നമ്മുടെ സിനിമയ്ക്കും സംസ്കാരത്തിനും താങ്കള്‍ നല്കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.. കേരളത്തിനൊപ്പം നിന്നു; കമല്ഹാസന് പിറന്നാളാശംസകളുമായി പിണറായി വി
നമ്മുടെ സിനിമയ്ക്കും സംസ്കാരത്തിനും താങ്കള്‍ നല്കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.. കേരളത്തിനൊപ്പം നിന്നു; കമല്ഹാസന് പിറന്നാളാശംസകളുമായി പിണറായി വി
നമ്മുടെ സിനിമയ്ക്കും സംസ്കാരത്തിനും താങ്കള്‍ നല്കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.. കേരളത്തിനൊപ്പം നിന്നു; കമല്ഹാസന് പിറന്നാളാശംസകളുമായി പിണറായി വി
കമല്‍ഹാസന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ. താരങ്ങളും സാധാരണക്കാരുമെല്ലാം നടന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് ആശംസ അറിയിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കമല്ഹാസന് ആശംസകളുമായി എത്തി.
സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്ഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. നമ്മുടെ സിനിമയ്ക്കും സംസ്കാരത്തിനും താങ്കള്‍ നല്കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ കുറിച്ചു .
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന കലാകാരനാണ് കമല്ഹാസൻ. രാജ് കമൽ ഇന്റർനാഷണൽ എന്ന നിര്മാണകമ്പനിയും കമല്‍ഹാസന്റേതായിട്ടുണ്ട്. ഓസ്കര് മത്സരത്തിനായി വിദേശ ഭാഷാ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായും കമല്ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒഴിവാക്കാനാകാത്ത പേരുകാരനാണ്.
മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മുൻ നിര നായകനിരയിലേക്ക് ഉയരുകയായിരുന്നു കമല്ഹാസൻ എന്നര്ഥത്തില് കേരളവും അഭിമാനിക്കുന്നു. ചെറുപ്പം മുതലേ തന്നെ മലയാള ചിത്രങ്ങളുമായി കമല്‍ഹാസനു ബന്ധപ്പെട്ടു. കമല്ഹാസൻ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിച്ചത് ‘കണ്ണും കരളും’ ആണ്. ‘കന്യാകുമാരി’ എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി. ‘വിഷ്ണുവിജയം’, മദനോത്സവം, ശ്രീദേവി, ‘അവള് ഒരു തുടര്‍ക്കഥ’, മദനോത്സവം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ കമല്ഹാസൻ അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...