Connect with us

നെടുമുടി വേണു അതീവ ഗുരുതരാവസ്ഥയില്‍, വില്ലനായി എത്തിയത്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്! പ്രാർത്ഥനയോടെ സിനിമ ലോകം…

Malayalam Breaking News

നെടുമുടി വേണു അതീവ ഗുരുതരാവസ്ഥയില്‍, വില്ലനായി എത്തിയത്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്! പ്രാർത്ഥനയോടെ സിനിമ ലോകം…

നെടുമുടി വേണു അതീവ ഗുരുതരാവസ്ഥയില്‍, വില്ലനായി എത്തിയത്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്! പ്രാർത്ഥനയോടെ സിനിമ ലോകം…

നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്‌.

ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നു. നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

വേണുച്ചേട്ടൻ എത്രയും വേഗം അസുഖം മാറി പൂർണാരോഗ്യവനായി തിരികെയെത്താൻ പ്രാർഥിക്കുന്നു. ഇപ്പോൾ കിംസ് ആശുപത്രിയിലാണ് ഈ നടന കലാചാര്യൻ എന്നാണ് വയലാർ മാധവൻ കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി.

അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

More in Malayalam Breaking News

Trending