Connect with us

മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാനുണ്ടെന്ന് സാന്ത്വനത്തിലെ ശിവൻ; ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത്…ആശംസകളുമായി ആരാധകരും സഹതാരങ്ങളും

serial

മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാനുണ്ടെന്ന് സാന്ത്വനത്തിലെ ശിവൻ; ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത്…ആശംസകളുമായി ആരാധകരും സഹതാരങ്ങളും

മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാനുണ്ടെന്ന് സാന്ത്വനത്തിലെ ശിവൻ; ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത്…ആശംസകളുമായി ആരാധകരും സഹതാരങ്ങളും

സാന്ത്വനം സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു സജിൻ. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു സജിൻ.

ഇപ്പോഴിത ഒരു സന്തോഷം പങ്കുവെച്ച് കൊണ്ട് നടൻ എത്തിയിരിക്കുകയാണ്. സജിൻ അഭിനയിക്കുന്ന ഷോർട്ട് ഫിലിം പ്രദർശനത്തിനൊരുങ്ങുകയാണ്. ടൈറ്റിൽ പങ്കുവെച്ച് കൊണ്ടാണ് നടൻ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ശിവനെ നെഞ്ചോടു ചേർത്തു വിജയിപ്പിച്ചത് പോലെ ഈ കഥാപത്രവും നിങ്ങൾ കണ്ടു പ്രോത്സാഹിപ്പിക്കണമെന്ന് നടൻ പറയുന്നു…. ടൈറ്റിൽ പോസ്റ്റാറും പങ്കുവെച്ചിട്ടുണ്ട്.

നടന്റെ വാക്കുകൾ ഇങ്ങനെ….

”സുഹൃത്തുക്കളെ സ്വാന്ത്വനം എന്ന സീരിയലിനും എന്റെ കഥാപാത്രമായ ശിവനും പ്രായഭേദമന്യേ മലയാളി പ്രേക്ഷകർ നൽകി വരുന്ന സ്നേഹവും സപ്പോര്ട്ടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു തുടക്കകാരൻ ആയ എന്നെ പോലെ ഒരാൾക്ക് ഇതിൽപ്പരം ഒരു സപ്പോർട്ട് കിട്ടാൻ ഉണ്ടോ എന്നും എനിക് അറിയില്ല. ഒരുപാട് സന്തോഷം. അതോടൊപ്പം മറ്റൊരു സന്തോഷം കൂടി നിങ്ങളെ അറിയിക്കാൻ ഉണ്ട് .14 ഡേയ്സ് ഓഫ് ലൗ എന്ന ഒരു കോടിയിൽ അധികം youtube view വന്ന സൂപ്പർ ഹിറ്റ് ഷോർട്ട് ഫിലിമിനു ശേഷം സില്ലി മോങ്ക്‌സ് പ്രൊഡ്യൂസ് ചെയ്യുന്ന sarang v sankar സംവിധാനം ചെയ്യുന്ന പുതിയ ഒരു ഷോർട്ട് ഫിലിമിൽ പ്രധാന വേഷം ചെയ്യാൻ ഉള്ള ഒരു അവസരം ലഭിച്ചു. എന്റെ പ്രിയ സുഹൃത്തും ഷൈലോക് എന്ന മമ്മൂക്ക ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാളും ആയ ബിബിൻ മോഹൻ ആണ് സ്‌ക്രിപ്റ്റ് . മരിയ പ്രിൻസ് എന്നോടൊപ്പം പ്രധാന വേഷം ചെയ്യുന്നു. ഇന്ന് ടൈറ്റിൽ റിലീസ് ആണ്.എനിക്ക് ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു കഥാപാത്രം ആണ് ഈ കഥയിൽ എന്റേത്. സാന്ത്വനത്തിലെ ശിവനെ നെഞ്ചോടു ചേർത്തു വിജയിപ്പിച്ചത് പോലെ എന്റെ ഈ പുതിയ കഥാപത്രവും നിങ്ങൾ കണ്ടു പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു… സജിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മികച്ച കമന്റുകളാണ കുറിപ്പിന് ചുവടെ ആയി ലഭിക്കുന്നത്. സജിന് ആശംസയുമായി സാന്ത്വനം താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവിധ ആശംസകളും കാത്തിരിക്കുന്നു എന്നാണ് ഗോപിക അനിൽ കുറിച്ചത്. ഗോപിക മോഷൻ പോസ്റ്റർ ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. കൂടെയുണ്ട് ബ്രോ പൊളിക്ക് എന്നാണ് ബിജേഷ് കമന്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ”ആശംസകൾ 😍😍… ഇനിയും ഉയരങ്ങൾ താണ്ടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ… അതിനുള്ള കഴിവുകൾ ഉള്ള കലാകാരൻ ആണ് @sajinsajin_ കൂടെ എല്ലാവരും ഉണ്ടെന്നും ബിജേഷ് കുറിക്കുന്നുണ്ട്.

More in serial

Trending

Recent

To Top