Connect with us

പത്മരാജന്റെ “ദേശാടനകിളി കരയാറില്ല” എന്ന പടം ലെസ്ബിയൻ ആംഗിളിൽ നിന്ന് കാണണമോ അതോ ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിലുള്ള ആഴമേറിയ ബന്ധം ആയി കാണണോ?; സിനിമയെ കുറിച്ചുള്ള ചർച്ച !

Malayalam

പത്മരാജന്റെ “ദേശാടനകിളി കരയാറില്ല” എന്ന പടം ലെസ്ബിയൻ ആംഗിളിൽ നിന്ന് കാണണമോ അതോ ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിലുള്ള ആഴമേറിയ ബന്ധം ആയി കാണണോ?; സിനിമയെ കുറിച്ചുള്ള ചർച്ച !

പത്മരാജന്റെ “ദേശാടനകിളി കരയാറില്ല” എന്ന പടം ലെസ്ബിയൻ ആംഗിളിൽ നിന്ന് കാണണമോ അതോ ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിലുള്ള ആഴമേറിയ ബന്ധം ആയി കാണണോ?; സിനിമയെ കുറിച്ചുള്ള ചർച്ച !

1986ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ സിനിമയാണ് ദേശാടനകിളികള്‍ കരയാറില്ല എന്നത്. സർഗശേഷിയുടെ കാര്യത്തിൽ പകരക്കാരൻ ഇല്ലാത്ത പത്മരാജൻ എന്ന കലാകാരൻ അണിയിച്ചൊരുക്കിയ ചലച്ചിത്രങ്ങൾ എക്കാലവും മലയാളികളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു. അത്തരമൊരു സിനിമ ആവിഷ്കരിക്കാൻ ഉറപ്പായും അക്കാലത്ത് പത്മരാജന്റെ തൂലികയിൽ മാത്രമാകും മഷി ഉണ്ടായിരുന്നിരിക്കുക.

ദേശാടനകിളി കരയാറില്ല എന്ന സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാലം തെറ്റി വന്ന സിനിമയായി കൂടി ചിലപ്പോൾ ഈ സിനിമയെ വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിനു കാരണം സിനിമയിലെ പെൺസുഹൃത്തുക്കളുടെ ബന്ധമാണ്. ലെസ്ബിയയൻസ് ആംഗിളിൽ കാണേണ്ട സിനിമയാണോ എന്നതാണ് ഈ ചിത്രത്തെ കുറിച്ച് ഇന്നും സിനിമാ പ്രേമികൾ ചോദിക്കുന്നത്.

സ്വവർഗ്ഗരതി ബന്ധങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു കാലത്താണ് സിനിമ ഇറങ്ങുന്നത്. സ്വവർഗ്ഗരതിയെ കുറിച്ച് ചിന്തിക്കുകയോ അറിയുകയോ പോലും ചെയ്യാത്ത കലാമെന്ന് ഒരു പക്ഷെ പറയേണ്ടി വരും. ഇന്നും അത്തരം മനുഷ്യരെ കാണുന്നത് എന്തോ കുറ്റം ചെയ്തവരെ പോലെയാണ്. എന്നാൽ പോലും അത്തരം ലൈംഗികതയും സ്വാഭാവികമാണ് എന്ന് തിരിച്ചറിയുന്നവർ ഇന്നുണ്ട്.

ഇപ്പോൾ മൂവി ഗ്രൂപ്പിൽ വൈറലാകുന്നത് സിനിമയെ കുറിച്ചുള്ള ഒരു പോസ്റ്റാണ്. പപ്പേട്ടൻ അന്നത്തെ കാലത്ത് വളരെ സെൻസിറ്റീവായി ഈ വിഷയം കൈകാര്യം ചെയ്തു എന്നാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പ് ഇങ്ങനെയാണ്… “പത്മരാജന്റെ ദേശാടനകിളി കരയാറില്ല എന്ന പടം ലെസ്ബിയൻ ആംഗിളിൽ നിന്ന് കാണണമോ അതോ ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിലുള്ള ആഴമേറിയ ബന്ധം ആയി കാണണോ എന്ന് എനിക്കിപ്പോഴും confusion ആണ്.

പെൺകുട്ടികളുടെ സൗഹൃദത്തിനകത്ത് ഒരു സ്വവർഗാനുരാഗത്തിന്റെ ഭാവങ്ങൾ കാണിക്കാൻ പപ്പേട്ടൻ തന്റെ ഫ്രെയിമുകളും തിരക്കഥയും ഉപയോഗപ്പെടുത്തി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. സ്വവർഗ്ഗരതി ബന്ധങ്ങൾ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു സമയത്ത്, സ്ക്രീനിൽ അതിനെക്കുറിച്ചു കാണിക്കാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തിക്കൊണ്ട് അദ്ദേഹം കാലത്തിനു മുന്നേ സഞ്ചരിച്ചു എന്ന് വേണമെങ്കിൽ പറയാം അല്ലേ? സ്കൂളിലും കുടുംബത്തിലും അവഗണന നേരിടുന്ന രണ്ട് കൗമാരക്കാരായ പെൺകുട്ടികളായ നിർമ്മല (കാർത്തിക), സാലി (ശാരി) എന്നിവരെ കുറിച്ചാണ് ദേശാടനക്കിളി കരയാറില്ല സംസാരിക്കുന്നത്..സാലിക്ക് നിമ്മിയോട് പ്രണയ വികാരങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പപ്പേട്ടൻ തുറന്നു കാണിക്കുന്നതായി പടത്തിൽ കാണാം…

സാലി ഒരു ആൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു, മുടി മുറിച്ച് അവളിലുള്ള ഒരു boyish character പുറത്തെടുക്കുന്നു, നിമ്മി മറ്റൊരു പുരുഷനോട് ആകർഷിക്കപ്പെട്ടുവെന്ന് അവൾക്ക് തോന്നിയപ്പോൾ അവൾക്ക് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല. അവളുടെ കൂട്ടുകാരിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്..എന്നിരുന്നാലും വിവിധ സന്ദർഭങ്ങളിൽ, നിമ്മിയെ നിയന്ത്രിക്കുന്നതിൽ നിന്ന് സാലി സ്വയം ഒഴിഞ്ഞുമാറിയിരുന്നു, ഹരിയോടൊപ്പം ജീവിക്കാനുള്ള അവളുടെ തീരുമാനത്തെ തടസ്സപ്പെടുത്താതിരിക്കാൻ അവൾ ശ്രമിച്ചിട്ടുണ്ട്..

സാലി അവൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ഹരിയോടുള്ള അവളുടെ സ്നേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്..ഇതിൽ നിന്നും സാലി നിമ്മിയുമായി പ്രണയത്തിലായിരുന്നുവെന്ന സൂചന നമുക്ക് മനസ്സിലാക്കാൻ പറ്റും അതേസമയം നിമ്മിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. അവൾ ആത്മാർത്ഥ കൂട്ടുകാരി എന്നതിനപ്പുറം മറ്റൊന്നും കണ്ടിരുന്നില്ല,അങ്ങനെയെങ്കിൽ ഹരിയുടെ മേൽ പ്രണയബന്ധം സ്ഥാപിക്കില്ലായിരുന്നു.

പടത്തിലെ climax ആണ് ഒരുപാട് മനസ്സിൽ തട്ടിയത്…സാലിയോടൊപ്പം പോകാൻ വിസമ്മതിച്ച നിമ്മിയെ തനിച്ചാക്കി സാലി യാത്രയാകാൻ ഒരുങ്ങിയപ്പോൾ നിമ്മി തകർന്നു പോയി.. നിമ്മിയെ വിട്ടിട്ട് പോകാൻ കഴിയാതെ സാലി തിരിച്ചു പോരുന്നു…അവളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ് അവർ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് അവരുടേതായ മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നു…

ഇവിടെയാണ് നമുക്കിടയിൽ ചോദ്യങ്ങൾ വരുന്നത് ഹരിയെ നഷ്ടപെട്ട വേദനയിലും സാലി തന്നെ വിട്ടിട്ടു പോയതിലും ഉള്ള ദുഃഖത്തിൽ നിമ്മി ആത്മഹത്യക്കു ശ്രമിക്കുന്നത് എന്നാൽ സാലി എന്തുകൊണ്ട് നിമ്മിയുടെ വഴി തിരഞ്ഞെടുത്തു ഒന്നുകിൽ ആത്മാർത്ഥ കൂട്ടുകാരിയുടെ ദുഃഖം സ്വയം ഏറ്റെടുത്ത് ചെയ്തതാകാം അല്ലെങ്കിൽ പരസ്പരം പിരിയാനുള്ള വിഷമം താങ്ങാതെയും ആകാം..എന്തായാലും
പപ്പേട്ടൻ അന്നത്തെ കാലത്ത് വളരെ സെൻസിറ്റീവായി ഈ വിഷയം കൈകാര്യം ചെയ്തു എന്ന് പറയാം. എന്നവസാനിക്കുന്നു കുറിപ്പ്.

about pathmarajan

More in Malayalam

Trending

Recent

To Top