Malayalam
എല്ലാ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്… നല്ലൊരു ഭര്‍ത്താവും നല്ലൊരു അച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണ് അദ്ദേഹം; അടൂര്‍ ഗോപാലകൃഷ്ണൻ
എല്ലാ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്… നല്ലൊരു ഭര്‍ത്താവും നല്ലൊരു അച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണ് അദ്ദേഹം; അടൂര്‍ ഗോപാലകൃഷ്ണൻ
വ്യക്തിപരമായി നടന്‍ മമ്മൂട്ടിക്ക് ധാരാളം സവിശേഷതകളുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. റോളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ അദ്ദേഹം ഇടപെടുത്തില്ലെന്നും അടൂര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു
അടൂരിന്റെ വാക്കുകളിലേക്ക്….
റോളുകളുടെ തിരഞ്ഞെടുപ്പിലും സംരംഭകരെയും സംവിധായകരേയും തീരുമാനിക്കുന്നതിലുമൊന്നും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്തുകയില്ല. മമ്മൂട്ടിയുടെ വാക്ക് വാക്കാണ്. ഒരിക്കലും അതിന് മാറ്റമുണ്ടാകാറില്ല. എല്ലാ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്. നല്ലൊരു ഭര്‍ത്താവും നല്ലൊരു അച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണ് അദ്ദേഹം. മമ്മൂട്ടി എഴുപതിലെത്തിയെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന മലയാളികള്‍ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും പൗരുഷത്തിന്റെ പ്രതീകമായ മമ്മൂട്ടിക്ക് ഇപ്പോഴും പ്രായം മുപ്പതോ പരമാവധി നാല്‍പ്പതോ മാത്രമേ ആയിട്ടുള്ളൂവെന്ന് കരുതാനാണ് പൊതുവേ പ്രേക്ഷകകര്‍ ആഗ്രഹിക്കുന്നതെന്നും അടൂര്‍ പറഞ്ഞു.
വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചുപോന്നിട്ടുള്ള താരങ്ങളുണ്ടെന്നും ഇത്തരം കോപ്രായങ്ങള്‍ കാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്നും അടുത്തിടെ അടൂർ തുറന്ന് പറഞ്ഞിരുന്നു. എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്
