മലയാളികൾ ഏറ്റെടുത്ത പരമ്പര കൂടെവിടെയുടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ആദ്യം തന്നെ ഐശ്വര്യമായിട്ട് ദേവമ്മയുടെ വാഴക്കാണ് കാണിക്കുന്നത്. മോഹനന്റെ പേരിൽ ആ വീടിന്റെ വാടക ചീട്ട് എഴുതിയതിന്റെ ബഹളം ആര്യ ജോലി കഴിഞ്ഞു വന്നപ്പോൾ നടക്കുകയാണ്. ആര്യ എന്തൊക്കെ പറഞ്ഞിട്ടും ദേവമ്മ മോഹനനെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്.
അപ്പോൾ ആര്യ പറയുന്നുണ്ട്. ഈ വീട് സ്വന്തമാക്കിയതിന് പിന്നിൽ മോഹനന് മറ്റെന്തോ ഉദ്ദേശമുണ്ട്. അത് അമ്മയ്ക്ക് അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ? അപ്പോഴും ദേവമ്മയ്ക്ക് ഒന്നും മനസിലായിട്ടില്ല… അവര് അപ്പോഴും മോഹനനെ കണ്ണടച്ച് വിശ്വസിക്കുകയാണ്.
എന്നാൽ, ആര്യ ഉറച്ച തീരുമാനത്തോടെയാണ് നിൽക്കുന്നത്. വെരി കോൺഫിഡന്റ് ആയിട്ട് ആര്യ പറഞ്ഞു, ഈ വീട് സ്വന്തമാക്കിയിട്ട് എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെട്ടാൽ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും . പിന്നെ പോകുന്നത് ഒറ്റയ്ക്ക് ആകില്ല… അതും പറഞ്ഞേക്കാം… അവിടെ ആര്യ ഉദ്ദേശിച്ചത് ശേഖരനെയാണ്.
എന്നാൽ, ദേവമ്മ ശേഖരന്റെ അടുത്തുപോയി ആര്യയെ പറഞ്ഞ് മനസിലാക്കാൻ ഉപദേശിക്കുന്നുണ്ട്.. പിന്നെ നമ്മുടെ സൂര്യ കല്ലുമലയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. പക്ഷെ അവിടെ സൂര്യ തനിച്ചാണ് പോകാൻ പോകുന്നത്. ടീച്ചറുടെ കോളേജിൽ എഡ്യൂക്കേഷൻ മിനിസ്റ്റർ വരുന്നുണ്ട്. പത്തുമണി കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മിനിസ്റ്റർ വരും. അതുകൊണ്ട് തന്നെ ടീച്ചർക്ക് സൂര്യയ്ക്ക് ഒപ്പം പോകാൻ സാധിക്കില്ല..
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...