Malayalam
‘വേലക്കാരിയായി അഭിനയിക്കുന്നതില്‍ മടിയില്ല…. പക്ഷെ ഒരു നിബന്ധനയുണ്ട്; തുറന്നടിച്ച് സുരഭി ലക്ഷ്മി
‘വേലക്കാരിയായി അഭിനയിക്കുന്നതില്‍ മടിയില്ല…. പക്ഷെ ഒരു നിബന്ധനയുണ്ട്; തുറന്നടിച്ച് സുരഭി ലക്ഷ്മി
മലയാളികളുടെ പ്രിയ നടിയാണ് സുരഭിലക്ഷ്മി. ഇപ്പോൾ ഇതാ സിനിമയില്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം
പലരും വിളിക്കുമ്പോള്‍ വേലക്കാരിയാകുമോ, പ്രോസ്റ്റിറ്റിയൂട്ട് ആയി അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും സുരഭി ലക്ഷ്മി പറയുന്നു.
‘വേലക്കാരിയായി അഭിനയിക്കുന്നതില്‍ മടിയില്ല…. പക്ഷെ കഥ വേലക്കാരിയേ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ മാത്രം… അത് പ്രോസ്റ്റിറ്റിയൂട്ട് ആണെങ്കിലും പ്രോസ്റ്റിറ്റിയൂട്ടിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെങ്കില്‍ കഥാപാത്രം ചെയ്യാന്‍ താല്പര്യമുണ്ടെന്നാണ് പറയാറുള്ളത്’ സുരഭി ലക്ഷ്മി പറയുന്നു.
നായകന്റേയും നായികയുടേയും അമ്മ കഥാപാത്രത്തെ അവതരിപ്പിക്കാനും ഒട്ടനവധി ഓഫറുകള്‍ വന്നിരുന്നുവെന്നും താല്പര്യമില്ലാത്തതിനാല് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും സുരഭി ലക്ഷ്മി പറയുന്നു.
ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പദ്മയാണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിന്, ദിലീഷ് പോത്തന് എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളന് ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില് എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായി ഉടന്‍ റിലീസിനെത്തുന്ന ചിത്രങ്ങളാണ്.
