Connect with us

കാവ്യയും ദിലീപും ഫ്‌ളൈറ്റിൽ പോയത് അവിടേക്ക്… മീനാക്ഷിയും! താരകുടുംബത്തിലേക്ക് ആ സന്തോഷം! പക്ഷെ ആ സംശയം വർധിക്കുന്നു

Malayalam

കാവ്യയും ദിലീപും ഫ്‌ളൈറ്റിൽ പോയത് അവിടേക്ക്… മീനാക്ഷിയും! താരകുടുംബത്തിലേക്ക് ആ സന്തോഷം! പക്ഷെ ആ സംശയം വർധിക്കുന്നു

കാവ്യയും ദിലീപും ഫ്‌ളൈറ്റിൽ പോയത് അവിടേക്ക്… മീനാക്ഷിയും! താരകുടുംബത്തിലേക്ക് ആ സന്തോഷം! പക്ഷെ ആ സംശയം വർധിക്കുന്നു

മകൾ മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. അടുത്തിടെയായിട്ടാണ് മകളെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിച്ചു തുടങ്ങിയത്.

ഒരു ലൈവ് വീഡിയോ പങ്കിട്ടതോടെയാണ് മഹാലക്ഷ്മിയുടെ മുഖം മലയാളികൾ വ്യക്തമായി കാണുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവിൽ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോൾ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകൾ വീഡിയോയിൽ കാണാമായിരുന്നു.

ഇടക്കുണ്ടായ പ്രതിസന്ധികൾ കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ നിന്നും കാവ്യയും ദിലീപും വിട്ടു നിൽക്കുകയും ആയിരുന്നു. എന്നാലിപ്പോൾ ഇവരുടെ യാത്രാ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ അറിയാറുണ്ട്.

കഴിഞ്ഞ ദിവസം ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു വിമാനത്താവളത്തിൽ വെച്ച് ആരാധകർ പകർത്തിയ വീഡിയോ ആണ് ദിലീപ് ഫാൻസ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്.

മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. കാവ്യയുടെ കൈയ്യിൽ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്. എന്നാൽ ഇവർക്കൊപ്പം ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയുണ്ടായിരുന്നില്ല.

ഇവരുടെ യാത്രയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇൻഡിഗോ ഫ്‌ളൈറ്റിൽ ചെന്നൈയിലേക്ക് ആണ് ഇവർ പോയതെന്നാണ് ഏറ്റവും ഒടുവിലത്തെ സംസാരം. മീനാക്ഷി പഠിക്കുന്നത് അവിടെയാണ്. എന്നാൽ അതേ സമയം മഹാലക്ഷ്മിയുടെ പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയിൽ ഉള്ള കാവ്യയുടെ സഹോദരന്റെ പക്കലേക്ക് പോയതാകാം എന്നുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിശേഷങ്ങൾ എത്തുമെന്ന പ്രതീക്ഷയിൽ ആണ് ഇപ്പോൾ പ്രേക്ഷകർ.

പിറന്നാൾ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി ദിലീപ് പുറത്തുവിട്ടത്. ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം’, എന്ന കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദിലീപിന്റെ പോസ്റ്റിന് വലിയ പ്രതികരണമായിരുന്നു അന്ന് ഫേസ്ബുക്കില്‍ ലഭിച്ചത്. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തുന്നത്

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്. അടുത്തിടെയാണ് മഹാലക്ഷ്മിയെ സ്നേഹത്തോടെ മലയാളികൾ മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങിയത്.

More in Malayalam

Trending