ഇതോടെ നിർത്തി, ഇനി രണ്ടീസം കഴിഞ്ഞ്; പുത്തൻ ലുക്കുമായി ശരണ്യ! ചിത്രം ഏറ്റെടുത്ത് ആരാധകർ
ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലും തിളങ്ങിയ നടിയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ട് മക്കളായ അന്നപൂർണ്ണിയുടെയും അനന്തപദ്മനാഭൻ്റെയും വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവക്കുകയാണ് ശരണ്യ. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
വെളുപ്പിനെ എണീറ്റ ഉടൻ എടുത്ത ഫോട്ടോകളാണ് ഇതെന്ന് ശരണ്യ തൻ്റെ ക്യാപ്ഷനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാല് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ശരണ്യ കുറിച്ചിരിക്കുന്നത് ‘ഇതോടെ നിർത്തി, ഇനി രണ്ടീസം കഴിഞ്ഞ്’ എന്നാണ്. വളരെ നാച്ചുറൽ സൌന്ദര്യമാണെന്നും അതി സുന്ദരിയായിരിക്കുന്നുവെന്നും ശരണ്യയോട് ആരാധകർ കമൻ്റുകളിലൂടെ പറയുന്നുണ്ട്.
പുത്തൻ മേക്കോവറിലാണ് ശരണ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങളെല്ലാം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു, വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി കമൻ്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്
അടുത്തിടെ നടന് ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഈശ്വരന്’ എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പു നൃത്തം പഠിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അണിയറപ്രവര്‍ത്തകരൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
