നല്ല നടന് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനുടമ. അങ്ങനെയൊരാള്‍ ഇത്രവേഗം പോകുമെന്ന് വിചാരിച്ചില്ല; വാക്കുകൾ ഇടറി മേനക
നടന് നെടുമുടി വേണുവിന്റെ ഓര്‍മ്മകളില്‍ നടി മേനക. താന്‍ ഇന്ന് മലയാളം എഴുതുന്നതും വായിക്കുന്നതും വേണുച്ചേട്ടന് കാരണമാണെന്ന് മേനക മാധ്യമങ്ങളോട് പറഞ്ഞു.
മേനകയുടെ വാക്കുകള്‍
കോലങ്ങള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മലയാളവാക്കുകള്‍ പറഞ്ഞുതന്ന്, അധ്യാപകനെപ്പോലെ പഠിപ്പിച്ചിരുന്നു. എന്റെ മകള്‍ കീര്‍ത്തിക്കും കുഞ്ഞാലിമരക്കാറില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു.
നല്ല നടന് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനുടമ. അങ്ങനെയൊരാള്‍ ഇത്രവേഗം പോകുമെന്ന് വിചാരിച്ചില്ല. കഴിഞ്ഞ പിറന്നാളിന് ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. കോവിഡ് തീര്ന്നിട്ടുവേണം നമുക്കെല്ലാം ഒന്നിച്ചൊന്ന് കാണാനെന്ന് പറയുകയും ചെയ്തു.
എന്നാല്‍ അത് ഇങ്ങനെയൊരു സന്ദര്ഭത്തിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് ഞാനിപ്പോള്‍ ഇത്രയും മലയാളം പറയുന്നത് തന്നെ അദ്ദേഹം കാരണമാണ്. എന്റെ ഗുരുനാഥനാണ് നെടുമുടി വേണുച്ചേട്ടന്.
