Connect with us

ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാൻ കഴിയില്ല! ‘മീനാക്ഷിയ്ക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെ’ ആ വമ്പൻ തെളിവുകൾ ഇതാ… ഒടുവിൽ അതും പുറത്ത് വന്നു

Malayalam

ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാൻ കഴിയില്ല! ‘മീനാക്ഷിയ്ക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെ’ ആ വമ്പൻ തെളിവുകൾ ഇതാ… ഒടുവിൽ അതും പുറത്ത് വന്നു

ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാൻ കഴിയില്ല! ‘മീനാക്ഷിയ്ക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെ’ ആ വമ്പൻ തെളിവുകൾ ഇതാ… ഒടുവിൽ അതും പുറത്ത് വന്നു

മഞ്ജു വാര്യരോടൊപ്പം തന്നെ താരത്തിന്റെ കുടുംബത്തോടും മലയാളികൾക്ക് ഒരു ഇഷ്ട്ടമുണ്ട്. മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്നു.സിനിമയെ ഏറെ സ്നേഹിച്ച മധുവിന് നടനായി അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല.

2004-ൽ കാമ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മധുവിന്റെ ആദ്യം റിലിസായ ചിത്രം വാണ്ടഡ് ആയിരുന്നു. ഉണ്ടായിരുന്ന ജോലി മധു വാര്യർ ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ് മധുവിന്. മായാമോഹിനി എന്ന ദിലീപ് ചിത്രത്തിലാണ് മധു വാര്യർ അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മധു ഏറ്റവും അടുത്ത് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സംസാര വിഷയമാകുന്നത്. മധുവിന് ആവണി എന്നൊരു മകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള ഒരു ഫോട്ടോ മധു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

കുടുംബചിത്രങ്ങളൊന്നും സോഷ്യൽമീഡിയയിൽ അധികം പരസ്യപ്പെടുത്താത്ത ആളാണ് മധു എന്നതിനാൽ തന്നെ മധുവിന്റെയും മകൾ ആവണിയുടേയും ചിത്രം വേഗം ശ്രദ്ധിക്കപ്പെട്ടു. മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന മധു വാര്യരാണ് ഫോട്ടോയിലുള്ളത്. പല വർഷങ്ങളിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണത്.

ഫോട്ടോയ്ക്ക് നിരവധി ആരാധകർ കമന്റുമായി എത്തി. ‘ഇത്ര വലുതായോ ആവണിക്കുട്ടി, അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു, മധുവിന്റെ മോളാണോ ഇത്ര വലുതായോ’ എന്നിങ്ങനെയായിരുന്നു കമന്റുകൾ. ഒപ്പം ചില രസകരമായ സംഭവങ്ങളും ആരാധകർ ഫോട്ടോയെ കുറിച്ചും മധുവിന്റെ മകൾ ആവണിയെ കുറിച്ചും കണ്ടെത്തി പങ്കുവെക്കുകയും ചെയ്തു.

ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകളായ മീനാക്ഷി ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും താരപുത്രി എന്ന പേരിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നയാളാണ് മീനാക്ഷി. മീനാക്ഷിക്ക് സോഷ്യൽമീഡിയയിൽ ഒട്ടനവധി ആരാധകരുമുണ്ട്. ആവണിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ മീനാക്ഷിയുടെ ഗൂഗിൾ വിവരങ്ങൾ തെരഞ്ഞെടുത്ത് അതിൻ കസിൻ എന്ന സ്ഥാനത്ത് ആവണി വാര്യർ എന്ന് എഴുതിയിരിക്കുന്നത് പങ്കുവെക്കുകയുമാണ് ആരാധകർ. ഇതിൽ രസകരമായ മറ്റൊരു വിവരം മീനാക്ഷി ഇപ്പോഴും ആവണിയുമായി സൗഹൃദത്തിലാണ് എന്നുള്ള സംശയവും ചിലർ പങ്കുവെച്ചുവെന്നുള്ളതാണ്. കുട്ടിക്കാലത്ത് മഞ്ജുവിന്റെ മുഖം എങ്ങനെ ഇരുന്നോ അതെ മുഖഭാവം ആവണിക്കും ഉണ്ട് എന്നും ചിലർ അഭിപ്രായപ്പെട്ടു. മീനാക്ഷിയുടെ മുഖസാദൃശ്യവുമായി സാമ്യപ്പെടുത്തികൊണ്ടാണ് മറ്റു ചിലർ എത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top