Connect with us

സിനിമാ നടനായത് കൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാന്‍ പാടില്ലേ, സത്യമെന്താണെന്ന് വെച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് മുന്നില്‍ നിന്ന് അദ്ദേഹം പ്രതികരിച്ചു; ജോജുവിന് പിന്തുണയുമായി പ്രശാന്ത് അലക്സാണ്ടര്‍

Malayalam

സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് പെട്രോള്‍ വലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വഴി തടഞ്ഞുള്ള സമരത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ജോജുവിന് പിന്തുണ അറിയിച്ചത്. ജനങ്ങളെല്ലാവരും പറയാനാഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാണ് ജോജു പൊതുജനമധ്യത്തില്‍ പറഞ്ഞതെന്നും ഒരു കലാകാരന് അത് പറയാനുള്ള അവകാശം തീര്‍ച്ചയായുമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ജോജു സിനിമാ നടനാണെന്ന പിടിവള്ളിയാണ് അദ്ദേഹത്തിനെതിരെ അവര്‍ മുന്നോട്ട വെയ്ക്കുന്നത്.

സിനിമാ നടനായത് കൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാന്‍ പാടില്ലേ. അവര്‍ പറയുന്നത്. അവര്‍ ഒരു വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറി മദ്യപിച്ചുവെന്നൊക്കെയാണ്. എന്നാല്‍ സത്യമെന്താണെന്ന് വെച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് മുന്നില്‍ നിന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ ജോജുവിനും അവിടെ ദുരിതം അനുഭവിച്ച മറ്റു ജനങ്ങള്‍ക്ക് ഒപ്പമാണെന്നും പ്രശാന്ത് പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ട സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിന് എതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയ രീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തു നിന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

More in Malayalam

Trending

Recent

To Top