Connect with us

ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി; ആദ്യ പ്രണയത്തെ കുറിച്ചും സ്ത്രീ സങ്കൽപ്പത്തെ കുറിച്ചും ഫുക്രു എന്ന പേരിനെ കുറിച്ചും ബിഗ് ബോസ് സീസൺ ടു താരം ഫുക്രു !

Malayalam

ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി; ആദ്യ പ്രണയത്തെ കുറിച്ചും സ്ത്രീ സങ്കൽപ്പത്തെ കുറിച്ചും ഫുക്രു എന്ന പേരിനെ കുറിച്ചും ബിഗ് ബോസ് സീസൺ ടു താരം ഫുക്രു !

ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി; ആദ്യ പ്രണയത്തെ കുറിച്ചും സ്ത്രീ സങ്കൽപ്പത്തെ കുറിച്ചും ഫുക്രു എന്ന പേരിനെ കുറിച്ചും ബിഗ് ബോസ് സീസൺ ടു താരം ഫുക്രു !

മലയാളികൾ ഏറ്റെടുത്ത റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ്. ഇപ്പോൾ മൂന്ന് സീസണുകൾ പിന്നിട്ട് അടുത്ത സീസണിലേക്കായി ആരാധകർ കാത്തിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയായിരുന്നു ഫുക്രു. സോഷ്യൽ മീഡിയയിലൂടെ യൂത്തിനിടയിൽ ഫുക്രു നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാവുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. സീസൺ 2 ലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാർഥി കൂടിയാണ് ഫുക്രു. ഇപ്പോൾ യൂത്തിനിടയിൽ മാത്രമല്ല മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിലും സുപരിചിതനാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഫുക്രു. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സുണ്ട് താരത്തിന് . സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഫുക്രു ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു രസകരമായ അഭിമുഖമാണ്. ഗായികയും ബിഗ് ബോസ് സീസൺ 2ലെ സഹതാരവുമായ അഭിരാമി സുരേഷിന്റെ ചോദ്യങ്ങൾക്കാണ് ഫുക്രു മറുപടി നൽകുന്നത്.

ബിഗ് ബോസ് ഷോയിലെ ശക്തരായ മത്സരാർഥികളായിരുന്നു ഇരുവരും. ചേച്ചി അമൃത സുരേഷിനോടൊപ്പമാണ് അഭിരാമി ഷോയിൽ എത്തിയത്. 50ാം ദിവസമായിരുന്നു സിസ്റ്റേഴ്സ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. ബിഗ് ബോസ് ഹൗസിൽ വെച്ച് ഫുക്രുവും അമൃതയും അഭിരാമിയും തമ്മിൽ അത്ര രസത്തിൽ ആയിരുന്നില്ല. എന്നാൽ ഷോ അവസാനിച്ചതോടെ എല്ലാവരും സുഹൃത്തുക്കളായി മാറുകയായിരുന്നു.

പ്രണയത്തെ കുറിച്ചും സൈബർ അറ്റാക്കിനെ കുറിച്ചുമൊക്കെ അഭിരാമി ഫുക്രുവിനോട് ചോദിക്കുന്നുണ്ട്. കൂടാതെ ഫുക്രു എന്ന പേരിന് പിന്നിലെ കഥയും ബിഗ് ബോസ് താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ആ കഥ ഇങ്ങനെയാണ്., ”KRU” തന്റെ ഒരു ബൈക്ക് ആയിരുന്നു. Rx100 ആയിരുന്നു. അങ്ങനെയാണ് ഫുക്രു എന്ന പേര് വന്നതെന്നാണ് താരം പറയുന്നത്. പിന്നീട് അഭിമുഖങ്ങളെ കുറിച്ചായിരുന്നു ചോദിച്ചത്. അഭിമുഖങ്ങളിലൂടെയാണ് കൂടുതൽ അറിയപ്പെട്ടതെന്നും കള്ളം പറയാറില്ലെന്നും താരം പറയുന്നു.

സ്ത്രീ സങ്കൽപ്പത്തെ കുറിച്ചും ഫുക്രുവിനോട് ചോദിക്കുന്നുണ്ട്. അങ്ങനെ പ്രത്യേകിച്ച് സങ്കൽപ്പങ്ങളൊന്നും ഇല്ല എന്നും തന്റെ വൈബിനൊത്ത ക്യാരക്ടർ ആയിരിക്കണമെന്നും ഫുക്രു പറഞ്ഞു . കൂടാതെ രാഷ്ട്രീയത്തിനോട് താൽപര്യമില്ലെന്നും പറയുന്നുണ്ട്. കാമുകിയെ കുറിച്ചും ഫുക്രുവിനോട് അഭിരാമി ചോദിക്കുന്നുണ്ട്. ഇപ്പോൾ ബ്രേക്കപ്പ് ആണെന്നാണ് മറുപടി. സൈബർ ബൂള്ളിങ്ങിനോട് പുച്ഛമാണെന്നാണ് ഫുക്രു പറയുന്നത്. എന്നാൽ ജെനുവിൻ കമൻസിനെ അംഗീകരിക്കുന്നതും താരം പറയുന്നുണ്ട്. എല്ലാവരും ജീവിത്തിൽ സെൽഫിഷ് ആണ്. സ്നേഹത്തിന്റെ പുറത്ത് മാത്രമേ ചില അവസരങ്ങളിൽ സെൽഫിഷ് അല്ലാതെ ആകുന്നുള്ളൂ. നമ്മൾക്ക് ഒറ്റ ലൈഫ് മാത്രമേയുള്ളൂ. നമ്മുടെ ഇഷ്ടമാണ്. സന്തോഷത്തോടെ അടിച്ച് പൊളിച്ച് ജീവിക്കുക എന്നാണ് ചോദ്യത്തിന് ഉത്തരമായി പറയുന്നത്.

ദൈവ വിശ്വാസിയാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ പോസിറ്റീവ് എനർജിയിലും നെഗറ്റീവ് എനർജിയിലും വിശ്വസിക്കുന്ന ആളാണ് താനെന്നാണ് ഫുക്രുവിന്റെ മറുപടി. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന ആളുകളുടെ സ്വഭാവം ഇഷ്ടമല്ലെന്നും താരം പറയുന്നു. മറ്റുള്ളവരിൽ നിന്ന് ഇഷ്ടമല്ലാത്ത കാര്യം എന്താണെന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.

തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ചും ഫുക്രു വെളിപ്പെടുത്തുന്നുണ്ട്. ഏത് ക്ലാസിലേയ്ക്ക് മടങ്ങി പോകണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനായിരുന്നു ആദ്യത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ” അഞ്ചാം ക്ലാസിൽ ആയിരുന്നു ആദ്യത്തെ പ്രണയമെന്നും എന്നാൽ ആ കുട്ടി പിന്നീട് സ്കൂൾ മാറി പോവുകയായിരുന്നുവെന്നും ഫുക്രു പഴയ പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

”ആ കുട്ടിയെ കാണാൻ വേണ്ടിയായിരുന്നു ആറാം ക്ലാസിൽ പോയത്. എന്നാൽ ആ കുട്ടി സ്കൂളിൽ വന്നില്ല. ആദ്യം വിചാരിച്ചു വലിയ പനിയും ആയിരിക്കുമെന്ന്. പിന്നെയാണ് മനസ്സിലായത് ആ കുട്ടി സ്കൂൾ മാറിയതാണെന്ന്. അതുകൊണ്ട് അഞ്ചാം ക്ലാസിലേയ്ക്ക് മടങ്ങി പോകണമെന്ന് ആഗ്രഹിക്കുന്നതെന്നും ഫുക്രു പറയുന്നു. രസകരമായ ഫുക്രുവിന്റെ സംസാരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

about fukru

More in Malayalam

Trending

Recent

To Top