Connect with us

ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു; മ റഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം

Malayalam

ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു; മ റഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം

ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു; മ റഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം

ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ വിയോഗം ലോകത്തെ ഒന്നടംങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ലോകമെമ്പാടുമുള്ളവർ അര്‍ജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാണ്.

മറഡോണയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകം മാത്രമല്ല സിനിമാലോകവും തേങ്ങുകയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പാര്‍വതി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് ഇതിഹാസ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ വിട ചൊല്ലിയത്. ട്രു എക്കണ്‍, ഇതിഹാസം എന്നായിരുന്നു മറഡോണയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. അതെ സമയം ‘റെസ്റ്റ് ഇന്‍ പീസ് ലെജന്‍ഡ്’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മറഡോണ. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. പിന്നീട്‌എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ആശുപത്രിയില്‍ നിന്നും മകളുടെ വീട്ടിലേക്കായിരുന്നു താമസം മാറിയത്. രോഗമുക്തി നേടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

More in Malayalam

Trending

Recent

To Top