Connect with us

അത്രമേൽ സ്നേഹിച്ചു! നിഴല്‍ പോലെ കൂടെനിന്നു…. ദിലീപിനെ തനിച്ചാക്കി പോയി…. ചങ്ക് പിളരുന്ന വേദനയോടെ!

Malayalam

അത്രമേൽ സ്നേഹിച്ചു! നിഴല്‍ പോലെ കൂടെനിന്നു…. ദിലീപിനെ തനിച്ചാക്കി പോയി…. ചങ്ക് പിളരുന്ന വേദനയോടെ!

അത്രമേൽ സ്നേഹിച്ചു! നിഴല്‍ പോലെ കൂടെനിന്നു…. ദിലീപിനെ തനിച്ചാക്കി പോയി…. ചങ്ക് പിളരുന്ന വേദനയോടെ!

പല പേരുകളിലായി നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് ജനപ്രിയ നായകന്‍ ദിലീപിന്റെ പേരിലുള്ളത്. ഓരോന്നിലും ആയിരക്കണക്കിന് ആരാധകരുമുണ്ട്. അവരിലൊരാളായ റിച്ചു റിച്ചു എന്ന ചെറുപ്പക്കാരനെ കുറിച്ചുള്ള എഴുത്തുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ദിലീപിന്റെ കടുത്ത ആരാധകനായ അഖില്‍ എന്നൊരു ചെറുപ്പക്കാരനാണ് റിച്ചു റിച്ചു എന്ന പേരിലുള്ള അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ദിലീപിനോടുള്ള സ്‌നേഹം പല വിധത്തിലും അദ്ദേഹം പ്രകടിപ്പിച്ച് കൊണ്ടേ ഇരുന്നു.

കഴിഞ്ഞദിവസമാണ് റിച്ചു മരണപ്പെടുന്നത്. ആ മരണത്തിനു ശേഷമാണു റിച്ചുവിനെ കുറിച്ചുള്ള വിവരങ്ങൾ ദിലീപ് ഫാൻ പേജുകളിലൂടെ വൈറലായി മാറുന്നത്. ദിലീപ് ആരാധകനും ദിലീപ് ഫാൻസ്‌ അസോസിയേഷൻ ചെയർമാൻ കൂടിയായ റിയാസ് പങ്കുവച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. വല്ലാത്ത ഒരു നൊമ്പരമായിപ്പോയി സഹോദര നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിന്റെ വേർപാട്. നിന്റെ വിയോഗം ദിലീപ് ഫാൻസ്‌ അസോസിയേഷൻ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും വേദനയാണ് സമ്മാനിച്ചതെന്നും റിയാസ് പറയുന്നു.

‘എന്റെ ഫേസ്ബുക്കില്‍ ഞാന്‍ പൊതുവെ ദിലീപേട്ടന്റെ മുഖം വെച്ചു കൊണ്ടുള്ള റിക്വസ്റ്റ് ഒക്കെ വന്നാല്‍ അസപ്റ്റ് ചെയ്യാറാണ് പതിവ്. മറ്റു ഡീറ്റെയില്‍സ് ഒന്നും ചെക്ക് ചെയ്യാറില്ല. ആക്കുട്ടത്തില്‍ ഉള്ള ഒരു പേരായിരുന്നു റിച്ചു റിച്ചു (Richu Richu). ഒന്ന് രണ്ട് തവണ എനിക്ക് മെസ്സഞ്ചര്‍ വഴി മെസ്സേജ് അയക്കുകയും ദിലീപേട്ടന്റെ വിശേഷങ്ങള്‍ ഒക്കെ ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതിനുമപ്പുറം അങ്ങിനെ വലിയ അടുപ്പം ഒന്നുമില്ലായിരുന്നു. റിച്ചു റിച്ചുവിനെ കൂടുതലായി കാണുന്നത് ഫേസ്ബുക്കില്‍ ഞാന്‍ ഇടുന്ന ദിലീപേട്ടന്റെ എല്ലാ ഫോട്ടോസിനും ലൈക്ക്, കമന്റ്, ഷെയര്‍ ഒക്കെ ചെയ്യുന്നതില്‍ കൂടി ആണ്..

ഇന്ന് കുറച്ചു മുന്നേ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഡയറക്ടര്‍ ബിജു ചേട്ടന്‍ വിളിച്ചു ഈ പയ്യന്റെ ഫോണ്‍ നമ്പരോ മറ്റു എന്തെങ്കിലും വിവരങ്ങള്‍ അറിയുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്താ ചേട്ടാ കാര്യം എന്ന്. അപ്പോഴാണ് മനസ് ഒരുപാട് വിഷമിച്ചു പോയ മറുപടി അവന്‍ മരിച്ചു പോയ് എന്ന്. ശരിക്കും ഒരുപാട് മനസ് തകര്‍ന്നു പോയി. ഫേസ്ബുക്കില്‍ സ്വന്തം മുഖം പോലുമില്ലാതെ ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്ത റിച്ചു റിച്ചു നീ മരണപെട്ടപ്പോള്‍ ആണല്ലോ ആ മുഖം കാണാന്‍ കഴിഞ്ഞത്.

വല്ലാത്ത ഒരു നൊമ്പരമായി പോയി. സഹോദര നേരിട്ട് കണ്ടിട്ടില്ലെങ്കിലും നിന്റെ വേര്‍പാട് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ കുടുംബത്തിലെ ഓരോ അംഗങ്ങളും നിന്റെ വേര്‍പാടില്‍ ഒരുപാട് വേദനിക്കുന്നു. പ്രിയപ്പെട്ട സഹോദരന് ഹൃദയവേദനയോടെ ആദരാഞ്ജലികള്‍…. എന്നുമാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാനായ റിയാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അതേ സമയം ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ദിലീപിന്റെ മറ്റ് നിരവധി ഫാന്‍സ് ഗ്രൂപ്പുകളും എത്തി.

ദിലീപിനെ ഏറെ സ്‌നേഹിച്ചിരുന്ന കലാകാരനായിരുന്നു റിച്ചുവെന്ന് പറയുകയാണ് ആരാധകര്‍. ഫേസ്ബുക്കില്‍ തുടങ്ങിയ കാലം മുതല്‍ റിച്ചു ഫോളോ ചെയ്യുന്നത് ദിലീപിനെയായിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാട് ദിലീപിന്റെ ആരാധകരായ ഞങ്ങള്‍ക്കും വേദന നല്‍കുന്നതാണ് എന്ന് തുടങ്ങി ചെയര്‍മാന്റെ പോസ്റ്റിന് താഴെ ഒത്തിരി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

റിച്ചുവുമായി എല്ലാവര്‍ക്കും ഫേസ്ബുക്കിലൂടെ ഉള്ള സൗഹൃദമാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും പങ്കുവെച്ചിട്ടുമില്ല. ദിലീപിനെ കുറിച്ച് എന്ത് പോസ്റ്റിടുമ്പോഴും ആദ്യ കമന്റുകളില്‍ കാണുന്ന പേര് റിച്ചു റിച്ചു എന്നതായിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങി. അവന്‍ സിനിമയെ സ്‌നേഹിച്ചിരുന്നു. ദിലീപേട്ടനായിരുന്നു അവന്റെ എല്ലാം. ദിലീപേട്ടനെ ഇത്രധികം ആരാധിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് തൊട്ടേ കാണാന്‍ തുടങ്ങിയതാണ്. നല്ല സമയത്തും മോശം സമയത്തും ദിലീപേട്ടന്റെ നിഴല്‍ പോലെ കൂടെ നടന്ന ആരാധകന്‍ എന്ന് വേണം പറയാനെന്നും കമന്റുകള്‍ നിറയുന്നു.

More in Malayalam

Trending

Recent

To Top