Malayalam
എന്നെ ഞാന്‍ ആയി സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍, ഈ ദിവസം പോലും ഓര്‍മയില്‍ വെച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല; ആ ദിനം ഇന്നാണ്; അതീവ സന്തോഷവതിയായി നവ്യ നായർ
എന്നെ ഞാന്‍ ആയി സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍, ഈ ദിവസം പോലും ഓര്‍മയില്‍ വെച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല; ആ ദിനം ഇന്നാണ്; അതീവ സന്തോഷവതിയായി നവ്യ നായർ
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് നവ്യാ നായര്‍. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി നവ്യയ്ക്ക് മാറാന്‍ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്. വിവാഹ ശേഷം സിനിമ വിട്ട താരം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നത്. കൂടാതെ ദൃശ്യം 2വിന്റെ കന്നഡ പതിപ്പിലും നായികയായി നവ്യ എത്തുന്നുണ്ട്.
ഇപ്പോഴിതാ അഭിനയരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായ വീഡിയോ പങ്കുവച്ചുള്ള കുറിപ്പാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് അവസരം നല്‍കിയ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് നവ്യയുടെ പോസ്റ്റ്.
നവ്യ നായരുടെ കുറിപ്പ്:
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയില്‍ എത്തുന്നത്.. ഇന്നുവരെ തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി.. അച്ഛനെയും അമ്മയെയും, കുടുംബാംഗങ്ങളെയും, ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും, സുഹൃത്തുക്കളെയും, ആസ്വാദകരേയും, വിമര്‍ശകരെയും ഓര്‍ക്കുന്നു, നന്ദി പറയുന്നു..
എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയില്‍ (സിബി അങ്കിള്‍), ദിലീപേട്ടന്‍, ഡേവിഡ് കാച്ചപ്പള്ളി (ഡേവിഡ് അങ്കിള്‍), സിയാദ് കോക്കര്‍ (സിയദ് ഇക്ക), ഡയറക്ടര്‍ രഞ്ജിയേട്ടന്‍ എന്നില്‍ വിശ്വാസത്തോടെ കഥാപാത്രങ്ങള്‍ തന്ന ഏല്ലാ സംവിധായകരെയും, നിര്‍മാതാക്കളെയും, സഹ താരങ്ങളെയും ഓര്‍ക്കുന്നു നന്ദി പറയുന്നു..
എന്നെ ഞാന്‍ ആയി സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍, ഈ ദിവസം പോലും ഓര്‍മയില്‍ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല.. രഞ്ജിത്, പാത്തു, പ്രീതി, ദേവന്‍, നബീല്‍, ബോണി, തൗഫീഖ് ദേവു, കുല്‍സു.. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്‌നേഹിക്കുന്ന ഒരായിരം പേര്‍ക്ക് എന്റെ നന്ദി..
