുന്ന ഈ അത്ഭുതപ്രതിഭാസം

ഒരിക്കലും അണയാത്ത ദീപം … എന്നെന്നും ആവേശം …
പ്രണാമം എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top