Connect with us

ഞെട്ടാൻ തയ്യാറായ് ക്കോളൂ! ‘മരക്കാർ’ വിറ്റത് റെക്കോർഡ് തുകയ്ക്ക്! ഒടുവിൽ അത് പുറത്താകുന്നു

Malayalam

ഞെട്ടാൻ തയ്യാറായ് ക്കോളൂ! ‘മരക്കാർ’ വിറ്റത് റെക്കോർഡ് തുകയ്ക്ക്! ഒടുവിൽ അത് പുറത്താകുന്നു

ഞെട്ടാൻ തയ്യാറായ് ക്കോളൂ! ‘മരക്കാർ’ വിറ്റത് റെക്കോർഡ് തുകയ്ക്ക്! ഒടുവിൽ അത് പുറത്താകുന്നു

ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ– അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് സംബന്ധിച്ച തർക്കങ്ങളാണ് ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒടുവിൽ ചിത്രം ഒടിടിയിൽ തന്നെ പുറത്തിറങ്ങുമെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ഇതിന് പിന്നാലെ സിനിമ പ്രേമികളെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിനു വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതു ശരിയെങ്കിൽ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. സിനിമയ്ക്കു 90 കോടിക്കടുത്താണു നിർമാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം നിർമാതാവിനുള്ളതാണ്.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 3 മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിക്കു നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. ബ്രോ ഡാഡിയും ട്വൽത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്. പേരിടാത്ത മറ്റൊരു മോഹൻലാൽ ചിത്രം ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല. എല്ലാം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു.

ഓരോ തിയറ്ററിലും സാധാരണ 4 ഷോയ്ക്കു പുറമേ 3 ഷോയെങ്കിലും കൂടുതൽ കളിക്കാനാണ് ആസൂത്രണം ചെയ്തിരുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതു സാധ്യമാകില്ലെന്നും മരക്കാർ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഈ സാഹചര്യത്തിൽ മുടക്കിയ പണം തിരിച്ചു കിട്ടാനായി ഒടിടിയല്ലാതെ മാർഗമില്ല. കൂടുതൽ പ്രതികരണത്തിനില്ലെന്നു തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു. അതേസമയം മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു.

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത താരനിരയാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്. മോഹൻലാൽ, സുനിൽഷെട്ടി, അർജുൻ, പ്രഭു, മഞ്ജു വാരിയർ, സിദ്ദീഖ്, മുകേഷ്, നെടുമുടി വേണു, രൺജി പണിക്കർ എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.

സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടത്തിയ കടൽ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂതിരിയുടെ നാവിക മേധാവികളായ കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 1507നും 1600നും ഇടയിൽ 4 കുഞ്ഞാലിമാരാണുണ്ടായിരുന്നത്. ഇതിൽ 4–ാം കുഞ്ഞാലിയായ മുഹമ്മദ് കുഞ്ഞാലിയുടെ കഥയാണ് സിനിമ പറയുന്നത്.

More in Malayalam

Trending

Recent

To Top