സോഷ്യൽ മീഡിയ വളർന്നതോടുകൂടി കലാ സൃഷ്ടികൾ പല മാധ്യമങ്ങളിലും നിറയാൻ തുടങ്ങി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കുന്നത് . ഇപ്പോഴിതാ പുത്തൻ ശൈലിയിൽ എഴുത്തിനെ അവതരിപ്പിച്ചുകൊണ്ട് ഒരു നോവൽ എത്തിയിരിക്കുകയാണ്.
കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക ‘യാഥാർഥ്യങ്ങൾ’ മാത്രം….ആയതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അത് വെറും യാദൃശ്ചിക ‘സത്യം’ മാത്രം… എന്ന് പറഞ്ഞുതുടങ്ങുന്ന കഥയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും സാധിച്ചു.
പ്രണയം തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ നോവൽ. അതുകൊണ്ടുതന്നെ പ്രണയം തേടി എന്നുതന്നെ ഇതിനെ നിങ്ങൾക്ക് വിളിക്കാം…
“പ്രണയം തേടി……”
പ്രണയം…., അതെത്രയൊക്കെ പറഞ്ഞു പഴകിയാലും വീര്യം ചോരാതെ കൂടിക്കൊണ്ടേയിരിക്കുന്ന ഒരു വീഞ്ഞുപോലെയാണ്…. കാലങ്ങളായി പ്രണയത്തെ കുറിച്ചുള്ള നിരവധി വർണ്ണനകൾ നമ്മളിലേക്ക് എത്താറുണ്ട്… കഥയാണ് നോവലായും കവിതയായും…. നിറങ്ങൾ വാരിവിതറിയ കാൻവാസിലും പ്രണയം നിറയ്ക്കാൻ സാധിക്കും…
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...