Connect with us

രണ്ടടി ഗ്യാപ്പിട്ടിരുന്ന് സംസാരിക്കുന്നതല്ല പ്രണയം!! അത് കാണണമെങ്കിൽ ഋഷ്യയയെ നോക്കൂ… ഇത് വിമർശകർക്കുള്ള മറുപടി

serial

രണ്ടടി ഗ്യാപ്പിട്ടിരുന്ന് സംസാരിക്കുന്നതല്ല പ്രണയം!! അത് കാണണമെങ്കിൽ ഋഷ്യയയെ നോക്കൂ… ഇത് വിമർശകർക്കുള്ള മറുപടി

രണ്ടടി ഗ്യാപ്പിട്ടിരുന്ന് സംസാരിക്കുന്നതല്ല പ്രണയം!! അത് കാണണമെങ്കിൽ ഋഷ്യയയെ നോക്കൂ… ഇത് വിമർശകർക്കുള്ള മറുപടി

പ്രേക്ഷകർക്കിടയിൽ നിമിഷനേരങ്ങൾക്കുള്ളിൽ വ്യക്തമായ സ്ഥാനം പിടിക്കാൻ പറ്റിയ സീരിയലാണ് കൂടെവിടെ. ഇതിനുള്ള പ്രധാന കാരണം സൂര്യയും ഋഷിയും തമ്മിലുള്ള പ്രണയം തന്നെയാണ്. സിനിമയെ വെല്ലുന്ന പ്രേമ രംഗങ്ങൾ ആണ് കൂടെവിടെ പരമ്പരയിൽ ഇപ്പോൾ നടക്കുന്നത്.

ഏഷ്യാനെറ്റ് ടി ആർ പി റേറ്റിങ്ങിൽ ടോപ് ഫൈവിൽ നിൽക്കുന്ന പരമ്പര, സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടിയാണ് തുടങ്ങിയത്. ഈ സീരിയലിലൂടെ ഏറെ നാളുകൾക്ക് ശേഷം നടൻ കൃഷ്ണകുമാർ മിനിസ്ക്രീൻ രംഗത്തേക്ക് തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ, കൃഷ്ണകുമാർ പരമ്പരയിൽ ഇല്ലാത്തതിന്റെ വിഷമവും ആരാധകർക്കുണ്ട്.

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് കൂടെവിടെയിലൂടെയായിരുന്നു താരം സീരിയല്‍ ലോകത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇടയ്ക്കു വച്ച് നടൻ പിന്മാറിയെങ്കിലും മികച്ച അഭിപ്രായം നേടികൊണ്ടാണ് പരമ്പര മുന്നേറുന്നത്.

വമ്പൻ ട്വിസ്റ്റുകളിലൂടെയാണ് കൂടെവിടെ പരമ്പര മുന്നേറുന്നത്. സൂര്യയുടെയും ഋഷിയുടെയും പ്രണയരംഗങ്ങളാണ് ഇപ്പോൾ സീരിയലിന്റെ പ്രധാന പ്രത്യേകത. നിരവധി അഭിപ്രായങ്ങൾ ആണ് പരമ്പരക്ക് ലഭിക്കുന്നത്. ചിലർ വിമർശനവും ഉയർത്തികാണിക്കാറുണ്ട് എന്നാൽ, ഒരു ആരാധിക പരമ്പരയുടെ ഫാൻ ഗ്രൂപ്പിൽ പങ്കിട്ട ഒരു കുറിപ്പാണ് വൈറലായി മാറുന്നത്.

“എനിക്ക് ഇഷ്ടപെട്ടു. പല ആർട്ടിലും പ്രേമം പൈങ്കിളി ആണെന്ന് പറഞ്ഞു കുറെ എണ്ണത്തിന്റെ രോദനം പലയിടത്തും കാണാറുണ്ട്. പ്രേമം എന്ന് പറയുന്നത് രണ്ടടി ഗ്യാപ് ഇട്ടിരുന്നു ആഗോള കാര്യങ്ങൾ അച്ചടി ഭാഷയിൽ പറയുന്നതാണോ? പ്രേമം ആദ്യം കണ്ണുകളിൽ തുടങ്ങും പിന്നെ ഹൃദയത്തിൽ വല്ലാത്ത പിടച്ചിൽ സൃഷ്ടിക്കും. അത് കാമുകി കാമുകൻമാർ ആയാലും ഭാര്യ ഭർത്താക്കന്മാർ ആയാലും.

സൗന്ദര്യം നോക്കിയുള്ള പ്രണയം രണ്ടു പിള്ളേരൊക്കെ ആയി ഭാര്യയുടെ സൗന്ദര്യം പോകുമ്പോൾ തീരും യഥാർത്ഥ പ്രണയം വയസായി കുഴിയിലോട്ട് പോകുമ്പോഴും കൈകോർത്താവും പോകുക. പിള്ളേർ പ്രേമിക്കട്ടെന്നെ, തന്റെ ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം. അതിൽ മുഴുകുമ്പോൾ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റില്ല”- എന്നാണ് ആരാധിക കുറിച്ചത്.

കബനി സീരിയലിൽ രംഭ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അൻഷിതയാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതരിപ്പിക്കുന്നത്. അൻഷിതയുടെ നായകനായി എത്തുന്നത്, സീത സീരിയലിൽ രാമൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബിപിൻ ജോസ് ആണ്.

ഇവരോടൊപ്പം തന്നെ ടെലിവിഷൻ അവതരികയായ ശ്രീധന്യയും തന്റെ ആദ്യ അഭിനയ പരീക്ഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും കൂടെവിടെ പരമ്പരയുടെ ഹൈലൈറ്റാണ്.

More in serial

Trending

Recent

To Top