കുടുംബ പ്രേക്ഷകരുടെ പ്രിയ നടനാണ് ആനന്ദ്. ഒരിക്കല്‍ ഇതാ താന്‍ അപമാനിക്കപ്പെട്ട ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ‘ശ്യാമപ്രസാദ്, ജൂഡ്, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സീരിയലുകള്‍ എനിക്ക് ബ്രേക്ക് ആയി മാറിയിരുന്നു. പക്ഷെ അതിനിടയിലും മറക്കാനാവാത്ത നോവിക്കുന്ന ഒരു അനുഭവം ഉണ്ടായിരുന്നു.
എന്നെ അക്കാലത്തെ വലിയ ഒരു പ്രോജക്ടിലേക്ക് വിളിച്ചിരുന്നു വളരെ തിരക്കുള്ള സമയത്തും ഞാന്‍ അവര്‍ വിളിച്ച ലൊക്കേഷനില്‍ ചെന്നു. കുറച്ചു കഴിഞ്ഞു സംവിധായകന് വന്നു ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നില്ക്കു വിളിക്കാം എന്നാണ് പറഞ്ഞത്. രാവിലെ ചെന്ന എന്നെ ഉച്ചകഴിഞ്ഞിട്ടും ആരും വിളിച്ചില്ല എന്നെ അവിടെ ഉള്ളവരെല്ലാം മറന്നത് പോലെ തോന്നി.
അപമാനത്തില്‍ ഞാന്‍ നീറി എന്നിട്ടും ഞാന്‍ കാത്തുനിന്നു വൈകുന്നേരം ആയപ്പോള്‍ ഞാന്‍ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു അപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു മറുപടി. അപമാനത്താലും സങ്കടത്തലും ഹൃദയം നൊന്താണ് ഞാന്‍ അവിടെ നിന്നും മടങ്ങിയത്.
പക്ഷെ ദൈവം ചില കളികള്‍ കളിക്കും ഈ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞിട്ടാണ് മിന്നുകെട്ട് എന്നൊരു സീരിയല്‍ വരുന്നത്. അത് മത്സരിച്ചത് ഞാന്‍ നേരത്തെ പറഞ്ഞ സീരിയലുമായി ആയിരുന്നു.’ ആനന്ദ് പറയുന്നു
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...