ദുല്‍ഖര്‍ എന്ന മകന് നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നു; തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്…. പക്ഷെ അത് തനിയ്ക്ക് സാധിക്കുന്നില്ല; പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പൃഥ്വിരാജ്. ഇതിനോടകം തന്നെ നടനായും സംവിധായകനായും പൃഥ്വിരാജ് മാറിക്കഴിഞ്ഞു. എല്ലാ മേഖലയിലും തന്റേതായ ഒരിടം നേടിയെടുക്കാന്‍ പൃഥ്വിരാജ് എന്ന താരത്തിനായി. മാത്രമല്ല, എവിടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. അതിനൊപ്പം തന്റെ മൂന്നാമത്തെ ചിത്രത്തിനായുള്ള ഒരുക്കത്തിലുമാണ് പൃഥ്വി. ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രന് ഒരുക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
മോഹന്‍ലാലിനോട് എന്ന പോലെ പൃഥ്വിരാജ് അടുത്ത സൗഹൃദം പുലര്‍ത്തുന്ന മറ്റൊരാളാണ് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനുമായി. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന് കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.
തീര്‍ച്ചയായും വിഷമം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന് ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അവിടെയാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ – മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുല്‍ഖര്‍ എന്ന മകന് നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....