Connect with us

മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം

Social Media

മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം

മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം

ബിഗ് ബോസ് സീസൺ 3 ഇത് മത്സരാർത്ഥിയായി എത്തി മലയാളികളുടെ പ്രിയ താരമാവുകയായിരുന്ന് സൂര്യ. സിനിമകളിലും ചില ടെലിവിഷൻ ഷോകളിലുമൊക്കെയായി സൂര്യ എത്തിയിരുന്നെങ്കിലും ബിഗ് ബോസ്സിൽ എത്തിയതോടെയാണ് താരത്തിന് കരിയർ ബ്രേക്ക് നൽകിയത്. നിരവധി ആരാധകരെയാണ് ബിഗ് ബോസ് ഷോയിലൂടെ സൂര്യ നേടിയത്.

സോഷ്യൽ മീഡിയയിൽ സജീമായ സൂര്യ ഫോട്ടോഷൂട്ടുകളിലൂടെ ഇപ്പോൾ ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങി കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

അടുത്തിടെ സൂര്യ ലൈവിലെത്തിയതും വാർത്തയായിരുന്നു. ചിലർ തനിക്കു വന്ന സിനിമാ അവസരങ്ങൾ നഷ്ടമാക്കി എന്നായിരുന്നു ലൈവിൽ സൂര്യ പറഞ്ഞത്. സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. തന്നെ വെറുക്കുന്നവർ രണ്ട് സിനിമാ അവസരങ്ങൾ നഷ്ടമാക്കി. ഒരാളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതിന്‍റെ പേരിൽ ഒത്തിരി പഴികേട്ടു. മാതാപിതാക്കളെ പോലും അവർ വെറുതെ വിടുന്നില്ല. എന്നെ വെറുക്കുന്നവർ കാരണം നഷ്ടമായത് രണ്ട് സിനിമയാണ്. നിങ്ങൾക്ക് എന്നെ ഇഷ്ടമല്ല എന്നു കരുതി ദയവായി എന്നെ പഴി പറയാതിരിക്കൂ- എന്നായിരുന്നു സൂര്യ പറഞ്ഞത്.

More in Social Media

Trending

Recent

To Top