മോന്‍സന്റേ കൂടെ ദിലീപ് നില്ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍… കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു; സംവിധായകന് വ്യാസന്

പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറാകാത്ത ഡബ്ല്യൂസിസിയെ ട്രോളി സംവിധായകന് കെ.പി വ്യാസന്. ദിലീപ് മോന്‍സന്റെ കൂടെ നില്ക്കുന്ന ഒരു ഫോട്ടോ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഡബ്ല്യൂസിസി പ്രതികരിക്കുമായിരുന്നു എന്നാണ് വ്യാസന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഡബ്ല്യൂസിസിയുടെ പേര് എടുത്ത് പറയാതെയാണ് മോന്‍സന്റെ പ്രതികരണം. ”മോന്‍സന്റേ കൂടെ ദിലീപ് നില്ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍… കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു” എന്നാണ് വ്യാസന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വ്യാസന്റെ പരാമര്‍ശത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പറഞ്ഞത് സത്യമാണെന്നും അത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്സില്‍ ചിലര്‍ വ്യക്തമാക്കി. മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാം എന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു.
ദിലീപ് നായകനായ ശുഭരാത്രി എന്ന സിനിമയുടെ സംവിധായകനാണ് വ്യാസന്. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ് വ്യാസന് ആദ്യമായി സംവിധാനം ചെയ്തത്. അതിനു ശേഷം 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ശുഭരാത്രി. നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിന് വ്യാസന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...