കുക്കിങും ക്ലീനിങും മാത്രമല്ല, ആ അമ്മ പഠിപ്പിച്ചത് തന്നെയാണ് അതും; മുക്തയെ വിമർശിച്ചവർക്ക് മറുപടിയുമായി ആരാധിക; പറഞ്ഞത് തന്നെ ആവർത്തിച്ച് മുക്ത; വീണ്ടും മുക്തയും മകളും ചർച്ചയാകുമ്പോൾ !

ടെലിവിഷന്‍ പ്രേക്ഷകര്‍ പതിവായി കാണുന്ന പ്രോഗ്രാമാണ് സ്റ്റാര്‍ മാജിക്ക്. മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് പ്രോഗ്രാമിൽ അണിനിരക്കുന്നത്. സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായ താരങ്ങളും പരിപാടിയിലേക്ക് അതിഥിയായി എത്താറുണ്ട്.
അടുത്തിടെ സ്റ്റാർ മാജിക്കിനെ കുറിച്ച് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടയിലാണ് മുക്തയും മകള്‍ കിയാരയും ഈ പരിപാടിയിലേക്ക് എത്തിയത്. മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മുക്ത നല്കിയ മറുപടി വന്‍വിവാദമായി മാറിയിരുന്നു. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു വീട്ടിലേക്ക് പോവേണ്ടതല്ലേയെന്നുമായിരുന്നു മുക്ത പറഞ്ഞത്. ഈ പരാമര്‍ശമായിരുന്നു വിവാദമായത്. സ്ത്രീവിരുദ്ധമാണ് ആ വാക്കുകളെന്നും, കൊച്ചുകുഞ്ഞിനെ ഈ രീതിയിലാണോ വളര്ത്തുന്നതെന്നുമൊക്കെയായിരുന്നു ചോദ്യങ്ങള്‍. വനിതാ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മുക്തയ്ക്കെതിരെ പരാതിയും നല്‍കിയിരുന്നു.
മുക്തയുടെ പരാമര്‍ശം വിവാദമായതോടെ പിന്തുണയുമായി അവതാരകയായ ലക്ഷ്മി നക്ഷത്ര എത്തിയിരുന്നു. അവള് എന്റേതാണ്, ലോകം എന്തും പറയട്ടെ, ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ അത് ഷെയർ ചെയ്തു സമയം കളയാതെ. ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കൂയെന്നായിരുന്നു മുക്ത കുറിച്ചത്. നീ നല്ല അമ്മയാണെന്നായിരുന്നു ഭർത്താവ് റിങ്കു ടോമി മുക്തയോട് പറഞ്ഞത്. വിവാദങ്ങൾ അരങ്ങ് തകർക്കുന്നതിനിടയിലും സ്റ്റാർ മാജികിലെ കൂടുതൽ ചിത്രങ്ങൾ പങ്കിട്ടിരുന്നു മുക്ത.
കുക്കിങും ക്ലീനിങും മാത്രമല്ല. ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണെന്നായിരുന്നു ഒരു ആരാധിക മുക്തയോട് പറഞ്ഞത്. ആരാധികയുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു മുക്ത എത്തിയത്. ലോകം എന്തും പറയട്ടെ, അവൾ എന്റേതാണ് എന്നും സ്റ്റോറിയിൽ മുക്ത കുറിച്ചിരുന്നു. മുക്തയുടെ സ്റ്റോറി ഇതിനകം തന്നെ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...