Malayalam
രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്… അതുകൊണ്ടു മുൻകരുതൽ എടുത്തിരുന്നു, എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല..എനിക്കൊരു മോളുണ്ട്, കല്യാണം കഴിഞ്ഞു അവൾ അമേരിക്കയിലാണ്…. ഞങ്ങൾ ഹാപ്പിയാണ് അവർ ! മനസ്സ് തുറന്ന് ലേഖ ശ്രീകുമാർ
രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്… അതുകൊണ്ടു മുൻകരുതൽ എടുത്തിരുന്നു, എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല..എനിക്കൊരു മോളുണ്ട്, കല്യാണം കഴിഞ്ഞു അവൾ അമേരിക്കയിലാണ്…. ഞങ്ങൾ ഹാപ്പിയാണ് അവർ ! മനസ്സ് തുറന്ന് ലേഖ ശ്രീകുമാർ
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.
എംജിയുടെ ഭാര്യ ലേഖ ശ്രീകുമാറിന്റെയും പ്രേക്ഷകർക്ക് പരിചിതമാണ്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ സ്വന്തമായ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങൾ ആരാധകരുമായി ലേഖ പങ്കുവെക്കാറുണ്ട്.
ഈയടുത്ത് താര ദമ്പതികൾക്കെതിരെ വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ വിമര്ശങ്ങള്ക്കുള്ള മറുപടിയും ശ്രീകുമാറുമായുള്ള ജീവിതത്തെ കുറിച്ചും പറയുകയാണ് ഇരുവരും.
എന്താണ് ഈ സൗന്ദര്യത്തിനു പിന്നിൽ എന്നും ലേഖയോട് ചോദിച്ചാൽ ലേഖയ്ക്ക് ഒറ്റ വാക്കേ ഉണ്ടാകൂ എംജി. സ്നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ ടോപ് സിംഗർ വേദിയിൽ വച്ച് പറഞ്ഞത്. താൻ ഒന്നും പറയാതെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ്, എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എംജിയെകുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്.
ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ കൂടുതൽ സ്നേഹം കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. എന്താണ് സ്നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണ്. മൊത്തത്തിൽ എന്നെ നന്നായി കെയർ ചെയ്യുന്നു. വിശേഷപ്പെട്ട ദിനങ്ങളിൽ സമ്മാനം ഒക്കെ തരും. എല്ലാ സ്ത്രീകളുടെയും ആഗ്രഹം അതായിരിക്കുമല്ലോ. ലേഖ പറയുന്നു.
മിഥുനത്തിലെ ഉർവശിയെ പോലെയാണ് താൻ എന്ന് പറയുകയാണ് ലേഖ. കാരണം ആദ്യം കണ്ടപ്പോൾ തന്റെ ശ്രീക്കുട്ടൻ വാങ്ങിത്തന്ന മുണ്ടും നേരിയതും ഇപ്പോഴും മനസിൽ അങ്ങനെ എഴുതി വച്ചിട്ടുണ്ട്
പ്രിയപ്പെട്ടയാൾ തന്ന സമ്മാനം ഒന്നും അങ്ങനെ മറക്കാൻ പറ്റില്ലല്ലോയെന്നും ലേഖ പറയുന്നു.
ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തിൽ മുൻപ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നു.
തീരുമാനം എടുക്കാൻ തനിക്കായിരുന്നു പ്രയാസം കാരണം ഉത്തരവാദിത്വങ്ങൾ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണു വിവാഹിതരായത് എന്ന് പറഞ്ഞ ലേഖ അടുത്തിടെ വന്ന മതം മാറ്റ ആരോപണങ്ങളെ കുറിച്ചും പറയുകയുണ്ടായി. ഹിന്ദു മതത്തിൽ ജനിച്ചു എങ്കിലും മറ്റെല്ലാ മതത്തിൽ ഉള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ചെറുപ്പത്തിൽ ഒരിക്കലും അന്യ മതക്കാരോട് മിണ്ടരുതെന്ന് പേരന്റ്സ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ ദൈവങ്ങളിലും ബഹുമാനം ഉണ്ട്.
ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പിയാണെന്നാണ് ലേഖ പറയുന്നത്
