Malayalam
ക്രൂയിസ് മയക്കുമരുന്ന് കേസ്: ആര്യന് ഖാനും കൂട്ട് പ്രതികള്‍ക്കും ജാമ്യമില്ല; അഴിക്കുള്ളിൽ ഇനിയും താരപുത്രൻ തുടരേണ്ടി വരും !
ക്രൂയിസ് മയക്കുമരുന്ന് കേസ്: ആര്യന് ഖാനും കൂട്ട് പ്രതികള്‍ക്കും ജാമ്യമില്ല; അഴിക്കുള്ളിൽ ഇനിയും താരപുത്രൻ തുടരേണ്ടി വരും !
ആര്യന് ഖാന്റെയും കൂട്ട് പ്രതികളുടെയും ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി വീണ്ടും തള്ളി. ഒക്ടോബര്‍ 3 നായിരുന്നു മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ആര്യന് ഖാനും മറ്റ് 7 പേരും അറസ്റ്റിലാകുന്നത്. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇതിനോടകം 18 ദിവസം ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ ഇവർ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്
ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ പ്രത്യേക കോടതി ഉത്തരവ് പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു . കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിലായിരുന്നു ആര്യന് ഖാനെയും അര്‍ബാസ് മര്‍ച്ചന്റ് ഉള്‍പ്പെടെ 7 പേരെയും എന്‍സിബി അറസ്റ്റ് ചെയ്തത്.
ആര്യന് ഖാനൊപ്പം കൂട്ടുപ്രതികളായ മുന്മുന് ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ആര്യന് ഖാന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വിസമ്മതിച്ചു. ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ആദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന് ഖാന് കുരുക്ക് മുറുകുന്ന വാദങ്ങളാണ് എന്‍സിബി കോടതിയില്‍ നടത്തിയത്. പുതുമുഖ നടിയുമായി ആര്യന് ഖാന് നടത്തിയ ലഹരി ചാറ്റുകള്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയായിരുന്നു എന്‍സിബിയുടെ ഈ നീക്കം.
പുതുമുഖ നടിയുമായി ആര്യന് ഖാന് നടത്തിയ ചാറ്റുകള്‍ എന്‍സിബി കണ്ടെത്തിയെന്ന വിവരവും ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഒക്ടോബര്‍ 2ന് നടന്ന മുംബൈ ക്രൂയിസ് പാര്‍ട്ടിക്കിടെയാണ് ഇരുവരും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതിന് പിന്നാലെയാണ് ആര്യന് ഖാന് ഉള്‍പ്പെടെ 7 പേരെ എന്‍സിബി കസ്റ്റഡിയിലെടുത്തത്.
ആര്യന് ഖാന് മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടിയുമായി ചര്‍ച്ച നടത്തിയതായി പുറത്തുവന്ന ചാറ്റുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തവണ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെ ആര്യന് ഖാന്റെ ചില ചാറ്റുകളുടെ വിശദാംശങ്ങള്‍ എന്‍സിബി കോടതിയ്ക്ക് കൈമാറിയിരുന്നു. അതോടൊപ്പം മയക്കുമരുന്ന് ഇടനിലക്കാരുമായി ആര്യന് ഖാന് നടത്തിയ ചാറ്റുകളുടെ വിവരങ്ങളും നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇനി കൂടുതൽ അന്വേഷണം ഇതുമായി നടക്കാനാണ് സാധ്യത.
about sharookh khan
