നടന് ഋഷികേശ് ഓർമയായി; വാര്‍ത്ത പങ്കുവെച്ച് മനോജ് കെ ജയന്
മമ്മൂട്ടി ചിത്രമായ അഥര്‍വ്വം, മോഹന്‍ലാല്‍ ചിത്രമായ ഭൂമിയിലെ രാജാക്കന്മാര് തുടങ്ങിയവയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടന് ഋഷികേശ് അന്തരിച്ചു . മനോജ് കെ ജയന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്. പറവൂര്‍ ഭരതന് ശേഷം വാവക്കാട് ഗ്രാമപ്രദേശത്തും നിന്ന് സിനിമയില്‍ എത്തിയ നടനായിരുന്ന ഋഷികേശ്.
മനോജ് കെ ജയന്റെ പോസ്റ്റ്
പ്രീയ സുഹൃത്ത് ഋഷികേശിന് പ്രണാമം ❤️
വടക്കന്‍ പറവൂര്‍,വടക്കേക്കര വാവക്കാട്,എടക്കാട്ട് ഭാസി മകന് ഋഷികേശ് അന്തരിച്ചു……. അഥര്‍വ്വം എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ച…. ഭൂമിയിലെ രാജക്കന്മാര് എന്ന മോഹന്‍ലാല്‍ ചിത്രത്തി അഭിനയിച്ച….. പറവൂര്‍ ഭരതനുശേഷം വാവക്കാട് എന്ന ഗ്രാമപ്രദേശത്തു നിന്ന് സിനിമയില്‍ എത്തിയ…. നല്ലൊരു താര നിരയില്‍ എത്തേണ്ടിയിരുന്ന അഭിനേതാവാണ് ഋഷി. അഥര്‍വ്വത്തിലെ പുഴയോരത്ത് പൂതോണി എത്തില്ലാ എന്ന പാട്ട് കാണുമ്ബോഴും കേള്‍ക്കുമ്ബോഴും ഋഷിയെ പരിചയമുള്ളവര്‍ക്ക് ഈ വാവക്കാടുകാരനെ ഓര്‍ക്കാതിരിക്കാനാകില്ല.
അപരന് എന്ന ചിത്രത്തില്‍ ജയറാം അഭിനയിച്ച നായകവേഷത്തില്‍ ഋഷിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി നല്ല അടപ്പും പുലര്‍ത്തിയിരുന്നു….. ആ കാലത്ത് മമ്മൂട്ടിയൊടും മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച ഋഷിയെ വലിയ ആരാധനയോടെയാണ് വടക്കേക്കരപ്രദേശത്തെയും പറവൂര്‍ പട്ടണത്തിലേയും ആളുകള്‍ കണ്ടിരുന്നത്.
