പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ വയസനായി.. മമ്മൂക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വര്‍ഷം ചെറുപ്പമായി; നടന് ഷാനി ഷാകി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ വയസനായി.. മമ്മൂക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വര്‍ഷം ചെറുപ്പമായി; നടന് ഷാനി ഷാകി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ വയസനായി.. മമ്മൂക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വര്‍ഷം ചെറുപ്പമായി; നടന് ഷാനി ഷാകി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന് ഷാനി ഷാകി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. പതിനഞ്ചു വര്‍ഷം മുമ്പ് മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ തങ്ങള്‍ക്ക് വന്ന മാറ്റങ്ങളെ കുറിച്ചുമാണ് നടനും മോഡലും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ആദ്യമായിട്ട് മമ്മൂക്കയെ കാണുമ്പോള്‍ എന്നെ കാണാന്‍ മമ്മൂക്കയേക്കാള്‍ ചെറുപ്പമായിരുന്നു… പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ വയസനായി.. മമ്മൂക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വര്‍ഷം ചെറുപ്പമായി..” എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാനി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയെ നോക്കി നില്ക്കുന്ന ഷാനിയെയാണ് ചിത്രത്തില്‍ കാണുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛാദിന്‍, നികൊഞച, ബിടെക് തുടങ്ങിയ ചിത്രങ്ങളില്‍ ഷാനി അഭിനയിച്ചിട്ടുണ്ട്.
അതേസമയം, പുഴു, ഭീഷ്മപര്‍വ്വം എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ഉടന്‍ റിലീസിന് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനായി യൂറോപ്പിലേക്ക് പോവുകയാണ് മമ്മൂട്ടി. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുക.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...