ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം, ഒരു പുഞ്ചിരിയില്‍ ഇത്ര മാത്രം സ്നേഹം നിറയ്ക്കാന്‍ കഴിയുന്ന വേറൊരാളില്ല.. വേദനയോടെ വേണുച്ചേട്ടന് വിട…

അഭിനേതാവ്, സംവിധായകന് എന്നതിലുപരി തനിക്ക് നടന് നെടുമുടി വേണുവുമായി ഒരു വല്യേട്ടന് ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സംവിധായകന് പ്രിയദര്ശന്. നടന്റെ വേര്‍പാടില്‍ അദ്ദേഹം തനിക്ക് ആരായിരുന്നുവെന്ന് ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചിരിക്കുകയാണ് പ്രിയദര്ശന്.
എന്റെ ആദ്യത്തെ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ നായകന് അദ്ദേഹമായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം അവസാനം അഭിനയിച്ചതും എന്റെ കൂടിയാണ്. തമിഴ് ചിത്രം സമ്മര്‍ ഓഫ് 92-വാണ് ആ ചിത്രം. ഇനി റിലീസ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ സംവിധാനം ചെയ്ത മരക്കാര്‍ ആണ്. ഇതൊക്കെ ഒരു നിമിത്തമാണ്. പ്രിയദര്ശന് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു
നഷ്ടം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്റെ പ്രിയപ്പെട്ട വേണുച്ചേട്ടന്റെ വിയോഗം. നാടകത്തില്‍ നിന്ന് വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്ന് മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എന്റെ മനസ്സില്‍ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അസൂയാവഹമായ ഭാവപ്പകര്‍ച്ച നല്കിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതല്‍ അടുപ്പം.
ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയില്‍ ഇത്ര മാത്രം സ്നേഹം നിറയ്ക്കാന്‍ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട…
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...