News
വിലകൂടിയ ബര്ഗറുകളുമായി മകൻ ആര്യന് ഖാനെ കാണാന്‍ അമ്മ ഗൗരി ഖാന് എത്തി; എന്നാൽ സംഭവിച്ചത്!
വിലകൂടിയ ബര്ഗറുകളുമായി മകൻ ആര്യന് ഖാനെ കാണാന്‍ അമ്മ ഗൗരി ഖാന് എത്തി; എന്നാൽ സംഭവിച്ചത്!
വിലകൂടിയ ബര്ഗറുകളുമായി ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന് ആര്യന് ഖാനെ കാണാന്‍ അമ്മ ഗൗരി ഖാന് എത്തി. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി മകന് ബര്‍ഗര്‍ നല്‍കാനാവില്ലെന്ന് എന്‍സിബി വ്യക്തമാക്കി.
അതേസമയം, ആര്യനെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി വസ്ത്രം പോലും മാറാതെയാണ് പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്യന് ഖാന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത ഫാഷന്‍ ഡിസൈനറും ഹൃതിക് റോഷന്റെ മുന്‍ ഭാര്യയുമായ സൂസൈന്‍ ഖാന് കഴിഞ്ഞ ദിവസം എത്തിയിരുന്നു
പ്രസിദ്ധ കോളമിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകയുമായ ശോഭാ ദേയുടം ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സൂസൈന്‍ ഖാന്റെ പ്രതികരണം. അവന് കുട്ടിയാണെന്നും കുറച്ചു നാളുകളായി ബോളിവുഡിലുള്ളവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണെന്നും സൂസൈന്‍ ഖാന് കുറിച്ചു. ന്യായീകരിക്കുവാന്‍ കഴിയുന്ന കാര്യങ്ങളല്ല നിലവില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംഭവിക്കുന്നതെന്നും ഈ വിഷമഘട്ടത്തില്‍ താന്‍ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണെന്ന് സൂസൈന്‍ കുറിച്ചു.
ആര്യന് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. എന്‍സിബി ആസ്ഥാനത്തിനു സമീപമുള്ള നാഷണല്‍ ഹിന്ദു റെസ്റ്റോറന്റില്‍ വെച്ചാണ് ആര്യനും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കും ഭക്ഷണം നല്‍കുന്നത്. ഇവരുടെയല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനുള്‍പ്പെടെ 9 പേര് അറസ്റ്റിലായത്. ആര്യന് ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന് ബോക്സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്
