Connect with us

ശിവനെ മനസിലാക്കാൻ സാന്ത്വനം വീട്ടിലെ അം​ഗങ്ങൾക്ക് സാധിക്കില്ലേ?; കാത്തിരിപ്പുമായി ആരാധകർ !

Malayalam

ശിവനെ മനസിലാക്കാൻ സാന്ത്വനം വീട്ടിലെ അം​ഗങ്ങൾക്ക് സാധിക്കില്ലേ?; കാത്തിരിപ്പുമായി ആരാധകർ !

ശിവനെ മനസിലാക്കാൻ സാന്ത്വനം വീട്ടിലെ അം​ഗങ്ങൾക്ക് സാധിക്കില്ലേ?; കാത്തിരിപ്പുമായി ആരാധകർ !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ ട്വിസ്റ്റ് നിറഞ്ഞ രംഗങ്ങളിലൂടെയാണ് സീരിയൽ കടന്നുപോകുന്നത്. സീരിയലിലെ കഥാപാത്രങ്ങൾ മനോഹരമാക്കുന്ന അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കഥാതന്തുവുമെല്ലാം പ്രേക്ഷകർക്ക് ഏരെ പ്രിയപ്പെട്ടതാണ്. സാന്ത്വനം കുടുംബവും അവിടുത്തെ ചേട്ടാനിയന്മാർ തമ്മിലുള്ള സ്നേഹവും സഹകരണവുമെല്ലാമാണ് സീരിയലിന്റെ ഇതിവൃത്തം. ഇന്നേവരെ പരമ്പര പിന്നിലേക്ക് പോയിട്ടില്ല. ടിആർപി റേറ്റിങ്ങിലടക്കം സാന്ത്വനമാണ് മറ്റ് പരമ്പരകളെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത്.

ബാലനും ഭാര്യ ശ്രീദേവിയും മൂന്ന് അനിയന്മാരും അടങ്ങുന്ന കുടുംബത്തിലേക്ക് ഇവരുടെ ഭാര്യമാർ കൂടി വന്നതോടെ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിലൂടെയായിരുന്നു സാന്ത്വനത്തിന്റെ എപ്പിസോഡുകൾ കടന്നുപോയിക്കൊണ്ടിരുന്നത്. സാന്ത്വനത്തിൽ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രങ്ങൾ സീരിയലിലെ പ്രധാന ജോഡികളായ ശിവനും അഞ്ജലിയുമാണ്. ഇരുവരും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും കുസൃതി സന്തോഷവുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. പലരുടേയും നിർബന്ധിച്ച് വഴങ്ങി ഒരു പ്രത്യേക സാഹചര്യത്തിലാണ് അഞ്ജലിയും ശിവനും തമ്മിലുള്ള വിവാഹം നടന്നത്. പരസ്പരം അറിയാതെയും അടുക്കാതെയും പെട്ടന്ന് നടന്ന വിവാഹം ഇരുവരിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് പ്രശ്നങ്ങളും സങ്കടങ്ങളും മറന്ന് ശിവനും അഞ്ജലിയും സ്നേഹിച്ച് തുടങ്ങിയത്. അഞ്ജലിയും ശിവനും തമ്മിലുള്ള പ്രശ്നങ്ങൾ സാന്ത്വനത്തിലെ മറ്റ് അം​ഗങ്ങളിലും സങ്കടത്തിന് കാരണമായിരുന്നു. ഇരുവരും ഒന്നിച്ചതോടെ വീണ്ടും പഴയ ഒത്തൊരുമ സീരിയലിലെ കഥാപാത്രങ്ങൾക്കിടയിൽ വന്നിട്ടുണ്ട്.

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ശിവന്റെയും അഞ്ജലിയുടേയും പ്രണയ നിമിഷങ്ങൾ ആസ്വദിക്കാൻ ആരാധകരും ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ പുതിയൊരു പ്രശ്നം സാന്ത്വനം കുടുംബത്തിലെ ആളുകളുടെ മനസമാധാനം തകർത്തിരിക്കുകയാണ്. അഞ്ജലിയുടെ അച്ഛനേയും അമ്മയേയും ശിവന്റെ സഹോദരന്റെ ഭാര്യയായ അപർണയുടെ അച്ഛൻ അവരുടെ സ്വന്തം വീട്ടിൽ നിന്നും ഇറക്കിവിട്ടിരിക്കുകയാണ്. കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന കാരണം പറഞ്ഞാണ് അവരെ ഇറക്കിവിട്ടത്. തെരുവിലായ അഞ്ജലിയുടെ കുടുംബത്തിനെ ശിവനാണ് സാന്ത്വനത്തിലെ മറ്റുള്ളവർ അറിയാതെ സഹായിച്ചതും സംരക്ഷിച്ചതും.

സ്ത്രീധനമായി ലഭിച്ച സ്വർണ്ണം അഞ്ജലിയുടെ മാതാപിതാക്കളെ തന്നെ തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു ശിവൻ. അഞ്ജലിയുടെ സ്വർണ്ണം മറ്റുള്ളവരുടെ അനുവാദം വാങ്ങാതെ കൊണ്ടുപോയതിന്റെ പേരിൽ ശിവനെ പിന്നീട് ചേട്ടൻ ബാലൻ ശകാരിക്കുകയും കടയിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. അഞ്ജലിയുടെ സ്വർണ്ണം ആർക്കാണ് നൽകിയതെന്ന് സാന്ത്വനം കുടുംബത്തിലെ ആരും തിരിച്ചറിയാത്തതിനാൽ ശിവനെ കുറ്റക്കാരനായി കണ്ടാണ് ബാലൻ അടക്കമുള്ളവർ ശകാരിച്ചത്. സംഘർഷ ഭരിതമായ അന്തരീക്ഷമായതിനാൽ സാന്ത്വനം കുടുംബത്തിലെ എല്ലാവരുടേയും ജീവിതമിപ്പോൾ നരകതുല്യമായാണ് കടന്നുപോകുന്നത്.

പുതിയ എപ്പിസോഡിന്റെ സംപ്രേഷണത്തിന് മുന്നോടിയായുള്ള പ്രമോ സാന്ത്വനത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ശിവനെ കടയിൽ നിന്നും പുറത്താക്കിയ തീരുമാനത്തിൽ ബാലനെ ശകാരിക്കുന്ന ദേവിയാണ് പുതിയ പ്രമോയിലുള്ളത്. ശിവനെ തിരിച്ച് കടയലി‍ൽ പ്രവേശിപ്പിക്കാതെ താനിനി മിണ്ടില്ലന്നും ദേവി പറയുന്നുണ്ട്. സാന്ത്വനം കുടുംബത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോൾ ബാലൻ. ശിവനും ഒന്നും തുറന്ന് പറയാൻ സാധിക്കാതെ ധർമ സങ്കടത്തിലാണ്. ബാലന്റെ പ്രവൃത്തിയിൽ വിഷമം തോന്നരുതെന്ന് ശിവനോട് പറയുന്ന ദേവിയേയും കാണാം. ശിവന്റെ നല്ല മനസ് സാന്ത്വനത്തിലെ മറ്റ് അം​ഗങ്ങൾ തിരിച്ചറിയുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം ആരാധകർ.

about santhwanam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top