Connect with us

സീരിയലുകളില്‍ ഒരിക്കല്‍ പോലും പട്ടിയെന്നോ തെണ്ടിയെന്നോ ഉപയോഗിക്കാറില്ല, ഇഴുകി ചേര്‍ന്ന് അഭിനയിക്കാറില്ല, കിടപ്പറ രംഗങ്ങളില്ല; പിന്നെന്തിനാണ് സീരിയലുകളില്‍ സെന്‍സറിംഗ്, പ്രതികരണവുമായി ബീന ആന്റണി

Malayalam

നിരവധി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ഇപ്പോഴിതാ സീരിയലുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. സീരിയലുകളില്‍ ഒരിക്കല്‍ പോലും പട്ടിയെന്നോ തെണ്ടിയെന്നോ പോലുള്ള വാക്കുകള്‍ പോലും ഉപയോഗിക്കുന്നില്ല.

വളരെ വള്‍ഗറായ രീതിയില്‍ എക്സ്പോസ് ചെയ്ത് ഞങ്ങള്‍ കാണിക്കാറില്ല. ഇഴുകി ചേര്‍ന്ന് അഭിനയിക്കാറില്ല. കിടപ്പറ രംഗങ്ങളില്ല. കുടുംബ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളില്‍ ഷൂട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് സീരിയലുകളില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നത്

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഞാന്‍ സീരിയല്‍ മേഖലയില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് ഇടവേള എടുത്തിട്ടുള്ളത്. അത് എന്റെ പ്രസവത്തിന്റെ സമയത്ത് മാത്രമാണ്. അതും പരമാവധി മൂന്ന് മാസം മാത്രമാണ് അവധിയെടുത്തത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും സ്ഥിരതയില്ല എന്ന് പറയേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നായികയായിരുന്ന സമയത്ത് സിനിമാ നടിമാരെ വഴിപിഴച്ച് പോയ സ്ത്രീകളായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്.

എന്നാല്‍ ടിവി സീരിയലുകളിലെ അഭിനേതാക്കളെ അവര്‍ ഗൗരവത്തോടെ കണ്ടിരുന്നു. എനിക്ക് ധാരാളം പ്രണയലേഖനങ്ങളൊക്കെ ലഭിക്കാറുണ്ടായിരുന്നു. ചിലത് രക്തത്തില്‍ എഴുതിയതായിരുന്നു. അന്ന് തന്റെ തപസ്യ എന്നൊരു ഷോ വലിയ ഹിറ്റായിരുന്നു.

1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്. നിലവില്‍ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്.

More in Malayalam

Trending

Recent

To Top