serial
ആരാധകരെ വിഷമത്തിലാക്കി അമ്പാടി അന്ന് പോയത് തെലുങ്കിലേക്ക്! അവസാനം തിരികെ വന്നതിന് പിന്നിലെ കാരണം ഇത്…
ആരാധകരെ വിഷമത്തിലാക്കി അമ്പാടി അന്ന് പോയത് തെലുങ്കിലേക്ക്! അവസാനം തിരികെ വന്നതിന് പിന്നിലെ കാരണം ഇത്…
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് അമ്മയറിയാതെ. ടിആര്‍പി റേറ്റിങ്ങില്‍ മൂന്നാം സ്ഥാനമാണ് പരമ്പരയ്ക്ക്. സംഭവബഹുലവും വമ്പൻ ട്വിസ്റ്റുകളോടൊപ്പവുമാണ് സീരിയൽ മുന്നോട്ട് പോകുന്നത്.
പരമ്പരയിലെ അമ്പാടിക്കും അലീന ടീച്ചർക്കും നിരവധി ആരാധകരാണുള്ളത്. ഇടയ്ക്ക് അമ്പാടിയെ അവതരിപ്പിക്കുന്ന നടന് നിഖില്‍ നായര്‍ പിന്മാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. തുടർന്ന് നടനെ സീരിയലിലേക്ക് കൊണ്ട് വന്നതോടെ ആയിരുന്നു പ്രശ്നങ്ങൾക്ക് പരിഹാരമായത്. അന്ന് താനൊരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു എന്ന് നിഖിൽ ഇപ്പോഴാണ് പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അമ്മയറിയാതെ, സീരിയലിനെ കുറിച്ചും തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെയും കുറിച്ച് താരമിപ്പോൾ തുറന്നു പറയുകയാണ്. നിഖിലിന്റെ വാക്കുകൾ ഇങ്ങനെ:
‘ബാംഗ്ലൂര്‍ മലയാളിയായ തന്റെ ജീവിതം മാറിയത് സീരിയലില്‍ അഭിനയിച്ച് തുടങ്ങിയപ്പോഴാണ്. തെലുങ്കിലെ പ്രശസ്ത സീരിയലിലുകളിലാണ് ആദ്യം അഭിനയിച്ചത്. അത് ജീവിതത്തിലൊരു ബ്രേക്ക് ആയി. അതിന് ശേഷം ഞാന്‍ കുടുംബവിളക്കിന്റെ തെലുങ്ക് വേര്‍ഷനിലും അഭിനയിച്ചു. പിന്നീടാണ് മലയാളം ടെലിവിഷനിലേക്കുള്ള അവസരങ്ങള്‍ വന്നത്. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ അമ്പാടി അര്‍ജുനനായി ഇവിടെ നില്ക്കുന്നു. മലയാളത്തിലേക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു അഭിമാന നിമിഷമായിട്ടാണ് കരുതുന്നത്.
തുടക്കത്തില്‍ ഇതേ സീരിയലിലെ മറ്റൊരു കഥാപാത്രത്തിനായിട്ടാണ് എന്നെ സമീപിച്ചത്. അന്ന് മഹാമാരി കാരണം എനിക്ക് വരാന്‍ സാധിച്ചില്ല. അതിന് ശേഷമാണ് അമ്പാടി എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം അവരെനിക്ക് തന്നത്. അത് ഞാന്‍ സ്വീകരിക്കുകയും ചെയ്തു. ഏതൊരു ടെലിവിഷന്‍ താരത്തിനും അവകാശപ്പെടാന്‍ പറ്റുന്നത് പോലൊരു ഇന്‍ട്രോഷന്‍ സീന്‍ എനിക്കും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ആഴ്ചകളില്‍ ഏകദേശം ഇരുപത്തിനാല് മണിക്കൂറും ഞാന്‍ ജോലി ചെയ്തിരുന്നത് ഓര്‍ക്കുന്നു. അത്രയ്ക്ക് തിരക്ക് ആയിരുന്നെങ്കിലും ഞാനത് ആസ്വദിച്ചാണ് ചെയ്തത്.
അമ്പാടി നേര് മാര്‍ഗത്തില്‍ നടക്കുന്ന ഒരു മാന്യനാണ്. അര്‍പ്പണബോധമുള്ള വ്യക്തിയും അച്ചടക്കവും ഒരു നാടകവുമില്ലാത്ത കഥാപാത്രമാണ്. എനിക്കത് അവതരിപ്പിക്കാന്‍ വളരെ ഇഷ്ടമായി. ചില സമയങ്ങളില്‍ സ്ക്രീനില്‍ ഒറ്റയ്ക്ക് അഭിനയിക്കാന്‍ പോലും തോന്നാറുണ്ടെന്ന് നിഖില്‍ പറയുന്നുണ്ട്. തെലുങ്കില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഈ സീരിയല്‍ ഞാന്‍ വേണ്ടെന്ന് വെച്ചിരുന്നു. ഒരു നടനനെന്ന നിലയില്‍ എന്റെയും സ്വപ്നം സിനിമയാണ്. അതുകൊണ്ട് തന്നെ സീരിയല്‍ ഉപേക്ഷിക്കാമെന്ന് തന്നെയാണ് തീരുമാനിച്ചത്.
പക്ഷേ പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും സ്വാധീനം ഉള്ളതായി ഞാന്‍ കരുതിയില്ല. സീരിയലില്‍ നിന്ന് എന്നെ മാറ്റിയ ദിവസം മുതല്‍ തിരികെ വരാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ആയിരക്കണക്കിന് സന്ദേശങ്ങളാണ് എന്റെ ഇന്‍ബോക്സില്‍ വന്നത്. പരമ്പരയില്‍ നിന്ന് പോവരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള പെണ്‍കുട്ടികളുടെ വൈകാരികമായ ശബ്ദസന്ദേശവും ലഭിച്ചിരുന്നു. ഞാന്‍ മടങ്ങി വരുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം തന്നെ നടത്തി. ചാനലിന് പോലും ഇത് സംബന്ധിച്ചുള്ള ഫോണ്‍ കോളുകള്‍ വന്നിരുന്നതായും നടന് വ്യക്തമാക്കുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് കൊവിഡിന്റെ രണ്ടാം തരംഗം വരുന്നതും സീരിയല്‍ ഷൂട്ടിങ്ങ് നിര്‍ത്തി വെക്കേണ്ടി വരുന്നതും. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ച് തിരിച്ച് വരാന്‍ ആവശ്യപ്പെട്ടു. തിരിച്ച് വന്നപ്പോള്‍ എനിക്ക് ലഭിച്ച സ്വീകരണം സ്വപ്ന തുല്യമായിരുന്നു. മലയാളി പ്രേക്ഷകര്‍ എനിക്ക് നല്കുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താരം പറയുന്നു. അമ്പാടിയുടെ നായികയായി അഭിനയിക്കുന്ന നടി ശ്രീതുവിനെ കുറിച്ചും താരം പറഞ്ഞിരുന്നു.
ആദ്യം കണ്ടപ്പോള്‍ എന്നോട് സംസാരിക്കാത്തത് കൊണ്ട് അവള് ലേശം അറ്റിയൂഡ് ഒക്കെ ഇടുന്ന ആളാണെന്ന് വിചാരിച്ചു. പക്ഷേ എനിക്ക് തെറ്റി. പിന്നീട് അവള് എന്റെ ക്ലോസ് ആയി. അത്രയധികം തമാശയും സ്നേഹവും നിറഞ്ഞ ആളാണ് ശ്രീതു. രണ്ടാളും തമ്മിലുള്ള കെമിസ്ട്രി ആളുകള്‍ ആഘോഷിക്കാറുണ്ട്. ഞങ്ങൾക്കിപ്പോൾ തന്നെ 150-ന് മുകളിൽ ഫാൻ പേജുകൾ ഉള്ളതായും താരം പറയുന്നു.
