Connect with us

ക്യാഷ് നോക്കിയില്ല… പുതിയത് തന്നെയിങ്ങ് മേടിച്ചു; പുത്തൻ കാർ സ്വന്തമാക്കി മീനാക്ഷി

Malayalam

ക്യാഷ് നോക്കിയില്ല… പുതിയത് തന്നെയിങ്ങ് മേടിച്ചു; പുത്തൻ കാർ സ്വന്തമാക്കി മീനാക്ഷി

ക്യാഷ് നോക്കിയില്ല… പുതിയത് തന്നെയിങ്ങ് മേടിച്ചു; പുത്തൻ കാർ സ്വന്തമാക്കി മീനാക്ഷി

ബാലതാരമായി എത്തി ഒടുവിൽ മലയാളി പ്രേക്ഷകരുടെഹൃദയം കീഴടക്കുകയായിരുന്നു മീനാക്ഷി അനൂപ്. ഒരു പ്രമുഖ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി. കഴിഞ്ഞിടെയായി സോഷ്യൽ മീഡിയിൽ നിറ സാന്നിധ്യമാണ് താരം . കുട്ടി താരത്തിന്റെ മിക്ക പോസ്റ്റുകളും അതിവേഗം ആണ് വൈറൽ ആകുന്നതും.

ഇപ്പോൾ തന്നെ പുതിയ ചിത്രം പങ്ക് വച്ച് മിനിറ്റുകൾക്കുള്ളിൽ ആയിരകണക്കിന് ലൈക്കും. കമന്റും ഷെയറും ആണ് മീനാക്ഷിക്ക് ലഭിച്ചത്. ‘ക്യാഷ് നോക്കിയില്ല… പുതിയത് തന്നെയിങ്ങ് മേടിച്ചു’; എന്ന ക്യാപ്‌ഷൻ നൽകി മീനാക്ഷി സോഷ്യൽ മീഡിയ വഴി പങ്ക് വച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ കാർ മീനാക്ഷി സ്വന്തം ആക്കിയെന്ന് കരുതി നിരവധി ഫാൻസാണ് മീനാക്ഷിയോട് പലവിധ സംശയങ്ങൾ ചോദിക്കുന്നത്.

അച്ഛൻ വാങ്ങി കൊടുത്തതിന് ആരെങ്കിലും ക്യാഷ് നോക്കുമോ ? അല്ലേ മീനാക്ഷി , എന്ന ഒരു കമന്റിന് പുതിയത് മേടിച്ചെന്നല്ലേ പറഞ്ഞുള്ളൂ. ഞാനാണെന്ന് പറഞ്ഞില്ലല്ലോ.. ഇത് മോൺസൺ മാവുങ്കൽ അങ്കിളിന്റെയാ എന്നാണ് മറുപടി നൽകിയത്. ഏത് കാറാണെന്ന ചോദ്യത്തിന് ഫെറാറി എന്നും മറുപടി നൽകിയിട്ടുണ്ട്

മറ്റുചിലർക്ക് ആകട്ടെ കാറിനു എത്ര മൈലേജ് കിട്ടുന്നുണ്ട് എന്നായിരുന്നു അറിയേണ്ടത്. എന്തായാലും ആരാധകരുടെ മിക്ക സംശയങ്ങൾക്കും മീനാക്ഷി മറുപടിയും നൽകുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top