Connect with us

ഋഷിയോട് മനസ്സ് തുറക്കാൻ തീരുമാനിച്ച് സൂര്യ!! വാലും ചുരുട്ടി റാണിയമ്മ, പൊളിച്ചടുക്കി അതിഥി ടീച്ചർ

serial

ഋഷിയോട് മനസ്സ് തുറക്കാൻ തീരുമാനിച്ച് സൂര്യ!! വാലും ചുരുട്ടി റാണിയമ്മ, പൊളിച്ചടുക്കി അതിഥി ടീച്ചർ

ഋഷിയോട് മനസ്സ് തുറക്കാൻ തീരുമാനിച്ച് സൂര്യ!! വാലും ചുരുട്ടി റാണിയമ്മ, പൊളിച്ചടുക്കി അതിഥി ടീച്ചർ

എല്ലാവരും കാത്തിരിക്കുന്ന ഋഷിയുടെയും സൂര്യയുടെയും കഥയിലേക്ക് ഏവർക്കും സ്വാഗതം.

ആദ്യമായി ജോലിക്ക് പോയ ആര്യ വീട്ടിലെത്താൻ താമസിക്കുകയാണ്. മകളെ കാണാത്തതിനെ തുടർന്ന് അച്ഛനും അമ്മയും ശേഖരനും വിഷമിച്ചു നിൽക്കുകയാണ്.

” ഞാൻ ഒന്ന് നോക്കിയിട്ട് വരട്ടെ!!

എന്നു പറഞ്ഞ് അച്ഛൻ ഇറങ്ങുമ്പോഴേക്കും ആര്യ വരികയാണ്.

എന്താ മോളെ ഇത്ര താമസിച്ചത്??
എന്ന് അമ്മ ചോദിച്ചപ്പോൾ
ബസ് മിസ്സ് ആയതാണെന്ന് ആര്യയും പറഞ്ഞു.

ഇങ്ങനെ താമസിച്ചുവരുന്ന ജോലി ആണെങ്കിൽ മോൾ ഇനി ആ കമ്പനിയിൽ പോകണ്ട!!

അതെങ്ങനെ അച്ഛാ ശരിയാകും??

ഒരു കമ്പനിയിൽ പോകുന്നതിനു മുന്നേ ജോലി വേണ്ട എന്ന് പറഞ്ഞ് ഇറങ്ങുന്നത്…

മോളെ ഞാൻ ആ കമ്പനിയെ പറ്റി അന്വേഷിച്ചതാണ്. കൊള്ളില്ല എന്നാണ് എല്ലാവരും പറയുന്നത്!!

അതാണ് ഞാൻ വേണ്ടാന്ന് പറഞ്ഞത്…

അത് അച്ഛാ ശരിയാകില്ല , മാത്രമല്ല… അതിഥി ടീച്ചർ ശരിയാക്കി തന്ന ജോലിയാണ്. അപ്പോൾ എന്തായാലും ഒരു നല്ല കമ്പനി ആയിരിക്കും…. അസൂയക്കാർ പറയുന്നത് കേട്ട് അച്ഛൻ ഇങ്ങനെ ഒന്നും പറയല്ലേ….

ആര്യയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ, ശേഖരനും സംസാരിക്കുന്നുണ്ട്….

ഇതുപോലെ നല്ല കാര്യങ്ങൾ അച്ഛന് പറഞ്ഞുമനസ്സിലാക്കികൊടുക്ക് ശേഖരേട്ടാ….

എന്നും പറഞ്ഞ് അകത്തേക്ക് കയറി പോവുകയാണ് ആര്യ.

പക്ഷേ, അച്ഛൻ ഇങ്ങനെ ആലോചിച്ചു നിൽക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ അവിടെ വെച്ച് മകളെ കാണേണ്ടിവരും.

എനിക്കത്, സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഇത്രയും നാളും അച്ഛൻ അവിടെ സെക്യൂരിറ്റിയായി ആട്ടും തുപ്പും കേട്ടാണ് ജോലി ചെയ്ത് എന്നറി ഞ്ഞാൽ, എന്റെ പൊന്നു മോൾക്ക് വിഷമമാകും…

ഇതെല്ലാം കൊണ്ടാണ്, ആര്യയോട് ആ കമ്പനിയിൽ ജോലിക്ക് പോകണ്ട എന്ന് അച്ഛൻ പറഞ്ഞത്.

അച്ഛന്റെ ആലോചന കണ്ടു, സംശയത്തോടെ നോക്കുകയാണ് ശേഖർ.

ഇതേസമയം, മാളിയക്കിലിൽ രാക്ഷസിമാർ എല്ലാവരും കൂടി എൻഗേജ്മെന്റിനുള്ള ഡ്രസ്സ് ഓൺലൈൻ വഴി നോക്കുകയാണ്.

നീതു പറയുകയാണ്, ഗൗൺ എടുക്കാമെന്ന്…

പക്ഷേ, മിത്രയ്ക്ക് ട്രഡീഷണൽ സാരി മതി…

അപ്പോൾ നിമ പറഞ്ഞു, എങ്കിൽ നമുക്ക് റിംഗ് എക്സ്ചേഞ്ചിന് സാരിയും, റിസപ്ഷന് ഗൗണും ഇടാം…

” എന്നെക്കൊണ്ടൊന്നും വയ്യ ഇടയ്ക്കിടയ്ക്ക് ഡ്രസ്സ് മാറാൻ… “

എന്റെ മിത്ര ചേച്ചി… ഇത്രയും മടിയായി മാറല്ലേ…
ഞങ്ങൾ ഒന്ന് കളർ ആക്കാൻ നോക്കുമ്പോൾ, അതിനും സമ്മതിക്കില്ലേ… എന്ന് നീതു ചോദിക്കുകയാണ്.

അപ്പോഴേക്കും റാണി അമ്മ ഇറങ്ങി വരികയാണ്.

എന്തായി മക്കളേ….

എന്ന് റാണിയമ്മ ചോദിക്കുമ്പോൾ, നിമ പറയുകയാണ്

ഒന്നുമായില്ല, ട്രഡീഷണൽ വേണോ… ഗൗൺ വേണോ എന്ന് കൺഫ്യൂഷനിലാണ്.

ഋഷിക്ക് ട്രഡീഷണലാണ് ഇഷ്ടം അതു മതീന്ന്,
നാണത്തോടെ പറയുകയാണ് മിത്ര.

അവൻ നിന്നോട് പറഞ്ഞോ… എന്ന് ചോദിക്കുന്നുണ്ട് റാണിയമ്മ.

” എന്നോട് പറഞ്ഞില്ലെങ്കിലും, എനിക്ക് ഋഷിയുടെ ഇഷ്ടങ്ങൾ എല്ലാം അറിയാം… “

എന്നു മിത്ര പറയുമ്പോൾ, നീതു പറയുകയാണ്,,

ഇത് പിന്നെ നേരത്തെ പറഞ്ഞുകൂടെ…

” എന്തായാലും, ഋഷിയോടു കൂടി ചോദിച്ചിട്ട്… ബുക്ക് ചെയ്യാം… നീ ഋഷിയെ വിളിച്ചിട്ട് വാ… ” എന്ന് നീതുവിനോട് പറഞ്ഞു.

” അവന് ആദി ഒരു ഡയമണ്ട് റിങ് കൂടി ഓർഡർ ചെയ്തിട്ടുണ്ട്… ഇന്ന് അതും കൂടി കളക്ട് ചെയ്യണം. “

ആഹാ!! കൊള്ളാമല്ലോ…. മോന് അച്ഛന്റെ വക കിടിലൻ ഗിഫ്റ്റ്…

എന്ന് നിമ പറയുമ്പോൾ, മിത്ര പറയുകയാണ്… ഇങ്ങനെ അസൂയപ്പെടാതെടി…

ഇതേസമയം, വീടിന്റെ മട്ടുപ്പാവിൽ…. ആകെ വിഷമിച്ചു നിൽക്കുകയാണ് ഋഷി.

രണ്ടുപേർക്കും ഒരേ മനപ്പൊരുത്തം ആയതുകൊണ്ട്, വീടിനു പുറത്തിറങ്ങി ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുകയാണ് സൂര്യ.

ഇടയ്ക്കിടയ്ക്ക് ഫോണിലോട്ട് നോക്കുന്നുണ്ട്, ഇതുവരെയും വിളിച്ചില്ലല്ലോ…
എന്നാലോചിച്ച്, ഫോണെടുത്തു ഋഷിയെ വിളിക്കുകയാണ്!!

ഋഷി ഏട്ടാ…. എന്നു വിളിച്ചുകൊണ്ട് റൂമിലേക്ക് ഓടിക്കയറി വരികയാണ് നീതു.

ഇവിടെയൊന്നും കണ്ടില്ലല്ലോ…

അപ്പോൾ മുകളിലായിരിക്കും…

എന്നും പറഞ്ഞ് നീതു മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, ഋഷിയുടെ ഫോൺ റിംഗ് ചെയ്യുന്നു.

ആരാണെന്നറിയാൻ ഫോണെടുത്തതും സൂര്യ!!

അപ്പോൾ ഇതുവരെയും നിർത്തിയില്ല അല്ലെ…

ഋഷി ഏട്ടൻ റാണി അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്തതൊക്കെ വെറുതെയാണ് അല്ലേ…

എന്തായാലും റാണി അമ്മയെ അറിയിക്കണം..

എന്ന് മനസിൽ പറഞ്ഞുകൊണ്ട് ,

ഫോണും കൊണ്ട് ഓടി റാണി അമ്മയുടെ അടുത്തേക്ക് പോവുകയാണ്. നീതു

കണ്ടോ റാണി അമ്മേ…

അവർ തമ്മിൽ ഒരു കോൺടാക്ടും ഇല്ലന്നല്ലേ പറഞ്ഞത്,

ഋഷി ചേട്ടൻ, നമ്മളെ വെറുതെ കളിപ്പിച്ചതാ

അവരിപ്പോഴും വിളിക്കും… കണ്ടോ സൂര്യ വിളിച്ചത്!!

ഇത് കേട്ടുകൊണ്ട്, മിത്രയും അവിടെ ഇരിക്കുകയാണ്…

റാണി അമ്മ പെട്ടെന്ന് നോക്കിയതും മിത്രയെയാണ്..

” എനിക്കറിയാം.. എൻഗേജ്മെന്റ് കഴിഞ്ഞാലും, ഋഷി ചിലപ്പോൾ ഇങ്ങനെ ആയിരിക്കും… “

ഇതും പറഞ്ഞു, വിഷമത്തോടെ മിത്ര റൂമിലേക്ക് പോയി…

” നിനക്ക് എന്താടി ഒരു ബോധം ഇല്ലേ…

മിത്ര ഇവിടെ ഇരിക്കുന്ന കണ്ടില്ലേ…!!

നീ എന്തിനാ ഇതൊക്കെ ഉറക്കെ പറഞ്ഞത്…

എന്നൊക്കെ നീതുവിനോട് ചോദിക്കുകയാണ് റാണിയമ്മ

” ഞാൻ അത് പെട്ടെന്ന് ഓർത്തില്ല,, എന്ന് നീതു പറയുമ്പോൾ

” ഇനി ഋഷിയോടല്ല, പറയേണ്ടത്… ” എന്നും പറഞ്ഞ് റാണി അമ്മ ആ നട്ടപ്പാതിരയ്ക്ക് വീട്ടിൽനിന്നും ഇറങ്ങുകയാണ്.

എന്നാൽ സൂര്യയോ… ഇക്കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ??

ഋഷി ഫോൺ എടുക്കാത്തത് കൊണ്ട്…

ഞാൻ ഇനി ഒരിക്കലും വിളിക്കില്ല… ഒന്ന് വിഷ് ചെയ്യാനാ വിളിച്ചത്, എന്നൊക്കെ മനസ്സിൽ പറയുകയാണ്.

റാണി അമ്മ നേരെ പോയത്, അഥിതി ടീച്ചറിന്റെ വീട്ടിലേക്കാണ്.
” എന്താ ഈ രാത്രിയിൽ??

ഇവിടുത്തെ വിശ്വസുന്ദരി എവിടെ??

എന്ന് ചോദിച്ചു കൊണ്ട് നേരെ ഹാളിലേക്ക് കയറി…

അപ്പോഴേക്കും, സൂര്യ ഇറങ്ങി വന്നു… സൂര്യയെ കണ്ടതും, കലി തുള്ളുകയാണ് റാണിയമ്മ.

” എടീ നിന്നോട് ഞാൻ പല തവണ പറഞ്ഞതാ… നിന്റെ കളികളൊന്നും, എന്റെ വീട്ടിൽ വേണ്ടെന്ന്…
നിന്റെ ഫോളോവേഴ്സിൽ ഒരുപാട് പേര് കാണും ആ കൂട്ടത്തിൽ ഋഷിയെ കൂട്ടരുത്, ¡!

എന്നൊക്കെ, സൂര്യയെ പിടിച്ചുതള്ളിയിട്ടൊക്കെ പറയുകയാണ്…

മാഡം, കുറച്ചു മാന്യമായിട്ട് സംസാരിക്കൂ….

എന്നു മാത്രമാണ് സൂര്യ പറഞ്ഞത്.

വീണ്ടും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട്…
സൂര്യയെ അടിക്കാൻ കൈപൊക്കുകയാണ് റാണി അമ്മ.

അപ്പോഴേക്കും പെട്ടെന്നു വന്നു, അതിഥി ടീച്ചർ കൈ പിടിച്ചിട്ട് പറയുകയാണ്,

ഇതൊന്നും ഞാൻ താമസിക്കുന്ന ഈ വീട്ടിൽ നടക്കില്ല!!

അതൊക്കെ അങ്ങ് മാളിയേക്കൽ തറവാട്ടിൽ…

ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും, ആതിഥി ടീച്ചറുടെ മുഖത്ത്, ചെറിയൊരു ഭയം ഒക്കെ ഉണ്ട്.

ഇത്രയും പറഞ്ഞതും, റാണി അമ്മ നേരെ തിരിഞ്ഞത്. അതിഥിയോട് ആയി…

എടീ, നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും… നീ അനുഭവിച്ചത് ഒന്നുമല്ല, അതിലും വലുത് നിനക്ക് വരാനിരിക്കുന്നു!!

ഇതിൽ കൂടുതൽ എന്താ എന്റെ ജീവിതത്തിൽ എന്താ വരേണ്ടത്… നിങ്ങൾ എന്റെ ഭർത്താവിനെയും മകനെയും ഒരു വഴിക്കാക്കിയില്ലേ. “”

പിന്നെ, കോളേജിലേ പ്രിൻസിപ്പിൾ അല്ലേ… ഇനിയെങ്കിലും, കുറച്ചും കൂടി മാന്യമായിട്ട് സംസാരിക്കാൻ പഠിക്ക്, ഈ രാത്രി ആയതുകൊണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല. “”

എന്ന് കണക്കിന് അതിഥി ടീച്ചർ റാണി അമ്മയ്ക്ക് കൊടുത്തു. പിന്നെ റാണി അമ്മയ്ക്ക് ഒന്നും മിണ്ടാൻ പറ്റില്ല, അവിടെ നിന്നും പോവുകയാണ്.

അപ്പോഴേക്കും അക്കാമ പറയുകയാണ്, ടീച്ചർ പറഞ്ഞു എന്തായാലും നന്നായി,, അവർക്ക് രണ്ടു കൊടുക്കേണ്ടത് തന്നെയാ…

ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ… അവിടെനിന്ന് പൊട്ടിക്കരയുകയാണ് സൂര്യ.

” നീ എന്തിനാ ഇങ്ങനെ കരയുന്നത് “..

അവരുടെ സ്വഭാവം നമുക്ക് അറിയാമല്ലോ….

” ഞാൻ മനപ്പൂർവ്വം സാറിനെ വിളിച്ചതല്ല, അന്ന് സാർ, എന്നോട് പേഴ്സണലായിട്ട് സംസാരിക്കണം എന്ന് പറഞ്ഞു.. അപ്പോൾ ഞാൻ വേണ്ടെന്നാ പറഞ്ഞത്, പക്ഷേ ഇപ്പോൾ, അതെന്താണെന്ന് അറിയണമെന്നുണ്ട്…. അതാണ് വിളിച്ചത്. “”

ഇതും പറഞ്ഞ് സൂര്യ ഉറക്കെ കരയുമ്പോൾ അതിഥി ടീച്ചർ പറയുകയാണ്,

കുഴപ്പമില്ല മോളെ… നീ കരയാതിരിക്ക്.

പക്ഷേ സൂര്യയുടെ വിഷമം, അവൾക്ക് മാത്രമല്ലേ അറിയൂ….

ഇത്രയും ആണ് ഇന്നത്തെ എപ്പിസോഡ്, എല്ലാവരും പോയി കണ്ടിട്ട് വരൂ…..

Continue Reading
You may also like...

More in serial

Trending

Recent

To Top