Connect with us

ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്‍കുട്ടിയാകണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന; തുറന്ന് പറഞ്ഞ് ഗായത്രി അരുണ്‍

Malayalam

ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്‍കുട്ടിയാകണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന; തുറന്ന് പറഞ്ഞ് ഗായത്രി അരുണ്‍

ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്‍കുട്ടിയാകണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന; തുറന്ന് പറഞ്ഞ് ഗായത്രി അരുണ്‍

മിനിസ്‌ക്രീന്‍ േ്രപക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഗായത്രി അരുണ്‍. സീരിയലിന് പിന്നാലെ സിനിമയിലും ഗായത്രി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ഗായത്രി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമൊക്കെ നടി പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.

അച്ഛന്‍ രാമചന്ദ്രന്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ ചേര്‍ത്തല മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്നു. സിനിമ സീരിയല്‍ രംഗത്ത് അഭിനയ പാരമ്പര്യം ഒന്നും തന്നില്ലെങ്കിലും അച്ഛനില്‍ നിന്നാണ് ഈ കഴിവ് കിട്ടിയത്. അച്ഛനെ പണ്ട് കലാഭവനില്‍ പ്രവേശനം ലഭിച്ചെങ്കിലും വീട്ടില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ പോകാന്‍ സാധിച്ചില്ല.

കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ നിരവധി സിനിമകള്‍ കാണാന്‍ കൊണ്ടു പോകുമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ഞാന്‍ അഭിനയത്തിലേക്ക് കടന്നിരുന്നു. കലോത്സവത്തിന് ഒക്കെ ഭാഗമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കലോത്സവങ്ങളില്‍ പാട്ട് നാടകം വൃന്ദവാദ്യം എന്നിവ ഒക്കെ അറിയാമായിരുന്നു. ഹയര്‍സെക്കന്‍ഡറി പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ജോലിയിലേക്ക് കടക്കുകയായിരുന്നു. ഇവന്റ് മാനേജ്മെന്റില്‍ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് എഫ് എം റേഡിയോയിലും വര്‍ക്ക് ചെയ്തു. പിന്നീട് അതു വഴി പത്രത്തില്‍ ജോലി ലഭിക്കുകയായിരുന്നു. പത്രത്തില്‍ ജോലി നോക്കി കൊണ്ടിരുന്ന സമയത്താണ് പരസ്പരം എന്ന സീരിയലിലേക്ക് അവസരം ലഭിക്കുന്നത്.

ജോലി ഉപേക്ഷിച്ച് പൂര്‍ണമായും അഭിനയ രംഗത്തേക്ക് കടക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആദ്യ അവസരം ആയതിനാല്‍ ജോലിയില്‍ തുടര്‍ന്ന് കൊണ്ടുതന്നെ സീരിയലില്‍ സജീവമാകാനാണ് തീരുമാനിച്ചത്. രണ്ടര വര്‍ഷത്തോളം ജോലിയില്‍ നിന്നും അവധിയെടുത്താണ് ഞാന്‍ പരസ്പരം സീരിയലില്‍ അഭിനയിച്ചത്. എന്നാല്‍ പരസ്പരം മൂന്നാംവര്‍ഷം ആയപ്പോള്‍ പൂര്‍ണ്ണമായി ജോലി രാജിവെച്ച് അഭിനയരംഗത്തേക്ക് തിരയുകയായിരുന്നു.

എന്നാല്‍ പരസ്പരത്തിനുശേഷം മകള്‍ കല്യാണിക്കായി ഒരു നീണ്ട ഇടവേള എടുത്തു. ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്‍കുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പരസ്പരത്തിന്റെ സമയത്ത് മകള്‍ വളരെ ചെറുതായിരുന്നു. മോളെ ശ്രദ്ധിക്കുന്നതില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടായതുകൊണ്ടാണ് പരമ്പരയില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചത്. എന്നാല്‍ പിന്നീട് മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് പരസ്പരത്തിന് ശേഷം നീണ്ട അവധി എടുത്തത്. മോള്‍ക്കായി എനിക്ക് സിനിമയിലേക്ക് വന്ന നായിക ഓഫറുകള്‍ നിരാകരിക്കേണ്ടി വന്നിട്ടുണ്ട്.

More in Malayalam

Trending

Recent

To Top