ചിത്രം ഒടിടിക്ക് കൊടുത്താന്‍ ആന്റണി പെരുമ്പാവൂരിനെ പുറത്താക്കുമെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്! രാജിയില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍
ചിത്രം ഒടിടിക്ക് കൊടുത്താന്‍ ആന്റണി പെരുമ്പാവൂരിനെ പുറത്താക്കുമെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്! രാജിയില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍
ചിത്രം ഒടിടിക്ക് കൊടുത്താന്‍ ആന്റണി പെരുമ്പാവൂരിനെ പുറത്താക്കുമെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്! രാജിയില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍
മോഹന്‍ലാല്‍ പ്രിയദര്ശന് ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ രാജിയില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍.
ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്നും പുറത്ത് പോയാല്‍ ദിലീപ് അടക്കം സംഘടനയില്‍ അംഗത്തമുള്ള ഒരാളും അദ്ദേഹത്തോടൊപ്പം പുറത്തേക്ക് പോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് വിജയകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ രാജി വെച്ചാല്‍ സംഘടന പിളരുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിജയകുമാര്‍.
‘ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോകിലെ അംഗമാണ്. അദ്ദേഹം പുറത്തേക്ക് പോവുകയാണങ്കില്‍ ദിലീപ് അടക്കം ഫിയോകിന്റെ അഗംത്തമുള്ള ഒരാളും അദ്ദേഹത്തോടൊപ്പം പുറത്തേക്ക് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിത്രം ഒടിടിക്ക് കൊടുത്താന്‍ ആന്റണി പെരുമ്പാവൂരിനെ പുറത്താക്കുമെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്. ഇപ്പോഴും വൈസ് ചെയര്‍മാനാണ്. അദ്ദേഹത്തെ പുറത്താക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല’.അദ്ദേഹം വ്യക്തമാക്കി.
ഫിയോക് ചെയര്മാന് ദിലീപിന്റെ കൈവശമാണ് രാജികത്ത് നല്‍കിയത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറഞ്ഞത്
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...