Malayalam
അതൊരു അഭിമാന നിമിഷമായിരിക്കും! ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്! ഒടുവിൽ അത് സംഭവിച്ചു… ആരാധകരെ ഞെട്ടിച്ച് മഞ്ജു! പോസ്റ്റ് വൈറൽ
അതൊരു അഭിമാന നിമിഷമായിരിക്കും! ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്! ഒടുവിൽ അത് സംഭവിച്ചു… ആരാധകരെ ഞെട്ടിച്ച് മഞ്ജു! പോസ്റ്റ് വൈറൽ
മലയാളികളുടെ ജനപ്രിയ നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചു വരവും അതു കൊണ്ടുതന്നെയാണ് തലമുറ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വരവ്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ച് കൊണ്ട് താരരാജാക്കന്മാർക്കൊപ്പം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു
സ്ക്രീന് അപ്പുറത്തും മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്. അതുകൊണ്ട് തന്നെ സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമെല്ലാം മഞ്ജു പങ്കിടാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുകയാണ്
ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷമാണ് മഞ്ജു പങ്കുവെച്ചത്. ആർതറിനു എല്ലാ വിധ ആശംസകളും. അവന്റെ പുതിയ ചിത്രമായ ‘ദ ഗ്രേറ്റ് എസ്കേപ്’ ചിത്രത്തിനും ആർതറിനും എല്ലാ വിധ ആശംസകളും എന്നാണ് പോസ്റ്റിൽ മഞ്ജു പറയുന്നത്.
ദി ഗ്രേറ്റ് എസ്‌കേപ്പ് വഴി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ആർതർ ബാബു ആന്റണിക്കും അദ്ദേഹത്തിന്റെ അച്ഛനും പ്രിയ ബാബു ആന്റണി ചേട്ടനും എല്ലാ ആശംസകളും നേരുന്നു. ബാബു ഏട്ടാ, നിങ്ങളുടെ മകൻ നിങ്ങളുടെ അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്! എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജു പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്.
മിക്സഡ് മാർഷ്യൽ ആർട്സിൽ ഫാസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൾട്ടിലിംഗ്വൽ ചിത്രം ‘ദ ഗ്രേറ്റ് എസ്കേപ്’ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സൗത്ത് ഇന്ത്യൻ യു എസ് ഫിലിംസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ് ജെ എൽ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
2013 ൽ ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു. 16 കാരനായ ആർതറിനെ തേടി നിരവധി അവസരങ്ങൾ തേടിയെത്താറുണ്ടെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത് എന്ന കാരണത്താൽ സിനിമാ പ്രവേശനത്തോട് ബാബു ആന്‍റണി ആദ്യം താത്പര്യക്കുറവ് കാണിച്ചിരുന്നു. ആദ്യമായാണ് ഇപ്പോൾ മുഴുനീള വേഷത്തിൽ എത്തുന്നത്.
