Malayalam
അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം; മലയാളികളുടെ കാവ്യയ്ക്ക് പ്രണയ സാഫല്യം, നടി റെബേക്കയും ശ്രീജിത്ത് വിജയിയും വിവാഹിതരായി; ആശംസകൾ നേർന്ന് ജീവ്യാ ആരാധകർ!
അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം; മലയാളികളുടെ കാവ്യയ്ക്ക് പ്രണയ സാഫല്യം, നടി റെബേക്കയും ശ്രീജിത്ത് വിജയിയും വിവാഹിതരായി; ആശംസകൾ നേർന്ന് ജീവ്യാ ആരാധകർ!
സീരിയൽ ആരാധകർക്ക് പ്രത്യേകിച്ച് ജീവ്യാ ആരാധകർക്ക് ഇന്ന് ആഘോഷദിനമാണ്. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം സീരിയൽ സിനിമാ താരം റെബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയിയും വിവാഹിതരായിരിക്കുകയാണ് . സിനിമയിലും മികച്ച വേഷം ചെയ്തിട്ടുണ്ടെങ്കിലും റബേക്കയെ കൂടുതൽ പ്രശസ്തിയിൽ എത്തിച്ചത് കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയാണ്. വിവാഹ വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. വെള്ള നിറത്തിലുളള പട്ട് സാരിയും സാരിക്കിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റബേക്കയുടെ വിവാഹ വേഷം. വെള്ളമുണ്ടും ഷർട്ടുമാണ് ശ്രീജിത്ത് ധരിച്ചത്.
സ്വകാര്യ ഹോട്ടലിൽ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിച്ചത്. ശ്രീജിത്ത് റെബേക്കയെ താലി ചാർത്തിയ ശേഷം പരസ്പരം ഇരുവരും തുളസിമാലകൾ അണിയിച്ചു. തുടർന്ന് മുതിർന്നവരുടെ അനുഗ്രങ്ങൾ ഇരുവരും സ്വീകരിച്ചു . ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
സലീം കുമാർ, നമിത പ്രമോദ് തുടങ്ങി നിരവധി സിനിമാ താരങ്ങളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര കൂടെവിടെയിലെ താരങ്ങൾ ബിപിൻ ജോസും , അൻഷിതയും വിവാഹത്തിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
കഴിഞ്ഞ ദിവസം ഹൽദി ആഘോഷങ്ങളുടെ വീഡിയോയും റെബേക്ക സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അതിഗംഭീരമായാണ് ഹല്‍ദി ആഘോഷം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാ പുറത്തുവന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെറായിയിലെ ഇന്ദ്രിയ ബീച്ച് റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആഘോഷം.
ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. തൃശൂർ സ്വദേശിനിയാണ് റെബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും നിരവധി ആരാധകരെ റെബേക്ക നേടുകയും ചെയ്തു. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറും കൂടിയാണ് ശ്രീജിത്ത്.
കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രമാണ് റെബേക്കയെ മലയാളികളുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. അത്രത്തോളം റെബേക്കയുടെ കാവ്യയും ശ്രീറാം ചന്ദ്രൻ അവതരിപ്പിച്ച ജീവയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
about rabecca
